കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു ബ്ലോഗ്; മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംബി രാജേഷ്

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: ജെഎന്‍യു സംഭവത്തില്‍ വിദ്യാര്‍ഥികളെ വിമര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിന് എം ബി രാജേഷ് എംപിയുടെ വിമര്‍ശനം. അനേകം പേരെ പോലെ എനിക്കും നടനെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടമാണ് എന്ന് തുടങ്ങിയാണ് രാജേഷ് ഫേസ്ബുക്കിലൂടെ മോഹന്‍ലാലിനെ വിമര്‍ശിക്കുന്നത്. രാജേഷിന്റെ വിമര്‍ശനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.

ഇന്ത്യ എന്ന ആശയത്തിന്റെ ഹൃദയം വൈവിധ്യവും ബഹുസ്വരതയുമാണ്. ജാതി, മതം, ഭാഷ, ഭക്ഷണം, വേഷം, ആചാരങ്ങള്‍, ആഘോഷങ്ങള്‍, സംഗീതം, സാഹിത്യം, കല, രാഷ്ട്രീയം എന്നിവയിലെല്ലാമുള്ള വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളാനാവുന്നതാണ് ഇന്ത്യ എന്ന ആശയം. സ്വാതന്ത്ര്യ സമരത്തിലൂടെ ഉയര്‍ന്നുവന്ന ജനകീയ ഐക്യമാണ് വൈവിധ്യങ്ങളുടെ ഒരു സമന്വയമായി ആധുനിക ഇന്ത്യയെ സൃഷ്ടിച്ചതെന്ന് രാജേഷ് കുറിച്ചിടുന്നു.

mbrajesh

സ്വാതന്ത്ര്യ സമരത്തിലൂടെ ഉയര്‍ന്നുവന്ന ജനകീയ ഐക്യമാണ് വൈവിധ്യങ്ങളുടെ ഒരു സമന്വയമായി ആധുനിക ഇന്ത്യയെ സൃഷ്ടിച്ചത്. ആ വൈവിധ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തിലൂടെ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയം ഉയര്‍ന്നു വന്നത്. ആ ആശയത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തുന്നവരാണ് യഥാര്‍ഥ രാജ്യദ്രോഹികള്‍.

സഹിഷ്ണുത, പരസ്പരവിശ്വാസം, വിയോജിക്കാനുള്ള അവകാശം എന്നിവയാണ് രാജ്യത്തെ നിലനിര്‍ത്തുന്ന മൂല്യങ്ങള്‍. ആ മൂല്യങ്ങള്‍ ചവിട്ടി മെതിക്കപ്പെടുമ്പോള്‍ ചോദ്യം ചെയ്യുക എന്നതാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹിയുടെ കടമ. അങ്ങനെ ചോദ്യം ചെയ്തവരാണ് ഷാരൂഖ് ഖാന്‍, അമീര്‍ഖാന്‍, എ.ആര്‍. റഹ്മാന്‍, ആനന്ദ് പട്വര്‍ദ്ധന്‍, തുടങ്ങിയ അനേകം കലാകാരന്മാരും നയന്‍താര സൈഗാള്‍ മുതല്‍ അശോക് വാജ്‌പേയ് വരെയുള്ള എഴുത്തുകാരും ജെ.എന്‍.യു. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരും.

നമ്മുടെ രാജ്യത്തെ 121 കോടി മനുഷ്യരില്‍ വിരലിലെണ്ണാവുന്ന ധനാഢ്യര്‍ തണുപ്പിനെ മറികടക്കാന്‍ ഫയര്‍സൈഡും വിസ്‌കിയുമായൊക്കെ ആര്‍ഭാടജീവിതത്തില്‍ അഭിരമിക്കുന്നവരാണ്. ഫയര്‍സൈഡും വിസ്‌കിയുമായി ആര്‍ഭാടത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് ജീവിതം നയിക്കുന്നവര്‍ക്ക് മനസാക്ഷിക്കുത്ത് തോന്നുമ്പോള്‍ പട്ടാളക്കാരുടെ ജീവത്യാഗത്തെക്കുറിച്ച് ചിലവില്ലാതെ വാഴ്ത്തുകയും ഇതുപോലുള്ള വാഴ്ത്തുകളില്‍ ദേശസ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യാം.

തിരക്കൊഴിഞ്ഞ് എപ്പോഴെങ്കിലും സമയം കിട്ടുമ്‌ബോള്‍ കനയ്യകുമാറിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം വായിക്കണമെന്നും അതിനെക്കുറിച്ചുള്ള അഭിപ്രായം കൂടി ബ്ലോഗിലൂടെ പങ്ക് വയ്ക്കണമെന്നും സ്‌നേഹപൂര്‍വ്വം അഭ്യര്‍ഥിച്ചു കൊണ്ടാണ് രാജേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

English summary
JNU row; MB Rajesh mp's facebook post against actor Mohanlal blog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X