പിണറായിയും കുമ്മനവും പരസ്പരം രക്ഷാബന്ധൻ കെട്ടട്ടെ; രക്ഷാബന്ധൻ ദിനത്തിൽ നടൻ ജോയ് മാത്യുവിന്റെ പരിഹാസം

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: രക്ഷാ ബന്ധൻ ദിനത്തിൽ ബിജെപിക്കും സിപിഎമ്മിനും നടൻ ജോയ് മാത്യുവിന്റെ "അടി'. സ്ത്രീകളെ മുഴുവന്‍ സഹോദരിമാരായി കാണാന്‍ പറയുന്ന കപട സദാചാര പ്രചരണത്തിനു പകരംബി ജെ പിക്കാര്‍ സി പി എമ്മുകാര്‍ക്കും അവര്‍ തിരിച്ചും രക്ഷാബന്ധന്‍ കെട്ടട്ടെ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

അതിന്റെ ഉദ്ഘാടനം കുമ്മനവും പിണറായി സഖാവും പരസ്പരം രക്ഷാബന്ധന്‍ കെട്ടിക്കൊണ്ടാവട്ടെ. അപ്പോഴേ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ യഥാര്‍ത്ഥ ഇരകളായ സ്ത്രീകള്‍ക്ക് ,അമ്മ,മകള്‍, ഭാര്യ,കാമുകി,സുഹൃത്ത് എന്നിവര്‍ക്ക് നീതി ലഭിക്കുകയുള്ളുവെന്ന് ജോയ് മാത്യു അഭിപ്രായപ്പെടുന്നു. സ്ത്രീകള്‍ക്ക് രക്ഷകൊടുക്കേണ്ടവരല്ല പുരുഷന്‍മാര്‍. അവരെ തുല്യരായി കാണുകയാണ് വേണ്ടതെന്നും ജോയ് മാത്യു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റേ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.

Joy Mathew's facebook post

രക്ഷ എങ്ങിനെ ബന്ധിപ്പിക്കും? എന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. സ്ത്രീകള്‍ക്ക് രക്ഷ കൊടുക്കേണ്ടവരല്ല പുരുഷന്മാര്‍ അവരെ തുല്ല്യരായി കാണുകയാണൂ വേണ്ടത് ആണും പെണ്ണും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ട ഈ ലോകത്ത് സ്ത്രീകളെ മുഴുവന്‍ സഹോദരിമാരായി കാണാന്‍ പറയുന്ന കപട സദാചാര പ്രചരണത്തിനു പകരം ബിജെപിക്കാര്‍ സിപിഎം കാര്‍ക്കും അവര്‍ തിരിച്ചും രക്ഷാബന്ധന്‍ കെട്ടട്ടെ അതിന്റെ ഉദ്ഘാടനം കുമ്മനവും പിണറായി സഖാവും പരസ്പരം രക്ഷാബന്ധന്‍ കെട്ടിക്കൊണ്ടാവട്ടെ അപ്പോഴേ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ യഥാര്‍ത്ഥ ഇരകളായ സ്ത്രീകള്‍ക്ക് ,അമ്മ,മകള്‍, ഭാര്യ,കാമുകി,സുഹൃത്ത് നീതി ലഭിക്കൂ എന്ന് ജോയ് മാത്യു പറയുന്നു.

English summary
Joy Mathews's facebook post against Rakshabandan Day
Please Wait while comments are loading...