കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക തിരിമറി; അനാഥാലയങ്ങള്‍ക്കെതിരെ അന്വേഷണം വരുന്നു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലെത്തിച്ച വിവാദം കെട്ടടങ്ങും മുന്‍പ് അനാഥാലയങ്ങളിലെ സാമ്പത്തിക തിരിമറി സംബന്ധിച്ച് അന്വേഷണം വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തവിട്ടു. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മിഷന്റെ ഇടക്കാല ഉത്തരവ്. ഡിഐജി ശ്രീജിത്ത് അനാഥാലയങ്ങളെ കുറിച്ച് അന്വേഷിച്ച ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കമ്മിഷന്റെ ഉത്തരവ്.

വിദേശ സഹായം ലഭിച്ച വിവരം മുക്കത്തെ പല അനാഥാലയങ്ങളും മറച്ചുവെച്ചതായി മനുഷ്യാവകാശ കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ 87 അനാഥാലയങ്ങള്‍ രജിസ്‌ട്രേഷനില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്, വിദേശങ്ങളില്‍ നിന്നടക്കം വരുന്ന സംഭാവനകള്‍ അന്തേവാസികളുടെ ക്ഷേമത്തിന് മാത്രമായാണ് ചിലവഴിക്കുന്നതെന്ന് ഉറപ്പുവരുത്തണം.

human-trafficking

നിലവില്‍ അനാഥാലയങ്ങള്‍ക്കെതിരെ 67 കേസുകളുണ്ട്. പല അനാഥാലയങ്ങളിലും ലൈംഗിക പീഡനം അടക്കമുള്ളവ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. അനാഥാലയങ്ങളില്‍ അനാഥര്‍ മാത്രമല്ല താമസിച്ചു വരുന്നത്, അതുകൊണ്ട് അനാഥാലയങ്ങളെ 'കുട്ടികളുടെ സംരക്ഷണകേന്ദ്രങ്ങള്‍' എന്ന് പുനര്‍ നാമകരണം ചെയ്യണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

അനാഥാലയങ്ങള്‍ക്കെതിരെയുള്ള കേസുകളില്‍ അന്വേഷണം നടക്കുന്നതിനാല്‍ നിലവില്‍ പുതിയ അന്വേഷണം വേണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. നിരവധി നിയമവിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയ കിടങ്ങൂര്‍ കുമ്മണ്ണൂര്‍ മറിയന്‍ ദിവ്യകാരുണ്യ ട്രസ്റ്റ് പോലുള്ള കേന്ദ്രങ്ങള്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ജസ്റ്റിസ് ജെ.ബി കോശി ഉത്തരവില്‍ വ്യക്തമാക്കുന്നു.

English summary
Justice JB Koshy against illegal orphanages in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X