കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാപ്രളയം സ്‌ക്രീനിലെത്തുന്നു; സംവിധാനം കെഎം മധുസൂദനന്‍, ഛായഗ്രഹണം രാജീവ് രവിയും എംജെ രാധാകൃഷ്ണനും

  • By Desk
Google Oneindia Malayalam News

നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാപ്രളയത്തെയായിരുന്നു കഴിഞ്ഞ ആഴ്ച്ചകളില്‍ കേരളത്തിന് നേരിടേണ്ടി വന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരേയുള്ള പതിമൂന്ന് ജില്ലകളും രൂക്ഷമായാ മഴക്കെടുതിയാണ് അനുഭവിച്ചത്. കാസര്‍കോട് ജില്ലയെ മഴ കാര്യമായി ബാധിച്ചിരുന്നില്ല.

<strong>കലിപൂണ്ട് മലയാളികള്‍; റിപ്പബ്ലിക് ടിവിയുടെ റേറ്റിങ്ങ് കുത്തനെ ഇടിഞ്ഞു, വ്യാപക പ്രതിഷേധം തുടരുന്നു</strong>കലിപൂണ്ട് മലയാളികള്‍; റിപ്പബ്ലിക് ടിവിയുടെ റേറ്റിങ്ങ് കുത്തനെ ഇടിഞ്ഞു, വ്യാപക പ്രതിഷേധം തുടരുന്നു

ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് മൂന്നൂറിലേറെ മരണങ്ങളാണ് മെയ്മാസം മുതല്‍ കേരളത്തിലുണ്ടായത്. ആഗസ്ത് പതിനഞ്ചിന് ശേഷമുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ 20000 കോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് പ്രാഥമിക ഘട്ടത്തില്‍ വിലയിരുത്തപ്പെടുന്നത്. വെള്ളപ്പൊക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടയിലാണ് പ്രളയം സ്‌ക്രീനിലേക്ക് പകര്‍ത്താന്‍ ഒരുങ്ങുകയാണ് ഒരുകൂട്ടം സിനിമാ പ്രവര്‍ത്തര്‍.

മഹാപ്രളയം

മഹാപ്രളയം

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാപ്രളയത്തെക്കുറിച്ച് ഡോക്യുമെന്ററി ഒരുക്കാനാണ് പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ഒന്നിക്കുന്നത്. പ്രളയത്തിന്റെ രേഖപ്പെടത്തലിനൊപ്പം കേരള പുനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൈത്താങ്ങായി ഒപ്പം നില്‍ക്കുക എന്നതുമാണ് ഈ ഡോക്യുമെന്ററിയുടെ ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

സംവിധാനം

സംവിധാനം

രാജ്യാന്തരതലത്തില്‍ തന്നെ ശ്രദ്ധ്വേയനും നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കി ബയോസ്‌കോപിന്റെ സംവിധായകനായ കെ എം മധുസൂധനനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. രാജീവ് രവി, എംജെ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഛായഗ്രഹണം നിര്‍വക്കുന്ന സംരഭത്തിന്റെ ശബ്ദലേഖനം ഹരികുമാറാണ്.

ക്ലിപ്പിങ്ങുകള്‍

ക്ലിപ്പിങ്ങുകള്‍

പ്രളയകാലത്ത് മൊബൈല്‍ ഫോണിലും മറ്റും ചിത്രീകരിച്ച് സൂക്ഷിച്ചിട്ടുള്ള പ്രാധാന്യമുള്ള ക്ലിപ്പിംഗ്‌സ് ഈ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തും. അത്തരം ക്ലിപ്പിങ്ങുകള്‍ സമാഹരിക്കാനുള്ള ശ്രമം നടന്നു വരികയാണെന്ന് സംവിധായകന്‍ മധുസുധനന്‍ പറഞ്ഞു.

വിലാസം

വിലാസം

ക്ലിപ്പിംഗ് ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ പകര്‍ത്തിയ വ്യക്തിയുടെ പേര് നല്‍കും. പ്രളയത്തിന്റെ വിവിധ മുഖങ്ങള്‍ വെളിവാക്കുന്ന ക്ലിപ്പിംഗുകള്‍ കൈമാറാന്‍ തയ്യാറുള്ളവര്‍ താനുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇമെയില്‍ വിലാസം. ([email protected], ഫോണ്‍ നമ്പര്‍. 8129792531)

ലഭിക്കുന്ന പണം

ലഭിക്കുന്ന പണം

ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിലൂടെ ലഭിക്കുന്ന പണം പൂര്‍ണ്ണമായും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബയോസ്‌കോപ്പ്

ബയോസ്‌കോപ്പ്

മധുസൂധനന്‍ തന്നെ രചിച്ച ബയോസ്‌കോപ്പ് എന്ന പുസ്തകത്തെ ആധാരമാക്കി എടുത്ത അതേ പേരിലുള്ള ചിത്രം 1907 ല്‍ കേരളത്തില്‍ ബയോസ്‌കോപ് ഷോകള്‍ നടത്തിവന്നിരുന്ന വാറുണ്ടി ജോസഫിന്റെ കഥയാണ് പറഞ്ഞിരുന്നത്.

പുരസ്‌കാരം

പുരസ്‌കാരം

ആ വര്‍ഷത്തെ ദേശീയ അവാര്‍ഡുകളിലെ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായ ബയോസ്‌കോപ് ഓസിയാന്‍ ചലച്ചിത്ര മേളയിലെ നെറ്റ്പാക് പുരസ്‌കാരം, ഹൈഡല്‍ബര്‍ഗ് അന്താരഷ്ട്ര ചലച്ചിത്രമേളയിലെ പ്രത്യേക പുരസ്‌കാരം തുടങ്ങിയ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങല്‍ ബയോസ്‌കോപ്പ് നേടി.

മറ്റുള്ളവ

മറ്റുള്ളവ

ബയോസ്‌കോപ്പിനു പുറമേ ബാലമണിയമ്മ, മായാബസാര്‍, എന്നീഡോക്യുമെന്ററികളും സെല്‍ഫ് പോര്‍ട്രൈറ്റ് ഹിസ്റ്റി ഈസ് എ സൈലന്റ് ഫിലിം റേസര്‍, ബ്ലഡ് ആന്‍ഡ് അദര്‍ ടേല്‍സ് എന്നി ചിത്രങ്ങലും മധുസുദനന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ബെക്കില്‍ കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തശേഷം പുഴയിലേക്ക് എറിഞ്ഞു; പിതൃസഹോദരന്‍റെ മൊഴി പുറത്ത്ബെക്കില്‍ കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തശേഷം പുഴയിലേക്ക് എറിഞ്ഞു; പിതൃസഹോദരന്‍റെ മൊഴി പുറത്ത്

English summary
km madhusudhanan and rajeev ravi join hands for feature documentary on kerala floods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X