കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെന്റിലേറ്റർ കിടക്ക കിട്ടാനില്ലെന്ന് ബാബു, രോഗിയുടെ പേര് പറയണമെന്ന് ആരോഗ്യമന്ത്രി; സഭയിൽ ഉത്തരംമുട്ടി എംഎൽഎ

രോഗിയുടെ പേര് പറയാന്‍ ആരോഗ്യ മന്ത്രി തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കെ ബാബു ചോദ്യത്തോട് പ്രതികരിച്ചില്ല

Google Oneindia Malayalam News

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സെഷൻ പുരോഗമിക്കുകയാണ്. കേരള സാംക്രമിക രോഗ ബില്ലാണ് ഇന്ന് സഭ ചർച്ച ചെയ്തത്. ഇതിനിടെയാണ് തൃപ്പുണിത്തുറ അംഗം കെ ബാബുവും ആരോഗ്യമന്ത്രി വീണ ജോർജും നേർക്കുന്നേർ വന്നത്. എറണാകുളം ജില്ലയില്‍ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ടെന്ന കെ ബാബുവിന്റെ ആരോപണമാണ് ഇതിന് തുടക്കം കുറിച്ചത്.

കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

Veena George

എറണാകുളം ജില്ലയിൽ ഐസിയു വെന്റിലേറ്റർ കിടക്ക കിട്ടാനില്ലെന്നും ധാരാളം പേർ ദിവസവും ഇക്കാര്യം പറഞ്ഞ് തന്നെ വിളിക്കാറുണ്ടെന്നുമായിരുന്നു ബാബു പറഞ്ഞത്. ജില്ലയില്‍ നിരവധി ആശുപത്രികള്‍ ഉണ്ടെങ്കിലും ഒരു അഡ്മിഷന്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് മറുപടി പറയാൻ എഴുന്നേറ്റ വീണ ജോർജ് ആദ്യം ചോദിച്ചത് ഏത് രോഗിക്കാണ് അഡ്മിഷൻ വേണ്ടതെന്നായിരുന്നു. രോഗിയുടെ വിവരം സഭയിൽ പറയണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ അതിന് മറുപടി നല്‍കാന്‍ കെ ബാബുവിന് കഴിഞ്ഞില്ല. പകരം വിചാരിക്കുന്നതിനേക്കാള്‍ ഗുരുതരമാണ് സ്ഥിതിയെന്നായിരുന്നു കെ ബാബു പ്രതികരണം. തുടര്‍ന്ന് രോഗിയുടെ പേര് പറയാന്‍ ആരോഗ്യ മന്ത്രി തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കെ ബാബു ചോദ്യത്തോട് പ്രതികരിച്ചില്ല.

ബുധനാഴ്ചയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് ആരോഗ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത്. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലേതെന്ന് ആരോഗ്യമന്ത്രി. എന്നാല്‍ കണക്കുകള്‍ വിശ്വസീനയമല്ലെന്ന് പ്രതിപക്ഷം മറുപടി നല്‍കിയതോടെയാണ് സഭയില്‍ സഭയില്‍ ബഹളമുണ്ടായത്‌.

പ്രതിരോധപ്രവർത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഇങ്ങനെയാണോ പ്രതിപക്ഷം സർക്കാരിനെ പിന്തുണയ്ക്കുന്നതെന്നും വീണ ചോദിച്ചു. ആരോഗ്യ മന്ത്രിയുടെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കൊവിഡ് വിഷയം ഒരു തരത്തിലും വിവാദം ആക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകരെ ഇകഴ്‌ത്തി കാട്ടുന്ന ഒരു വാക്കും മുനീർ പറഞ്ഞില്ലെന്നും വി ‍ഡി സതീശൻ പറഞ്ഞു.

സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

English summary
K Babu alleges that ventilator beds are not available in Ernakulam health minister ask for details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X