സിനിമാക്കാരെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ ജോയ് മാത്യു.. താരങ്ങളെ പരിപാടിക്ക് ക്ഷണിച്ചിരുന്നോ?

  • Posted By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരദാനച്ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ നടന്‍ ജോയ് മാത്യു രംഗത്ത്.
നമുക്ക്‌ വേണ്ടത്‌ നടീനടന്മാരാണു, താരങ്ങളല്ല എന്ന് ഇനിയെങ്കിലും ഇവരൊക്കെ മനസ്സിലാക്കാത്തത്‌ എന്താണെന്നാണ് ജോയ് മാത്യു ഉന്നയിക്കുന്ന ചോദ്യം. അഭിനയമികവിനേക്കാൾ താരമൂല്യം നോക്കി സ്‌ഥാനാർഥികളെ തെരഞ്ഞെടുപ്പിൽ നിർത്തി ജയിപ്പിച്ചെടുക്കുന്ന വിപ്ലവ പാർട്ടി നേതാവ്‌ ഇങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ എന്ന് ജോയ് മാത്യു പിണറായി വിജയനെ പരിഹസിക്കുന്നു.

ഗൂഢാലോചന നടത്തിയത് ദിലീപ് മാത്രം..? കാവ്യയ്ക്കും നാദിര്‍ഷയ്ക്കും രക്ഷ.. എല്ലാം തീരുന്നു!

cm

മേളകൾക്ക് ആളെക്കൂട്ടാൻ അവാർഡ് നൽകിയിരുന്ന കച്ചവടതന്ത്രം തുറന്നുകാണിക്കുവാനെങ്കിലും കഴിഞ്ഞ അവാർഡ്‌ ദാന ചടങ്ങിനു കഴിഞ്ഞു. ഒരുവിധപ്പെട്ട അവാർഡ്‌ദാന ചടങ്ങുകൾ എല്ലാം ഇതുപോലെയൊക്കെത്തന്നെയാണല്ലോ എന്നും ജോയ് മാത്യു ഓർമ്മപ്പെടുത്തുന്നു.അവാർഡ്‌ദാന പരിപാടിക്ക്‌ എത്താതിരുന്ന ചലച്ചിത്ര പ്രവർത്തകരെ കുറ്റം പറയുന്നതിന്നുമുൻപ് മുഖ്യമന്ത്രി പറഞ്ഞ താരങ്ങൾ ഉൾപ്പെടെയുള്ള ചലച്ചിത്രപ്രവർത്തകരെ സംഘാടകർ ക്ഷണിച്ചിരുന്നുവോ എന്ന് കൂടി അന്വേഷിക്കാമായിരുന്നു എന്നും ജോയ് മാത്യു പറയുന്നു. താരങ്ങളെയല്ല അഭിനേതാക്കളെയാണു ഞങ്ങൾ കാണാനിഷ്ടപ്പെടുന്നത്‌ എന്ന് പ്രഖ്യാപിച്ച തലശ്ശേരിയിലെ ജനങ്ങളാണ് ശരിക്കും അവാർഡ്‌ ജേതാക്കൾ എന്നാണ്
ഫേസ്ബുക്കിലെ കുറിപ്പ് അവസാനിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actor Joy Mathew's facebook post against Pinarayi Vijayan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്