• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലേശം ഉളുപ്പ് ... സഖാവ് കാനം ? ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ? തേച്ചൊട്ടിച്ച് ചാമക്കാല

തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തണുപ്പന്‍ പ്രതികരണമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയത്. പൊലീസിനെതിരെ പ്രതിഷേധിക്കുമ്പോള്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയുമെല്ലാം ഉണ്ടാകാനിടയുണ്ടെന്നായിരുന്നു കാനം പറഞ്ഞത്. സംഭവം അന്വേഷിക്കാന്‍ ജില്ലാ കളക്ടോറ് തന്നെ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ച സാഹചര്യത്തില്‍ പിന്നെ എന്താണ് വേണ്ടതെന്നുമാണ് കാനം ചോദിച്ചത്.

വന്‍ ട്വിസ്റ്റ്! ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ വിബിഐ! മഹാരാഷ്ട്രയില്‍ വന്‍ സഖ്യം

സംഭവത്തില്‍ കാനത്തിന്‍റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. നാല് മന്ത്രിസ്ഥാനത്തിനു വേണ്ടി ഇങ്ങനെ ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ പി.കെ.വിയും വെളിയം ഭാര്‍ഗവനുമെല്ലാം നയിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് വായിക്കാം

 കൂട്ടുവെട്ടിയ മന്ത്രിസഭ

കൂട്ടുവെട്ടിയ മന്ത്രിസഭ

ലേശം ഉളുപ്പ് .......സഖാവ് കാനം ? കേരളം ഇപ്പോൾ ഭരിക്കുന്നത് "കൂട്ടുകക്ഷി " മന്ത്രിസഭയല്ല, കൂട്ടുവെട്ടിയ മന്ത്രിസഭയാണ്. മുമ്പ് കായൽ ചാണ്ടിയെ പിണറായി സംരക്ഷിക്കാൻ നോക്കിയപ്പോൾ സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ചു.

ഇന്നിപ്പോൾ സിപിഐ നേതാക്കളെ പൊലീസ് തല്ലിയതിനെ ചൊല്ലി മന്ത്രിസഭ യോഗത്തിൽ കൂട്ടത്തല്ല് നടന്നിരിക്കുന്നു.

 ആട്ടും തുപ്പും

ആട്ടും തുപ്പും

ഭരിക്കുമ്പോൾ സമരത്തിനിറങ്ങിയാൽ തല്ലുകൊള്ളുമെന്ന് സിപിഐ ക്കാരെ നോക്കി ബാലൻ മന്ത്രി കണ്ണുരുട്ടി അത്രെ.

പിണറായിയുടെ പൊലീസ്, എൽദോയുടെ കൈ. ബാലന് എന്തും പറയാം.പക്ഷേ സിപിഐ ഈ അപമാനം എത്രകാലം സഹിക്കുമെന്നാണ് അറിയാത്തത്.നാല് മന്ത്രിസ്ഥാനത്തിനു വേണ്ടി ഇങ്ങനെ ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ പി.കെ.വിയും വെളിയം ഭാർഗവനുമെല്ലാം നയിച്ച കമ്യൂണിസ്റ്റ് പാർട്ടി ?

സിപിഐ തള്ളി പറഞ്ഞു

സിപിഐ തള്ളി പറഞ്ഞു

ഒരു കാര്യത്തിലും അഭിപ്രായ ഐക്യമില്ലാത്ത മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം എന്നേ കൈമോശം വന്നിരിക്കുന്നു.ശബരിമലയിൽ സർക്കാരിന്റെ നിലപാടുകളെ സിപിഐ തള്ളിപ്പറഞ്ഞു.ഇടുക്കിയിൽ എം.എം മണി സിപിഐക്കാരുടെ പിന്നാലെ നടന്ന് പുലഭ്യം പറയുകയാണെന്ന് ശിവരാമൻ പരിഭവം പറയുന്നു.

 മുറുമുറുത്തു

മുറുമുറുത്തു

മൂന്നാറിൽ, നെടുങ്കണ്ടത്ത് എല്ലാം പോര് പരസ്യമായി. മാവോയിസ്റ്റുകളെ വെടിവച്ചിടുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്ന് ബിനോയ് വിശ്വം മുറുമുറുത്തു.ഐഐഎസ്എഫിനെ എങ്ങനെയും ക്യാംപസുകളിൽ നിന്ന് പുറത്താക്കുകയാണ് എസ്എഫ്ഐയുടെ പ്രഖ്യാപിത ലക്ഷ്യം.

 ലേശം ഉളുപ്പ്

ലേശം ഉളുപ്പ്

ഇതെല്ലാം സഹിച്ച് മുന്നണിയിൽ തുടരാനാണ് സഖാവ് കാനത്തിന്റെ തീരുമാനം.ഇടയ്ക്കിടെ വെളിപാടു കിട്ടിയ പോലെ ചില വിമർശനങ്ങൾ നടത്തും.സ്വന്തം മകന്റെ സുരക്ഷയോർത്താണ് കാനം പിണറായിക്ക് സ്വയം അടിമവച്ചിരിക്കുന്നതെന്നാണ് അണിയറ സംസാരം.കാനത്തോട് ഒന്നേ ചോദിക്കാനുള്ളൂ.... ലേശം ഉളുപ്പ്...... ?

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പൊളിഞ്ഞു? ഉപതിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാവണമെന്ന് ദേവഗൗഡ

'എനിക്ക് പറ്റില്ല..' നേതൃസ്ഥാനം വേണ്ടെന്ന് പ്രിയങ്ക: പഴയ 7 പേരുകളിലേക്ക് തിരിഞ്ഞ് വീണ്ടും ചര്‍ച്ച

English summary
Jyothikumar Chamakkala facebook post against Kanam Rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more