കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി നിയമസഭയിലേക്ക് മത്സരിക്കാനില്ല; ലോക്‌സഭയിലേക്ക് ഉണ്ടാവുമെന്ന് കെ മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപനവുമായി കെ മുരളീധരന്‍. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീണ്ടും വട്ടിയൂര്‍ കാവിലെത്തി സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചനകള്‍ക്കിടെയിലാണ് കെ മുരളീധരന്റെ പുതിയ പ്രഖ്യാപനം. മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായാണ് കെ മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ചത്. വളരെ അപ്രതീക്ഷിതമായിരുന്നു കെ മുരളീധരന്റെ ലോക്‌സഭ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്.

സത്യം പറഞ്ഞാല്‍ ഞാന്‍ പാര്‍ലമെന്റിലേക്ക് പ്രത്യേക സാഹചര്യത്തില്‍ പോയതാണ്. നിയമസഭയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്, അതുകൊണ്ട് ലോക്സഭയില്‍നിന്ന് ഒഴിവാക്കണം എന്ന് ഞാന്‍ ആദ്യം പറഞ്ഞിരുന്നു. എന്നാല്‍, എല്ലാവരും അസംബ്ലിയിലേക്ക് തള്ളിയാല്‍ ദില്ലിയില്‍ ഇവര്‍ അധികാരത്തില്‍ വരില്ലാ എന്ന് ജനം വിചാരിക്കും- മുരളീധരന്‍ പറഞ്ഞു.

k muraleedharan

അതുകൊണ്ട് ഞങ്ങളെയൊക്കെ പാര്‍ലമെന്റിലേക്ക് പരിഗണിക്കണം എന്നാണ് നേതാക്കന്മാരോട് പറയാനുള്ളത്. ഞങ്ങള്‍ ദില്ലിയില്‍ പോയിട്ട് നോക്കിക്കോളാം. ഒന്നുമില്ലെങ്കിലും രാഹുല്‍ ഗാന്ധിയുണ്ടാവുമല്ലോ മുന്നില്‍ ഇരിക്കാന്‍. അതുതന്നെ ഏറ്റവും സന്തോഷമുള്ള കാര്യമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.

ജനാധിപത്യ പാര്‍ട്ടി ആയതുകൊണ്ട് കോണ്‍ഗ്രസില്‍ തട്ടലും മുട്ടലും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ആരും ചട്ടക്കൂടിന് പുറത്ത് പോകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ പി സി സി പ്രസിഡന്റ് ഒരു ചട്ടക്കൂട് വരച്ചാല്‍ ആരും അതില്‍ നിന്ന് പുറത്ത് പോകില്ല. ജനാധിപത്യ സംവിധാനങ്ങളെ സിപിഎം ഇത് പോലെ ഭരിക്കുന്ന കാലം ഉണ്ടായിട്ടില്ലെന്നും എല്ലാം പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകാമെന്നും കെ മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവമാകുമെന്ന സൂചനയുണ്ടായിരുന്നു. വട്ടിയൂര്‍ക്കാവില്‍ എം എല്‍ എയായിരിക്കെയാണ് 2019-ല്‍ വടകരയില്‍ നിന്നും കെ. മുരളീധരന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്.

അന്ന് പി ജയരാജനെ പരാജയപ്പെടുത്തിയ മുരളീധരന്‍ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തുനിന്നും മത്സരിച്ചിരുന്നു. ബി ജെ പിക്ക് കേരളത്തിലുണ്ടായിരുന്ന ഏക സീറ്റില്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന കോണ്‍ഗ്രസ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരന്നു അന്ന് മുരളീധരന്‍ നിയമസഭയിലേക്ക് മത്സരിച്ചത്.

കോഴിക്കോട് ഡി സി സി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് കെ മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, എം കെ രാഘവന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

English summary
K Muraleedharan has announced that he will not contest for the Legislative Assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X