• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തമിഴ്നാട് സ്വദേശിനി നടത്തുന്നത് വൻകിട ജോലി തട്ടിപ്പ്; സൗന്ദര്യത്തിൽ വീണ് മലയാളി യുവാക്കൾ!

cmsvideo
  Job consultancy fraud case in Malaysia | Oneindia Malayalam

  ജോലി തട്ടിപ്പ് നമുക്ക് പരിചയമില്ലാത്ത വാക്കല്ല. പലപ്പോഴും വാർത്തളിൽ നിറഞ്ഞ് നിൽക്കുന്നതാണ് തൊഴിൽ തട്ടിപ്പുമായുള്ള കേസുകൾ. വിദേശങ്ങളിൽ കൊണ്ടുപുോകുകയും പിന്നീട് ജോലിയൊന്നും ശരിയാകാതെ കഷ്ടതകളും യാതനകളും അനുഭിവിക്കുന്ന നിരവധി പേരെ നമ്മൾ കാണുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള നിരവധി വാർത്തകൾ ദിവസേന കാണുന്നുണ്ടെങ്കിലും പിന്നീടും ഇതേ ചതിക്കിവുഴിൽ തന്നെ പോയി ചാടും.

  തമിഴ്നാട് യുവതിയുടെ ചതിക്കുഴിയിൽപെട്ട വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മലേഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് യുവാക്കളെയാണ് തമിഴ്നാട് സ്വദേശിനി ഗുഗപ്രിയ കൃശ്ണനും മലയാളിയെന്ന് സംശയിക്കുന്ന ഭർത്താവ് വിജയകുമാറും മധുര സ്വദേശി ജബരാജഡും ചേർന്നെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. അഭ്യസ്ഥ വിദ്യരായ യുവാക്കളെ മലേഷ്യയിൽ എത്തിച്ചശേഷം അവരുടെ പാസ്പോർട്ട് കൈക്കലാക്കി മുങ്ങുകയാണ് ഗുഗപ്രിയയുടെ രീതി.

  മലേഷ്യൻ പൗരത്വം

  മലേഷ്യൻ പൗരത്വം

  മലേഷ്യൻ പൗരത്വമുള്ള ഇവർക്കെതിരെ നിരവധി പരാതികൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇവർ ഓരോ തവണയും സമർത്ഥമായി രക്ഷപ്പെടുകയാണ് ചെയ്യുക. ഇപ്പോൾ ഗുഗപ്രിയ മലേഷ്യയിലുണ്ട്. എന്നാൽ എവിടെയാണെന്ന കാര്യത്തിൽ ആർക്കും ഒരു അറിവുമില്ല. അവർക്കൊപ്പം തട്ടിപ്പിന് കൂട്ടു നിന്നിരുന്ന ജബരാജിന്റെ പാസ്പോർട്ടും ഗുഗപ്രിയ അടിച്ചുമാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. ഇദ്ദേഹം ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

  അന്വേഷണം നടന്നില്ല

  അന്വേഷണം നടന്നില്ല

  ജബരാജിന് വാഗ്ദാനം ചെയ്ത കമ്മീഷൻ തുകയും യുവതി നൽകിയില്ല. ഇതിൽ മനം നൊന്താണ് ജബരാജ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മലേഷ്യൻ പത്രങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നിരുന്നു. എന്നാൽ അന്വേഷണം കൃത്യമായി നടന്നില്ല. തട്ടിപ്പിനായി തന്ത്രപ്രധാന വഴികളാണ് ഗുഗ പ്രിയ സ്വീകരിക്കുക. ചെയ്യുന്നത് ചെറുകിട തട്ടിപ്പ് ഒന്നുമല്ല, വൻകിട തട്ടിപ്പാണ് ലക്ഷങ്ങളാണ് ഓരോരുത്തരുടെയും കൈയ്യിൽ നിന്ന് വാങ്ങുന്നതും.

  വൻകിട തട്ടിപ്പ്

  വൻകിട തട്ടിപ്പ്

  പെട്രോണാസ്, ലേ-മോൾഡിങ് പോലുള്ള വൻകിട സ്ഥാപനങ്ങളിൽ ഒവിവുണ്ടെന്ന് കാട്ടി സാമൂഹ്യമാധ്യമങ്ങൾ, ഇന്റർനെറ്റ് എന്നവയിലൂടെ പരസ്യം നൽകിയാണ് ജോലി തട്ടിപ്പ് നടത്തുന്നത്. പരസ്യം നൽകുന്നതിന് പിന്നാലെ സഹായ ജബരാജിനെ കേരളത്തിലേക്ക് വിടും, തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത ജോബ് കൺസൾട്ടൻസി ഏജൻസികളെ കൂട്ടുപിടിച്ച് വൻ തുക കമ്മീഷൻ തരാമെന്ന ഉറപ്പിൽ യുവാക്കളെ ആകർഷിക്കുകയണ് ചെയ്യുന്നത്.

  എച്ച്ആറിന്റെ ഫോൺ നമ്പർ

  എച്ച്ആറിന്റെ ഫോൺ നമ്പർ

  ഇനി ആർക്കെങ്കിലും ആ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോ ഇല്ലയോ എന്ന് സംശയം തോന്നുകയാണെങ്കിലോ അന്വേഷിക്കണമെങ്കിലോ യുവാക്കൾക്ക് കമ്പനി എച്ച്ആറിന്റെ നമ്പറും കൊടുക്കുന്നുണ്ട്. എന്നാൽ യുവാക്കൾ വിളിച്ചാൽ പ്രതികരിക്കുക ഗുഗപ്രിയയുടെ സംഘത്തിൽപെട്ടവരായിരിക്കും. സ്ഥാപനത്തിൽ ഒഴിവുണ്ടെന്ന് മാത്രമേ അവർ പറയുകയുമുള്ളൂ.

  ഒരാഴ്ചയ്ക്കുള്ളിൽ ജോബ് വിസ

  ഒരാഴ്ചയ്ക്കുള്ളിൽ ജോബ് വിസ

  ഒരാൾക്ക് ജോലി ലഭിക്കാൻ യുവാക്കളിൽ നിന്ന് കമ്മഷനായി പിരിക്കുന്നത് 3.75 ലക്ഷം മുതൽ ആറ് ലക്ഷം വരെ രൂപയാണ്. വാങ്ങുന്ന തുകയ്ക്കനുസരിച്ച് അമ്പതിനായിരം മുതൽ ഒന്നര ലക്ഷം വരെ കേരള്തതിലെ ഏജൻസിക്ക് കമ്മീഷനും ഗുഗപ്രിയ നൽകുന്നുണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. മലേഷ്യയിൽ എത്തിക്കഴിഞ്ഞാൽ ആഴ്ചയ്ക്കുളിൽ തന്നെ ജോബ് വിസ തരപ്പെടുത്തി നൽകുമെന്നാണ് യുവാക്കൾക്ക് വാഗ്ദാനം നൽകുക.

  പറ്റാവുന്നത്ര പണം കൈക്കലാക്കി മുങ്ങും

  പറ്റാവുന്നത്ര പണം കൈക്കലാക്കി മുങ്ങും

  യുവാക്കൾക്ക് മലേഷ്യയിൽ എത്തിയാൽ നിലവാരമുള്ള താമസ സൗകര്യങ്ങളാണ് ഗുഗപ്രിയ നൽകുക. കൂടുതൽ ഒഴിവുകൾ ഉണ്ടെന്നും സുഹൃത്തുകൾ ഉണ്ടെങ്കിൽ അവരോടും കാര്യങ്ങൾ പറയൂ എന്ന് പറഞ്ഞ് കൂടുതൽ ആൾക്കാരെ മലേഷ്യയിൽ നിന്ന് തന്നെ ആകർഷിക്കും. ആദ്യ സ്വീകരണങ്ങൾ കണ്ട് തൃപ്തരാകുന്ന യുവാക്കൾ ഗുഗപ്രിയയുടെ വാക്ക് കേട്ട് സുഹൃത്തുകളെ കൂട്ടി വരികയും ചെയ്യും. കിട്ടാവുന്ന പണം സ്വരൂപിച്ച ശേഷം എങ്ങിനെയെങ്കിലും പാസ്പോർട്ട് കൂടി കൈയ്ക്കലാക്കി ഗുഗപ്രിയ മുങ്ങുകയാണ് പതിവ്.

  സൗന്ദര്യത്തിൽ വീഴുന്ന യുവാക്കൾ

  സൗന്ദര്യത്തിൽ വീഴുന്ന യുവാക്കൾ

  യുവാക്കളിൽ നിന്നും തട്ടിയെടുക്കുന്ന പാസ്പോർട്ട് വെച്ച് ഗുഗപ്രിയ വീണ്ടും തട്ടിപ്പുകൾ നടത്തും. മലയാളി യുവാക്കൾക്ക് മുമ്പിൽ ഗുഗപ്രിയ സ്വന്തം ഐഡന്റിറ്റി വെളിപ്പെടപത്താറില്ലെനനാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. ഗുഗപ്രിയയുടെ ആകർഷണവലയത്തിൽ പല യുവാക്കളും വീണുപോകറുണ്ട്. ഇവരുടെ കൈയ്യിലുള്ള വാച്ച്, മൊബൈൽഫോൺ തുടങ്ങിയ എല്ലാ സാധനങ്ങളും ഇവർ അടിച്ച് മാറ്റും. പ്രതകരിക്കാൻ നിന്നാൽ പോലീസിന് ഒറ്റക്കൊടുക്കും. അല്ലെങ്കിൽ ഗുഗപ്രിയയുടെ ത്നനെ ഗുണ്ടകളുടെ മർദ്ദനത്തിന് പാത്രമാകേണ്ടിയും വരും.

  പ്രതികരിച്ചാൽ ജയിലിൽ...

  പ്രതികരിച്ചാൽ ജയിലിൽ...

  പാസ്പോർട്ടില്ലാതെ പലപ്പോഴും ജീവിക്കാൻ മലേഷ്യയിലെ ഹോട്ടലുകളിൽ പണിയെടുക്കേണ്ടി വരികയാണ് ഉത്തരത്തിലുല്ള യുവാക്കൾ. ഹോട്ടൽ ഉടമകൾ ഭക്ഷണം മാത്രമേ കൊടുക്കൂ. ചിലർ തുച്ഛമായ ശമ്പളം നൽകും. പ്രതികരിക്കാൻ നിന്നാണ് ക്രിമിനലുകൾക്കൊപ്പം ജയിലിൽ കഴിയേണ്ടി വരും. അതുകൊണ്ട് തന്നെ പലരും പ്രതികരിക്കാൻ നിൽക്കാറില്ല. ഗുഗപ്രിയയുടെ ഭർത്താവ് ഇപ്പോൾ കമ്പോഡിയയിലാണെന്നാണ് സൂചന. എണറാകുളത്തിൽ നിന്ന് നൽകിയ പാസ്പോർട്ടാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളതെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്.

  English summary
  Job consultancy fraud case in Malaysia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X