നായയെ പിടിക്കാന്‍ ഇറങ്ങി, തെരുവ് നായ ഉന്‍മൂലന സംഘം ജയിലിലായി
കൊച്ചി: നായ പിടിത്തത്തിന്റെ പേരില്‍ അതിക്രമം കാട്ടിയെന്ന പരാതിയില്‍ നായ ഉന്‍മൂലന സംഘം നേതാവ് ജോസ് മാവേലി, നായ പിടിത്തക്കാരനായ രഞ്ജന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദേശം.
പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറിപ്പാണ് സിറ്റി പൊലീസിന് നിര്‍ദേശം നല്‍കിയത്. തേവര സ്വദേശി ഐശ്വര്യയുടെ പരാതിയിലായിരുന്നു നടപടി.

തിങ്കളാഴ്ചയാണ് ജോസ് മാവേലിയും രഞ്ജനും ഉള്‍പ്പെട്ട നായ ഉന്‍മൂലന സംഘം തേവരയുള്ള ഐശ്വര്യയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് വളര്‍ത്ത് നായയെ പിടിക്കാന്‍ ശ്രമിച്ചു എന്നും അത് തടഞ്ഞ ഐശ്വര്യയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി.
തുടര്‍ന്ന് തേവര പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പൊലീസ് കംപ്ലയിന്‍സ് അതോറിറ്റിയെ സമീപിച്ചതെന്ന് അവര്‍ പറഞ്ഞു.
തെരുവ് നായ ഉന്‍മൂലന സംഘത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാനാണ് താന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറിപ്പ് പറഞ്ഞു.












Click it and Unblock the Notifications