കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ യാത്രാ ദുരിതം തീരുന്നു; കരിപ്പൂരിൽ നിന്ന് ഇനി ജംബോ വിമാനങ്ങളും പറന്നുയരും

Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂരിൽ നിന്നും ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചു. മെയ് മാസം മുതൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചിരുന്നെങ്കിലും സ്ഥിരം ജംബോ സർവീസുകൾക്കുള്ള അനുമതി വൈകുകയായിരുന്നു. ഫെബ്രുവരി 17 മുതൽ കരിപ്പൂർ- ജിദ്ദ സർവീസ് തുടങ്ങുമെന്ന് എയർ ഇന്ത്യ വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുണ്ട്.

 4 കിലോമീറ്റർ വ്യത്യാസം, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതിഷേധിച്ചും മുംബൈയിൽ ഒരേ സമയം റാലികൾ 4 കിലോമീറ്റർ വ്യത്യാസം, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതിഷേധിച്ചും മുംബൈയിൽ ഒരേ സമയം റാലികൾ

കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ ജംബോ വിമാനം 25ന് രാവിലെ കരിപ്പൂരിൽ ലാൻഡ് ചെയ്തിരുന്നു. ഈ ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ഇനി മുതൽ ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചത്. എയർ ഇന്ത്യയുടെ ജംബോ വിമാനങ്ങളാണ് ഇനി മുതൽ കരിപ്പൂരിൽ നിന്നും സർവീസ് നടത്തുക.

flight

രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ജംബോ ബോയിംഗ് വിമാനമാണ് കരിപ്പൂരിലെ റൺവേ നവീകരണത്തിന് ശേഷം ആദ്യമായി പരീക്ഷണപ്പറക്കൽ നടത്തിയത്. റൺവേയുടെ നീളം 6000 അടിയിൽ നിന്നും 9000 അടിയായി നവീകരിച്ചിരുന്നു. ജംബോ വിമാന സർവീസിന് അനുമതി വൈകിയത് പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു. ഒന്നുകിൽ കണ്ണൂർ വിമാനത്താവളത്തിലോ അല്ലെങ്കിൽ നെടുമ്പാശ്ശേരിയിലോ വിമാനമിറങ്ങേണ്ട സ്ഥിതിയിലായിരുന്നു പലരും. 2015ലാണ് അറ്റകുറ്റപ്പണിയുടെ പേരിൽ കരിപ്പൂരിൽ നിന്നുള്ള വലിയ വിമാനങ്ങൾ പിൻവലിക്കുന്നത്. ഇതിന് മുമ്പ് ജംബോ വിമാനങ്ങൾ കരിപ്പൂരിൽ നിന്നും സ്ഥിരം സർവീസ് നടത്തിയിരുന്നു.

English summary
Jumbo flight service will start from Karipur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X