കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്പ്രിംക്ലര്‍ കരാറില്‍ ബിജെപിക്കും പങ്ക്'; ഐടി സെക്രട്ടറി ശിവശങ്കറിന്റെ രാജി ആവശ്യം ശക്തം

  • By News Desk
Google Oneindia Malayalam News

കൊച്ചി: വിവാദമായ സ്പ്രിംക്ലര്‍ ഇടപാടില്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ രാജി ആവശ്യപ്പെട്ട് കെ മുരളീധരന്‍ എം.പി. സ്പ്രിംക്ലര്‍ കരാര്‍ ഇനിയും വഷാവുന്നതിന് മുന്‍പ് ഇദ്ദേഹം ഐടി സെക്രട്ടറി സ്ഥാനം രാജി വെക്കണമെന്നാണ് മുരളീധരന്‍ ആവശ്യപ്പെട്ടത്. സ്പ്രിംക്ലറില്‍ പ്രതിപക്ഷം പറഞ്ഞതാണ് കോടതി അംഗീകരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

'രണ്ട് ലക്ഷം പേരുടെ ഡാറ്റ ശേഖരിക്കാന്‍ ശേഷി ഇല്ലെങ്കില്‍ ഐടി വകുപ്പ് സെക്രട്ടറി ഇത്രയും കാലം ചെയ്തത് എന്താണ്. ഇതിലും വലിയ നാണക്കേടാണ് പറ്റിയ തെറ്റ് വിശദീകരിക്കാന്‍ ഐടി സെക്രട്ടറി പാര്‍ട്ടി ഓഫീസുകളില്‍ കയറി ഇറങ്ങുന്ന അവസ്ഥ. കൂര്യങ്ങള്‍ കൂടുതല്‍ വഷളാവും മുന്‍പ് ഐടി സെക്രട്ടറി സ്ഥാനം രാജിവെക്കണം' മുരളീധരന്‍ ആവശ്യപ്പെട്ടു.

sprinklr

സ്പ്രിംക്ലര്‍ ഇടപാട് നടക്കുന്നത് ബിജെപിയില്‍ ഒരു വിഭാഗത്തിന്റെ അറിവോടെയാണെന്നും മുരളീധരന്‍ ആരോപിച്ചു. 'വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍ സമര്‍പ്പിച്ചിരിക്കുന്ന ഹരജി വിചിത്രമാണ്. ഇതിനൊക്കെ പിറകില്‍ പല കളികളും നടക്കുന്നുണ്ട്. ബിജെപിയിലെ ഒരു വിഭാഗത്തിന്റെ അറിവോടെയാണ് സ്പ്രിംഗ്‌ളര്‍ നാടകം അരങ്ങേറിയിരിക്കുന്നത്.' മുരളീധരന്‍ ആരോപിച്ചു.

സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ മുംബൈയില്‍ നിന്നും വക്കീലിനെ കൊണ്ട് വന്ന് കേസ് വാദിച്ചതിനേയും എംപി രൂക്ഷമായി വിമര്‍ഷിച്ചു. കൊറോണയെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം പിടിക്കുകയാണ് സര്‍ക്കാര്‍. എന്നിട്ടാണ് പുറത്ത് നിന്ന് വക്കീലിനെ കൊണ്ട് വന്ന് കേസ് വാദിക്കാന്‍ കാശ് കൊടുക്കുന്നതെന്നും എംപി വിമര്‍ശിച്ചു.

ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ ശൂര്‍പ്പണകയുടെ അവസ്ഥയിലെത്തിയിരിക്കുകയാണ് സ്പ്രിംക്ലര്‍ കമ്പനിയെന്നും എംപി കുറ്റപ്പെടുത്തി. കര്‍ശന ഉപാധികളോടെ കരാര്‍ തുടരാനാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാരിന് അനുമതി നല്‍കിയത്. മൂന്നാഴ്ച്ചക്കകം കേസ് പരിഗണിക്കും. ഇതിനകം ശേഖരിക്കുകയും വിശകലനം ചെയ്യപ്പെട്ടതുമായ കൊറോണ രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള ഡാറ്റകളുടെ രഹസ്യാത്മക ഉറപ്പാക്കിയതിന് ശേഷമേ സ്പിംക്ലറിന് കൈമാറാന്‍ പാടുള്ളൂവെന്നും ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതൊടൊപ്പം സ്പ്രിംക്ലര്‍ കമ്പനി ഇതുവരെ ശേഖരിച്ച ഡാറ്റ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തികളെ അറിയിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തികളുടെ സമ്മതെ തേടിയതിന് ശേഷം മാത്രനെ ഇത്തരം ഡാറ്റകള്‍ ശേഖരിക്കാന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

കോവിഡ് മരണം രണ്ട് ലക്ഷം കടന്നു; അമേരിക്കയില്‍ രോഗികളുടെ എണ്ണം പത്തലക്ഷത്തിലേക്ക്കോവിഡ് മരണം രണ്ട് ലക്ഷം കടന്നു; അമേരിക്കയില്‍ രോഗികളുടെ എണ്ണം പത്തലക്ഷത്തിലേക്ക്

English summary
K Muraleedharan Demands the resignation Of IT Secreatary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X