കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണു കേസിലെ പിടികിട്ടാപ്പുള്ളി നാട്ടില്‍ വിലസുന്നു; ബാങ്കില്‍ ചിലവഴിച്ചത് ഒരു മണിക്കൂര്‍...

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പിടികിട്ടാപ്പുള്ളി നാട്ടില്‍ വിലസുന്നു. പിടികിട്ടാപ്പുള്ളിയായ ജിഷ്ണു നാട്ടിലുണ്ടെന്ന് ജിഷണുവിന്റെ അമ്മാവന്‍ കെകെ ശ്രീജിത്ത് പറഞ്ഞു. മനോരമ ന്യൂസാണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രവീണ്‍ കഴിഞ്ഞ ദിവസം നാട്ടിലെ സഹകരണ ബാങ്കില്‍ എത്തിയിരുന്നു. അവിടെ ഒരു ലക്ഷം രൂപ പിന്‍വലിക്കാനായി ഒരു മണിക്കൂറോളം ചിലവഴിച്ചെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്യാത്തതെന്നും ശ്രീജിത്ത് പറഞ്ഞു.

Jishnu Pranoy

അതേസമയം മകന് നീതി ലഭിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. മകന് നീതി ലഭിക്കുകയാണെങ്കില്‍ പത്തല്ല ഇരുപത് ലക്ഷം സര്‍ക്കാരിന് അങ്ങോട്ട് കൊടുക്കാന്‍ തയ്യാറാണെന്നും അശോകന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ജിഷ്ണുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസത്തോളമായി അമ്മ മഹിജ, സഹോദരി അവിഷ്ണ എന്നിവര്‍ നിരാഹാര സമരത്തിലാണ്.

താന്‍ കഴിഞ്ഞ 3032 വര്‍ഷമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും പക്ഷെ അത്തരമൊരാള്‍ക്ക് സഹിക്കാവുന്നതല്ല ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാടെന്നും ജിഷ്ണുവിന്റെ അച്ഛന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സംഭവങ്ങളില്‍ പോലീസിനെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പോലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ അംഗീകരിക്കില്ലെന്ന് പിണറായി തൃശ്ശൂരില്‍ പറഞ്ഞു.

English summary
Jishnu's uncle against Kerala police lapse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X