കാര്യം പറയാന്‍ ഒരൊറ്റ ചങ്ക് മതി.. പിണറായിയെ കളിയാക്കി ജോയ് മാത്യു, സിപിഎം ഭക്തര്‍ വെറുതെ ഇരിക്കുമോ!

  • By: Kishor
Subscribe to Oneindia Malayalam

കാര്യം പറയാന്‍ ഒരുപാട് ചങ്കൊന്നും വേണ്ട, കാനം രാജേന്ദ്രനെ പോലെ ഒരൊറ്റ ചങ്ക് മതി - സിനിമാതാരം ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. മറ്റുള്ളവര്‍ക്കു എന്തു തോന്നും എന്തു വിചാരിക്കും എന്നു നോക്കാതെ പറയാനുള്ള കാര്യങ്ങള്‍ പറയുക എന്ന സ്ഥിരം ശൈലി തന്നെയാണ് ജോയ് മാത്യു ഇത്തവണയും കൈക്കൊണ്ടത്.

Read Also: തന്നെയും ഭാര്യയെയും മോശമായി ചിത്രീകരിച്ചു.. പ്രമുഖ ചാനലിനെതിരെ ആശുപത്രിക്കിടക്കയില്‍ വികാരാധീനനായി നടന്‍ ബാബുരാജ്!

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ പിണറായി ഭക്തര്‍ക്ക് സംഗതി അത്ര സുഖിച്ച മട്ടില്ല. ചെറിയ ചെറിയ ഭീഷണിയും തെറിവിളിയുമായി ജോയ് മാത്യുവിനെ ഒന്ന് കൊട്ടാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ രസകരമായ മറുചോദ്യങ്ങളും കമന്റുകളുമായി ജോയ് മാത്യുവും സജീവമായുണ്ട്. ഇനി ഇത് വല്ല സര്‍ക്കാസവും ആണോ എന്ന് അന്തംവിട്ടുനില്‍ക്കുന്ന സി പി ഐക്കാരെയും പോസ്റ്റില്‍ കാണാം. ചില കമന്റകളിലേക്ക്...

ഒറ്റയാനാണ് ജോയ് മാത്യു

ഒറ്റയാനാണ് ജോയ് മാത്യു

മറ്റുള്ളവര്‍ക്കു എന്തു തോന്നും എന്തു വിചാരിക്കും എന്നു നോക്കാതെ അവനവനു ശരിയാണ് എന്നു തോന്നുന്ന കാര്യങ്ങള്‍ തുറന്നടിച്ചു പറയുന്ന നിങ്ങളെ ഇരട്ട ചങ്കന്‍ എന്നു വിളിക്കുന്നില്ല കാരണം ഇരട്ട ചങ്കന്‍ ആരെ വേണമെങ്കിലും വിളിക്കാം നിങ്ങള്‍ ഇരട്ട ചങ്ക് ഉള്ള ഒറ്റയാന്‍ ആണ്.

ഉരുളക്കുപ്പേരി

ഉരുളക്കുപ്പേരി

തോണ്ടി... ഇനി എന്നേ തൊണ്ടന്‍ വാ..'ഇതാണ് സാറിന്റെ ഒരു ലൈന്‍ അല്ലേ... ഇപ്പോള്‍ ടെക്‌നിക്ക് പിടികിട്ടി - ജോയ് മാത്യുവിന് ഒരാളുടെ വക കളിയാക്കല്‍. ആരോടും പറയണ്ട - എന്ന് ഉരുളക്കുപ്പേരി പോലെ ജോയ് മാത്യുവിന്റെ മറുപടി.

 നിലപാടുകള്‍ അതാണു പ്രധാനം

നിലപാടുകള്‍ അതാണു പ്രധാനം

പറയേണ്ടത് പറയേണ്ട സ്ഥലത്തു പറയേണ്ട പോലെ പറയണം. അതല്ലാതെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍ ആകരുത്. കോണ്‍ഗ്രസുകാരെ പോലെ എല്‍ ഡി എഫ് യോഗത്തില്‍ മാത്രമേ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാവൂ. എന്നൊരാളുടെ വിശദീകരണം - നിലപാടുകള്‍ അതാണു പ്രധാനം എന്ന് ജോയ് മാത്യുവിന്റെ മറുപടി.

പാകിസ്താനിലേക്ക് പോകേണ്ടിവരില്ല

പാകിസ്താനിലേക്ക് പോകേണ്ടിവരില്ല

ജോയേട്ടന്റെ സഹപ്രവര്‍ത്തക മഞ്ജു വാരിയര്‍ ആമിയാവാന്‍ തീരുമാനിച്ചു പോസ്റ്റ് ഇട്ടപ്പോള്‍ ഉണ്ടായ സംഘികളുടെ സൈബര്‍ ആക്രമണത്തിനെതിരെ ഒരു പോസ്റ്റ് പോലും ഇടാതിരുന്നത് ജോയേട്ടന്‍ മറന്നു പോയതാണ് അതൊക്കെ എന്തെങ്കിലുമാവട്ടെ, ചങ്കു പരാമര്‍ശ പരിഹാസ വിമര്‍ശന പോസ്റ്റിന് ഏതായാലും ജോയേട്ടന് പാക്കിസ്ഥാനിലേക്ക് പോവേണ്ടി വരുകയൊന്നും ഇല്ല എന്നുറപ്പാണ്.

 ജോയേട്ടന്‍ മാസാണ്

ജോയേട്ടന്‍ മാസാണ്

ജോയ് എട്ടാ ഇങ്ങനെ നിലപാടുകള്‍ തുറന്നു പറയാനുള്ള ധൈര്യമാണ് നിങ്ങളിലെ കലാകാരനെ ശരിക്കും മഹാനാക്കുന്നത്. അല്ലാതെ അധികാര വര്‍ഗ്ഗത്തിന്റെ അപ്പ ക്ഷണങ്ങള്‍ക്ക് വേണ്ടി പിച്ചയെടുക്കുന്ന ചില കലാരംഗത്ത് ഉള്ളവരെ പേലെ അല്ല. ശരിക്കും നിങ്ങളാണ് മാസ്.

സംഘി സഖാവ്

സംഘി സഖാവ്

എല്ലാ വിഷയങ്ങളിലും അവസാന വാക്കുകള്‍ക്കായി സ. കാനത്തിന്റെ പ്രതികരണം കാത്തിരിക്കുന്നു കേരളത്തിന്റെ ഇടതു ഹൃദയങ്ങള്‍. ജോയ് സഖാവിന്നു മുതല്‍ സംഘി സഖാവെന്നറിയപ്പെടും. - ഒരു സി പി ഐ അനുഭാവിയുടെ വകയാണ് പ്രവചനം.

ലൈക്കിന് വേണ്ടിയാണോ

ലൈക്കിന് വേണ്ടിയാണോ

ഇപ്പോ ഇതാണല്ലേ ട്രെന്‍ഡ്. വെറുതെ പിണറായിയുടെയും എസ് എഫ് ഐയുടെയും നെഞ്ചത്ത് കയറുക. എന്നാലേ നാല് ലൈക്ക് അധികം കിട്ടൂന്ന് മനസ്സിലാക്കി അല്ലേ..? ഈ നിലപാടിന് നമോവാകം

 സിപിഐയ്ക്കുമുണ്ട്

സിപിഐയ്ക്കുമുണ്ട്

സിപിഎമ്മിന്റെ തണലില്‍ നില്‍ക്കുന്ന ഒരു ഈര്‍ക്കില്‍ പാര്‍ട്ടി അത്രയേ ഉള്ളു സിപിഐ മുന്നണി യോഗത്തില്‍ പറയേണ്ട കാര്യങ്ങള്‍ പൊതുവായി പറഞ്ഞാല്‍ അവര്‍തന്നെ അവരുടെ കുഴി തോണ്ടുന്നു അത്ര തന്നെ - ജോയ് മാത്യുവിന്റെ പോസ്റ്റിന് കീഴെ സി പി ഐയെ കുറ്റം പറയുന്നവരുമുണ്ട്.

English summary
Joy Mathew writes facebook post about Pinarayi Vijayan and Kanam Rajendran.
Please Wait while comments are loading...