കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയപെയ്ത്തിനിടെ നാട്ടുകാരെ ചിരിപ്പിച്ച പയ്യന്‍.. "ജോയ്" റൈഡിന് നേവിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

  • By Desk
Google Oneindia Malayalam News

ദുരന്തമുഖത്തെ പല മുഖങ്ങളുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. പ്രത്യാശ നല്‍കുന്ന, സന്തോഷം പകരുന്ന, ആശ്വാസം നല്‍കുന്ന, ഒപ്പം വെറളിപിടിപ്പിച്ച നിരവധി സംഭവങ്ങള്‍ ഈ പ്രളയക്കെടുതിക്കിടെയും ഉണ്ടായിട്ടുണ്ട്.

കഴുത്തോളം വെള്ളത്തില്‍ നില്‍ക്കുന്നവരെ എയര്‍ ലിഫ്റ്റിങ്ങ് നടത്തി രക്ഷിച്ച സമയങ്ങളില്‍ ഉണ്ടായ രസകരമായ ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കൗതുകം തോന്നി ഹെലികോപ്റ്ററിന് കൈ കാണിച്ച് നേവിയെ വട്ടം കറക്കിച്ച ആ പയ്യന്‍റെ കഥ ഇങ്ങനെ

ചെങ്ങന്നൂരില്‍ നിന്ന്

ചെങ്ങന്നൂരില്‍ നിന്ന്

മഹാപ്രളയത്തില്‍ എറ്റവും അധികം പേര്‍ കുടുങ്ങി കിടന്ന സ്ഥലമായിരുന്നു ചെങ്ങന്നൂര്‍. ബോട്ടുകള്‍ ഉപയോഗിച്ചും ഹെലികോപ്റ്റര്‍ ഉപയോഗിച്ചുമുള്ള രക്ഷാപ്രവര്‍ത്തനം തകൃതിയായി നടക്കുന്നതിനിടയിലാണ് ചെങ്ങന്നൂരിലെ ആറാട്ടുപുഴയില്‍ നിന്ന് ജോയ് എന്ന 28 കാരന്‍ നേവിയുടെ ശ്രദ്ധയില്‍ പെടുന്നത്.

ഇന്‍സുലിന്‍ വാങ്ങാന്‍

ഇന്‍സുലിന്‍ വാങ്ങാന്‍

ജോയിയും കുടുംബവും ദുരിതാശ്വാസ കാമ്പില്‍ കഴിയുകയായിരുന്നു. കാമ്പില്‍ വെച്ച് വല്യപപ്പയ്ക്ക് ഇന്‍സുലിന്‍ വാങ്ങനാണ് ജോയിയെ കുടുംബക്കാര്‍ പറഞ്ഞ് വിട്ടതത്രേ. ഇന്‍സുലിന്‍ വാങ്ങാനായി പോകുന്നതിനിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന മത്സ്യതൊഴിലാളികളെ ജോയി കണ്ടു. ഒന്നും ആലോചിക്കാതെ ബോട്ടില്‍ കയറി.

(ചിത്രം കടപ്പാട് ടൈംസ് ഓഫ് ഇന്ത്യ)

അവര്‍ ഇറക്കിവിട്ടു

അവര്‍ ഇറക്കിവിട്ടു

വെള്ളം ഒഴിഞ്ഞ സ്ഥലത്ത് അവര്‍ ജോയിയെ ഇറക്കിവിട്ടു. എന്നാല്‍ ദാ ജോയി നോക്കുമ്പോള്‍ കാണുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു ഹൈലികോപ്റ്റര്‍ തന്‍റെ തൊട്ടുമുകളില്‍. പിന്നെ മറ്റൊന്നും ആലോചിച്ചില്ല.

കൈവീശി കാണിച്ചു

കൈവീശി കാണിച്ചു

താഴെ നില്‍ക്കുന്ന ജോയ് മുകളിലേക്ക് കൈവീശി കാണിച്ചതോടെ ഹെലികോപ്റ്റര്‍ നേരെ ജോയിക്ക് അരികിലേക്ക് പറന്നു. മറ്റൊന്നും ആലോചിച്ചില്ല, ആ ചെറുപ്പക്കാരനെ നേവി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രക്ഷിച്ച് ഹെലികോപ്റ്റില്‍ കയറ്റി.

ദേ കെടക്കണ്

ദേ കെടക്കണ്

എന്നാല്‍ ഹെലികോപ്റ്ററില്‍ കയറിയപ്പോള്‍ ജോയ് നടത്തിയ വെളിപ്പെടുത്തലിലാണ് നേവി ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയത്. താന്‍ ഹെലികോപ്റ്ററില്‍ ഒന്ന് കയറണമെന്ന ഉദ്യോശത്തോടെ മാത്രമാണ് കൈ കാണിച്ചതെന്നും തന്‍റെ ആശ തീര്‍ന്നെന്നും ഇനി തന്നെ ഇറക്കി വിടണമെന്നും ജോയ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

അന്തം വിട്ടു പോയി

അന്തം വിട്ടു പോയി

എന്നാല്‍ ജോയിക്ക് മറുപടി കൊടുക്കാതെ ഉദ്യോഗസ്ഥര്‍ നേരെ തിരുവനന്തപുരത്തേ ദുരിതാശ്വാസ കാമ്പില്‍ ജോയിയെ ഇറക്കി വിട്ടു.ജോയിയുടെ വെളിപ്പെടുത്തലില്‍ ദേഷ്യമാണ് തോന്നിയതെന്നാണ് നേവി ഉദ്യോഗസ്ഥര്‍ ഇതിനോട് പ്രതികരിച്ചത്.

സ്ത്രീയും കുട്ടിയും

സ്ത്രീയും കുട്ടിയും

ഒരു സ്ത്രീയും കുട്ടിയും തൊട്ടടുത്ത് രക്ഷകാത്ത് ഉണ്ടായിരുന്നു. എന്നാല്‍ ജോയിയെ കണ്ടപ്പോള്‍ അവനെയാണ് രക്ഷിക്കേണ്ടതെന്ന് ആദ്യം തോന്നി. അതാണ് കൈ വീശി കാണിച്ചപ്പോള്‍ തന്നെ ജോയിക്കരികിലേക്ക് പോയത്. എന്നാല്‍ ജോയിയെ കയറ്റി കഴിഞ്ഞപ്പോഴാണ് ഫ്യൂവല്‍ കുറവാണെന്ന് മനസിലായത്. ഇതോടെ സ്ത്രീയേയും കുട്ടിയേയും രക്ഷിക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Recommended Video

cmsvideo
അംഗവൈകല്യമുള്ളവനെ രക്ഷിക്കുന്ന സൈന്യം | Oneindia Malayalam
ഒരു ലക്ഷം രൂപ

ഒരു ലക്ഷം രൂപ

ജോയിയെ രക്ഷിക്കാനെടുത്ത എഫേര്‍ട്ടിന് ഒരു ലക്ഷം രൂപയോളം ചെലവായിട്ടുണ്ടെന്നും സമയ നഷടവും ഉണ്ടായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ജോയി ഇപ്പോഴും തിരുവനന്തപുരത്തെ ദുരിതാശ്വാസ കാമ്പില്‍ തന്നെയാണോയെന്ന കാര്യം വ്യക്തമല്ല.

English summary
joyride-costs-air-force-precious-time-and-fuel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X