'അഭിവാദ്യങ്ങള്‍... കമ്മ്യൂണിസത്തിന്റെ ഉദാത്ത മാതൃകകള്‍ക്ക്', ജോയ് മാത്യുവിന്റെ വിമര്‍ശനം ഇങ്ങനെ!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കിയതിനെ പരിഹസിച്ച് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുകയും അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലമാണ് കമ്യൂണിസം എന്ന് ചുരുങ്ങിയ പക്ഷം ഇപ്പോള്‍ കേരളത്തിലെങ്കിലും ബോധ്യമായെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കമ്യൂണിസത്തിന്റെ ഉദാത്ത മാതൃകകള്‍ എന്ന തലക്കെട്ടിലാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കി വിഎസ് അച്യുതാനന്ദനൊപ്പം പ്രതിഷ്ഠിച്ചതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

Joy Mathew

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്. ഇന് ആരാണ് കച്ചേരി തുടങ്ങുക എന്നാണ് സദസ്യര്‍ക്ക് അറിയേണ്ടതുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു.

Facebook Post

അഴിമതി വിഷയമാക്കി പരസ്പരം പോരടിച്ചു കഴിഞ്ഞിരുന്ന രാഷ്ട്രീയ വൈരികളായ വിഎസ് അച്യുതാനന്ദനും ആര്‍.ബാലകൃഷ്ണപിള്ളക്കും പതിനാല് പേരോളം വരുന്ന പേഴ്‌സണല്‍ സ്റ്റാഫും സ്‌റ്റേറ്റ് കാറുമാള്‍പ്പെടെ തുല്യപദവി നല്‍കിയതിലൂടെ പരസ്പര സ്‌നേഹത്തിന്റെ മാതൃക ലോകത്തിനുമുന്നില്‍ കാഴചവെച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധരെ മലര്‍ത്തിയടിച്ച കേരളത്തിലെ കമ്മ്മ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ് അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചത്.

English summary
Joy Mathew's facebook post against Communist Parties of Kerala
Please Wait while comments are loading...