ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് സൃഷ്ടിച്ചത് ഉന്നതൻ!! പിന്നിലാര്? കുടുംബത്തിന്റെ ആരോപണങ്ങൾ സത്യം!!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പാമ്പാടി നെഹ്രു കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് വീണ്ടും വാർത്തയാകുന്നു. ഡിജിപി സെൻകുമാർ നടത്തിയ ചില പരാമർശങ്ങളാണ് ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് വീണ്ടും ചർച്ചയാവാൻ കാരണവും.

ഇതിനു പിന്നാലെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ജിഷ്ണുവിന്റെ കുടുംബം. ജിഷ്ണുവിന്റേതെന്ന പേരിൽ പുറത്തുവന്ന ആത്മഹത്യ കുറിപ്പ് സൃഷ്ടിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് കുടുംബം പറയുന്നത്. തുടക്കത്തിൽ തന്നെ കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.

കത്ത് ചർച്ചയാകുന്നു

കത്ത് ചർച്ചയാകുന്നു

ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് വീണ്ടും ചർച്ചയാവുകയാണ്. സെൻകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജിഷ്ണുവിന്റെ ആത്മഹത്യ കറിപ്പ് വീണ്ടും ചർച്ചയായിരിക്കുന്നത്.

വ്യാജ കത്ത്

വ്യാജ കത്ത്

ജിഷ്ണുവിന്റേതെന്ന പേരിൽ പുറത്തു വന്നത് വ്യാജ കത്താണെന്നാണ് സെൻ കുമാർ പറഞ്ഞത്. കത്തിലെ കൈയ്യക്ഷരം ജിഷ്ണുവിന്റേതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കത്തിനു പിന്നിൽ ഉന്നതൻ

കത്തിനു പിന്നിൽ ഉന്നതൻ

പോലീസ് ഉദ്യോഗസ്ഥനാണ് വ്യാജ ആത്മഹത്യ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആരോപണം. ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് ഇതിനു പിന്നിലെന്നാണ് കുടുംബം പറയുന്നത്.

ആദ്യം കേസ് അന്വേഷിച്ചത്‌

ആദ്യം കേസ് അന്വേഷിച്ചത്‌

ജിഷ്ണുവിന്റെ ആത്മഹത്യ കേസ് ആദ്യം അന്വേഷിച്ചത് ബിജു കെ സ്റ്റീഫനാണ് . തുടക്കം മുതൽ തന്നെ കേസ് അട്ടിമറിക്കപ്പെടുന്നതായി ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചിരുന്നു. സ്റ്റീഫൻ അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്.

ഗൂഢാലോചന പുറത്തുവരും

ഗൂഢാലോചന പുറത്തുവരും

സ്റ്റീഫനെ ചോദ്യം ചെയ്താൽ ഗൂഢാലോചന പുറത്തു വരുമെന്നും അതിനാൽ സ്റ്റീഫനെ ചോദ്യം ചെയ്യണമെന്നും ജിഷ്ണുവിന്റെ കുടുംബം പറയുന്നു. സ്റ്റീഫനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും കുടുംബം.

വ്യാജ രേഖ

വ്യാജ രേഖ

ജിഷ്ണു കോപ്പിയടിച്ചതായി ആരോപിച്ച് ഹാജരാക്കിയത് വ്യാജ രേഖയായിരുന്നുവെന്നും ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻസമഗ്രാന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സംൻകുമാറിന് നൽകിയ പരാതിയില‌ും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

കത്ത് കിട്ടിയത്

കത്ത് കിട്ടിയത്

ജനുവരി 11 ബുധനാഴ്ച വൈകിട്ടാണ് ജിഷ്ണു ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിലെ കുളിമുറിക്കു പിന്നില്‍നിന്ന് കത്ത് ലഭിച്ചത്. എന്നാല്‍, ഇതുവരെ കണ്ടെത്താതിരുന്ന കത്ത് ഇപ്പോള്‍ കണ്ടെത്തിയെന്ന് പറയുന്നത് കേസ് അട്ടിമറിക്കാനുളള മാനേജ്‌മെന്റിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ഇത് ജിഷ്ണുവിന്റേതല്ല

ഇത് ജിഷ്ണുവിന്റേതല്ല

ഇംഗ്ലീഷിലുളള ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പാണ് പുറത്തു വന്നിരുന്നത്. നാലു വാചകങ്ങള്‍ മാത്രമാണ് കുറിപ്പിലുണ്ടായിരുന്നത്. ഞാന്‍ പോകുന്നു. എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ജീവിതം പാഴായി. ജീവിതം നഷ്ടമായി എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഇങ്ങനെയൊരു കത്ത് ജിഷ്ണു എഴുതില്ലെന്നും കൈയ്യക്ഷരം ജിഷ്ണുവിന്റേതല്ലെന്നും നേരത്തെ തന്നെ കുടുംബം വ്യക്തമാക്കിയിരുന്നു.

English summary
jishnu suicide letter family against dysp
Please Wait while comments are loading...