ബെഹ്‌റ ബിജെപി-സിപിഎം ബന്ധത്തിലെ സന്തതി..!! ലാവ്‌ലിനെ പേടിച്ച് ബെഹ്‌റയ്ക്ക് കുടപിടിച്ച് പിണറായി..!!
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനും നേരെ ഡിജിപി ആസ്ഥാനത്തിന് മുന്നില്‍വെച്ച് പോലീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമാണ് എല്ലാ ഭാഗത്ത് നിന്നും ഉയരുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെയും രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍ രംഗത്ത്.

ബിജെപി-മാര്‍ക്‌സിസ്റ്റ് ബന്ധത്തിലെ സന്തതിയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. ലാവ്‌ലിനെ പേടിച്ച് ബെഹ്‌റയ്ക്ക് കുടപിടിക്കേണ്ട ഗതികേടിലാണ് പിണറായി വിജയനെന്നും മുരളീധരന്‍ പരിഹസിച്ചു. ബെഹ്‌റ ദില്ലിയില്‍ പോയത് ഹരീഷ് സാല്‍വെയെ കാണാനാണ് എന്നും കെ മുരളീധരന്‍ ആരോപിക്കുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി വാദിക്കുന്നത് പ്രശസ്ത അഭിഭാഷകനായ ഹരീഷ് സാല്‍വെ ആണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. പിണറായി ഫാസിസ്റ്റ് ആണെന്നും പൗരാവകാശങ്ങള്‍ ചവുട്ടിമെതിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഡിജിപി ഓഫീസിന് മുന്നില്‍ സമരം നടത്തിയത് അത്ര വലിയ അപരാധമായിരുന്നോ എന്ന് ചെന്നിത്തല ചോദിച്ചു. ജിഷ്ണുവിനും കുടുംബത്തിനും നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ നിരാഹാര സമരം നടത്തുകയാണ്.












Click it and Unblock the Notifications