• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീപീഡകരെ വെടിവെച്ചില്ല, മാവോയിസ്റ്റുകളെ വെടിവെച്ചു, ധീരസഖാവിന് അഭിനന്ദനമെന്ന് ജോയ് മാത്യു

കോഴിക്കോട്: വാളയാര്‍ പീഡന കേസില്‍ പ്രതികളെ വെറുതെ വിട്ടതും അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതിനെയും രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സ്ത്രീ പീഡകനെ വെടിവെക്കാതെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ ധീരസഖാവിന് അഭിനന്ദനങ്ങള്‍ എന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. അതേസമയം വാളയാര്‍ കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.

ചുവരെഴുതുക, പോസ്റ്റര്‍ ഒട്ടിക്കുക, അരി, പഞ്ചസാര, എന്നിവ ആദിവാസികളില്‍ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും, കൈയ്യില്‍ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ, കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്റ്റ്് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ പോലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരില്‍ അഭിവാദ്യങ്ങള്‍. ഇങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജോയ് മാത്യു കുറിച്ചത്.

അതേസമയം വാളയാര്‍ കേസില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും ഉന്നയിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ദില്ലിയിലേക്ക് ഇവര്‍ വിളിപ്പിച്ചിട്ടുണ്ട്. കേസ് പോലീസും പ്രോസിക്യൂഷനും ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍ പറഞ്ഞു. കേസില്‍ കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു.

വാളയാര്‍ കേസില്‍ പെണ്‍കുട്ടികള്‍ക്കായി നല്ല അഭിഭാഷകനെ പോലും സര്‍ക്കാര്‍ വെച്ചില്ലെന്ന് ഷാ പറമ്പില്‍ ആരോപിച്ചു. സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കില്‍ വാളയാര്‍ കേസില്‍ സൗജന്യമായി ഹാജരാകാന്‍ പ്രമുഖ അഭിഭാഷകര്‍ പാലക്കാട് തന്നെ ഉണ്ടായിരുന്നു. ക്രിമിനലുകള്‍ക്ക് വേണ്ടി ക്രിമിനലുകളാല്‍ നടത്തപ്പെടുന്ന ക്രിമിനലുകളുടെ ഭരണമാണ് കേരളത്തിലേതെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. 1000 രൂപ അധികം കൊടുത്ത നല്ല അഭിഭാഷകനെ വെക്കാന്‍ സര്‍ക്കാര്‍ തുന്നിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് മനസ്സിലാക്കേണ്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സൈക്കിള്‍ യാത്രയുമായി അഖിലേഷ്... 2012ലെ തിരഞ്ഞെടുപ്പ് നീക്കം, യുപി പിടിക്കാന്‍ സമാജ് വാദി പാര്‍ട്ടി

English summary
joy mathew fb post on valayar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X