പാലാ പിടിക്കും, കാരണങ്ങള്‍ പറഞ്ഞ് ജോസ് കെ മാണി, 12 ഇടത്തും കേരള കോണ്‍ഗ്രസ് ഉറപ്പാണ്
കോട്ടയം: പാലായില്‍ എന്തൊക്കെ വന്നാലും കേരള കോണ്‍ഗ്രസ് തന്നെ ജയിക്കുമെന്ന് ജോസ് കെ മാണി. താന്‍ പ്രവചനത്തിന് ഒന്നുമില്ല. പക്ഷേ പാലായില്‍ ജയിക്കാന്‍ പോകുന്നത് താനാണ്. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലും ഇപ്പോഴും താന്‍ ഒരേ കാര്യമാണ് പറയുന്നത്. പാലായിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം തന്നെയുണ്ടാവും. ജനങ്ങള്‍ എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ആഗ്രഹിക്കുന്നുണ്ട്. പാലാ മണ്ഡലങ്ങളിലെല്ലാം മാണി സര്‍ തുടങ്ങിവെച്ച വികസന പദ്ധതികളുണ്ട്. അതിന്റെ തുടര്‍ച്ചയുണ്ടാവും. പാലായുടെ വികസന പദ്ധതി ഞാന്‍ അവതരിപ്പിച്ചിരുന്നു. അതിന് സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും ജോസ് പറഞ്ഞു.

12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. എല്ലാ സീറ്റിലും കേരള കോണ്‍ഗ്രസ് തന്നെയാണ് വിജയിക്കാന്‍ പോവുന്നത്. താന്‍ 12 സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാവരും വളരെ പ്രതീക്ഷയിലാണ്. ജയിക്കുമെന്ന ഉറപ്പിലാണ് അവര്‍. വ്യക്തമായ സീറ്റുകളുടെ പിന്‍ബലം എല്‍ഡിഎഫിനുണ്ടാവുമെന്നും ജോസ് കെ മാണി പറഞ്ഞു. നേരത്തെ പാലായില്‍ ബിജെപി വോട്ടുമറിച്ചെന്ന് ജോസ് ആരോപിച്ചിരുന്നു. 7500 വോട്ടുകള്‍ വരെ ബിജെപി മാണി സി കാപ്പന് മറിച്ചെന്നാണ് ആരോപണം. ബിജെപിക്ക് പാലായില്‍ വോട്ട് ഗണ്യമായി കുറയുമെന്നും ജോസ് കെ മാണി പറഞ്ഞു.
പാലായില്‍ ജയം ഉറപ്പാണെന്ന് മാണി സി കാപ്പനും പറയുന്നു. 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലായില്‍ വിജയിക്കുമെന്നാണ് കാപ്പന്റെ പ്രഖ്യാപനം. എക്‌സിറ്റ് പോളുകളൊന്നും കാര്യമാക്കുന്നില്ല. ജനങ്ങളുടെ സര്‍വേ ഫലമാണ് നാളെ കാണാന്‍ പോകുന്നതെന്ന് കാപ്പന്‍ പറയുന്നു. ഫലം വന്നാല്‍ കേരളം യുഡിഎഫ് ഭരിക്കുന്നത് കാണാനാവുമെന്നും കാപ്പന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വന്ന സര്‍വേകളെല്ലാം ജോസ് കെ മാണിയുടെ വിജയമാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് പാലായിലും കോട്ടയം ജില്ലയിലും മുന്‍തൂക്കമുണ്ടെന്ന് മാതൃഭൂമി സര്‍വേയില്‍ പറഞ്ഞിരുന്നു. എട്ട് സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചനം.
Recommended Video
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
അതേസമയം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായ എലത്തൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയപ്രതീക്ഷയുണ്ടെന്ന് മാണി സി കാപ്പന്‍ പറയുന്നു. ഇവിടെ സുല്‍ഫിക്കര്‍ മയൂരിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് തിരിച്ചടിയായിട്ടുണ്ടെന്നും, 15 ദിവസം മാത്രമാണ് പ്രചാരണത്തിന് ലഭിച്ചെങ്കിലും, യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്നും കാപ്പന്‍ പറഞ്ഞു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസുകാര്‍ സഹകരിച്ചില്ലെന്നാണ് സൂചന. മയൂരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും മോശമായിരുന്നു. അതിനൊക്കെ പുറമേ എന്‍സികെയ്ക്ക് ഇവിടെ വോട്ടില്ലാത്തതും തിരിച്ചടിയാണ്. എലത്തൂര്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്.
മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications