കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്പിളില്‍ പിന്നേയും വ്യാജന്‍... തെങ്ങുള്ളവന്‍ ചെത്തിക്കുടിക്കട്ടെ: ജോയ് മാത്യു

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: സര്‍ക്കാരിന്റെ മദ്യ നയത്തിന് ഒടുവില്‍ കോടതിയും പച്ചക്കൊടി വീശി. ഇനി സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പ്രതികരണങ്ങള്‍ വരുന്നുണ്ട്.

Joy Mathew

നടനും സംവിധായകനും ആയ ജോയ് മാത്യു അതി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. പണക്കാര്‍ക്ക് മാത്രം ലഹരി മോന്താന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളും ക്ലബ്ബുകളും, ദരിദ്രന് കുമ്പിളില്‍ പിന്നേയും വ്യാജന്‍ തന്നെ എന്നാണ് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയിരിക്കുന്നത്.

ഇനി പണമുള്ളവന് മാത്രം മദ്യപിക്കാം ഇടത്തരക്കാരും ദരിദ്രരുമായ മദ്യപർക്ക് വ്യാജൻ കഴിച്ചും വിഷം കഴിച്ചും എളുപ്പത്തിൽ പരലോക...

Posted by Joy Mathew on Wednesday, 1 April 2015

എകെ ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചതിനേയും ജോയ് മാത്യു വിമര്‍ശിക്കുന്നത്. മൂന്ന് രൂപയ്ക്ക് ലഭിച്ചിരുന്ന ചാരായത്തിന് പകരം അറുപത് രൂപയെങ്കിലും വില വരുന്ന വിദേശ നിര്‍മിതമല്ലാത്ത വിദേശ മദ്യം വാങ്ങി ജനങ്ങള്‍ പിന്നേയും ദരിദ്രരായി എന്നാണ് ജോയ് മാത്യുവിന്റെ ആക്ഷേപം.

ഒടുവില്‍ ഒരു ചോദ്യം കൂടി അദ്ദേഹം ചോദിക്കുന്നുണ്ട്. അത് തെങ്ങില്‍ നിന്ന് കള്ള് ചെത്തിയെടുക്കുന്നതിനെ കുറിച്ചാണ്. കര്‍ഷകന്‍ സ്വന്തം പറമ്പില്‍ നട്ടുനനച്ച് വളര്‍ത്തിയ തെങ്ങില്‍ നിന്ന് കള്ള് ചെത്തിയെടുക്കാനുള്ള അവകാശം അവന് തന്നെ നല്‍കിക്കൂടെ എന്നാണ് ആ ചോദ്യം.

English summary
Joy Mathew criticise state's liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X