• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തുറന്നടിച്ച് കെ മുരളീധരന്‍: യുഡിഎഫിന്‍റെ തോല്‍വിക്ക് കാരണം അത്, കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഇല്ല

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികള്‍ പുറത്തേക്ക് നീണ്ടില്ലെങ്കിലും പാര്‍ട്ടിക്ക് അകത്ത് അത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് സ്ഥനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ തിരഞ്ഞെടുക്കുന്നതില്‍ തുടങ്ങി പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതില്‍ വരെ കോണ്‍ഗ്രസില്‍ ശക്തമായ തര്‍ക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഇത്തരം ഗ്രൂപ്പ് നീക്കങ്ങള്‍ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് വടകര എംപി കൂടിയായ കെ മുരളീധരന്‍.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

പ്രതിപക്ഷ നേതാവ്

പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസിലെ എഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി നിന്നെങ്കിലും അതിനെയെല്ലാം മറികടന്നുകൊണ്ടുള്ള തീരുമാനമായിരുന്നു എഐസിസി നേതൃത്വം സ്വീകരിച്ചത്. യുവ എംഎല്‍എമാര്‍ ഗ്രൂപ്പിന് അതീതമായി ചിന്തിച്ചതോടെ വിഡി സതീശന്‍റെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള കടന്ന് വരവ് എളുപ്പമായി.

cmsvideo
  അധിര്‍ രഞ്ജന്‍ ചൗധരിക്ക് എതിരെ കോണ്‍ഗ്രസില്‍ വിമത നീക്കം ശക്തം
  ചെന്നിത്തലയുടെ കത്ത്


  എന്നാല്‍ ഇതിന് പിന്നാലെ കോണ്‍ഗ്രസിന് അകത്തെ അസ്വാരസ്യം കൂടുതല്‍ ശക്തമാവാന്‍ തുടങ്ങി. താന്‍ അപമാനിതനാവേണ്ടി വന്നുവെന്ന കാര്യം രമേശ് ചെന്നിത്തല സോണിയ ഗാന്ധിയെ കത്തിലൂടെ അറിയിച്ചു. മാത്രവുമല്ല തിരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുന്നതുമായി ബന്ധപ്പെന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ ചെന്നിത്തല ചില ആരോപണങ്ങള്‍ കത്തില്‍ ഉന്നയിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായി.

  കെപിസിസി അധ്യക്ഷന്‍

  ഇതിനെല്ലാം ഇടയിലാണ് പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകളും കോണ്‍ഗ്രസില്‍ സജീവമായി നടക്കുന്നത്. കെ സുധാകരന് വേണ്ടി അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളും വലിയൊരു വിഭാഗം അണികളും രംഗത്ത് ഉണ്ടെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ക്ക് അദ്ദേഹത്തോട് അത്ര താല്‍പര്യമില്ല.

  സുധാകരനെതിര്

  ഗ്രൂപ്പുകള്‍ സുധാകരന് എതിരായപ്പോഴാണ് ഇവരുടെ പിന്തുണ നേടാനാള്ള ശ്രമവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി ശ്രമം തുടങ്ങിയത്. സംഘടന തലത്തില്‍ വരുത്തേണ്ട മാറ്റം ചര്‍ച്ച ചെയ്യാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ലോക്ഡൗണിന് ശേഷം കേരളത്തില്‍ എത്തുമ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനാണ് മുതിര്‍ന്ന നേതാക്കളുടെ തീരുമാനം.

  എഐസിസി നീക്കം

  കെ.സുധാകരനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിലെ അതൃപ്തി ഇതുവരെ ഇരുവര്‍ക്കും മാറിയിട്ടില്ല. സമാനമായ രീതിയില്‍ കെപിസിസി അധ്യക്ഷനേയും നിയമിക്കാനുള്ള എഐസിസി നീക്കങ്ങളെ തടയിടുകയാണ് ഇരുവരും.

  കെ മുരളീധരന്‍

  കോണ്‍ഗ്രസില്‍ എ െഎ ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ താഴെത്തട്ട് ചലിപ്പിക്കാനുമാകില്ല. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പുകളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമം കൊടുക്കുന്നില്‍ സജീവമാക്കിയത്. എന്നാല്‍ ഇത്തരം നീക്കങ്ങളില്‍ നിന്നെല്ലാം പൂര്‍ണ്ണമായി വിട്ടുനില്‍ക്കുന്നുവെന്ന പ്രസ്താവനയാണ് വടകര എംപി കൂടിയായ കെ മുരളീധരന്‍ നടത്തുന്നത്.

  അനര്‍ഹര്‍ കാര്യം കാണുന്നു

  കോണ്‍ഗ്രസില്‍ ഗ്രൂപ്പിന്‍റെ പേരില്‍ അനര്‍ഹര്‍ കാര്യം കാണുകയാണ്. ഗ്രൂപ്പ് വീതം വെപ്പാണ് നടന്നത്. ഇത് വ്യാപകമായതോടെയാണ് പാര്‍ട്ടി തളരാന്‍ തുടങ്ങിയത്. നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഇത്തരത്തിലുള്ള പ്രവര്‍ത്തന ശൈലിയാണ്. കോണ്‍ഗ്രസില്‍ അണികളില്ല, നേതാക്കളുടെ കൂട്ടമാണ് ഉള്ളതതെന്നും അദ്ദേഹം വിമര്‍ശിച്ചു.

  ധാരാളം സമയം ഉണ്ട്


  ഇനിയും ധാരാളം സമയം ഉണ്ട്. മൂന്ന് വര്‍ഷം കഴിഞ്ഞാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. അതിന് മുന്‍പായി അണികളെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരണം. പാര്‍ട്ട് ടൈം ഭാരവാഹികളാണ് കോണ്‍ഗ്രസിന്‍റെ ശാപം. ഫുള്‍ടൈം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രം മതി. ജംബോ കമ്മറ്റികള്‍ ഇനിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

  താനില്ല

  പുതിയ കെപിസിസി അധ്യക്ഷനാവാന്‍ താനില്ലെന്ന നിര്‍ണ്ണായക പ്രഖ്യാപനവും അദ്ദേഹം നടത്തുന്നു. ഒരു ഘട്ടത്തില്‍ കെ സുധാകരന്‍റെ പേരിനൊപ്പം പരിഗണിച്ചിരുന്ന ഒരു പേരായിരുന്നു കെ മുരളീധരന്‍റേത്. എന്നാല്‍ ആ മത്സരത്തിലേക്ക് ഞാനില്ല, എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  ഹോട്ട് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താര റാണി തമന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

  English summary
  K Muraleedharan MP said that the defeat of the Congress was due to group activities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X