കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മജയെ ചിലർ കാലുവാരി; തന്റെ പദവിക്കുള്ള അംഗീകാരം നേതൃത്വം തരുന്നില്ലെന്നും കെ മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനിടയില്‍ കൂടിയാലോചനയില്ലെന്ന് തുറന്ന് പറഞ്ഞ് കെ മുരളീധരന്‍ എംപി. പാർട്ടിയുടെ പലകാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇതാണ് പാർട്ടിയിലെ ഇപ്പോഴത്തെ ശൈലി. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ തനിക്ക് വലിഞ്ഞ് കയറി അഭിപ്രായം പറയാന്‍ പറ്റില്ലാലോയെന്നും കെ മുരളീധരന്‍ വ്യക്തമാക്കുന്നു.

മനോരമ ഓണ്‍ലൈന് കൊടുത്ത പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി സി സിയുടെ പ്രചരണ വിഭാഗം ചെയർമാനാണ് ഞാന്‍. എന്നാല്‍ അതിനുള്ള അംഗീകാരം കെ പി സി സി തരുന്നില്ലെന്നും കെ മുരളീധരന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ചാക്കോച്ചന്റെ വൈറല്‍ ഡാന്‍സിന് പ്രചോദനം പഴയ ലക്കിടിയിലുണ്ട്; അന്നത്തെ ഡാന്‍സ് പള്ളിപ്പെരുന്നാളില്‍ചാക്കോച്ചന്റെ വൈറല്‍ ഡാന്‍സിന് പ്രചോദനം പഴയ ലക്കിടിയിലുണ്ട്; അന്നത്തെ ഡാന്‍സ് പള്ളിപ്പെരുന്നാളില്‍

ഒരും കാര്യങ്ങളിലും ചർച്ചയില്ലാത്തതിനാല്‍ നേരത്തെ കെ പി സി സി

ഒരും കാര്യങ്ങളിലും ചർച്ചയില്ലാത്തതിനാല്‍ നേരത്തെ കെ പി സി സി പ്രചരണ സമിതി ചെയർമാന്‍ സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ എ ഐ സി സി എന്നെ വീണ്ടും നിയമിച്ചു. ഇനിയും രാജിവെക്കുന്നത് ഹൈക്കമാൻഡിനെ ധിക്കരിക്കുന്നതു പോലെയാകും എന്നതു കൊണ്ടാണ് രാജി വയ്ക്കാത്തത്. പുതിയ നേതൃത്വം വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്തയാളാണ് ഞാന്‍. എല്ലാവരേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുന്ന ശൈലിയാണ് നേതൃത്വത്തിന് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇത് പേളി മാണി ഷോ; എന്നാലും ഇതെന്തൊരു മാലയാണ് പേളീ.., വൈറലായി പുതിയ ചിത്രങ്ങള്‍

പാർട്ടിയില്‍ താനും രമേശ് ചെന്നിത്തലുയം എല്ലാ കാര്യങ്ങളും

പാർട്ടിയില്‍ താനും രമേശ് ചെന്നിത്തലുയം എല്ലാ കാര്യങ്ങളും ആലോചിച്ച് തന്നെയാണ് മുന്നോട്ട് പോവുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് നിലവിലെ സാഹചര്യത്തില്‍ പ്രസക്തിയില്ലെങ്കിലും പലവഴിക്കായി പോയ പഴയ ഐ ഗ്രൂപ്പുകാരെ ഒരുമിച്ചു നിർത്തിക്കൊണ്ട് കോൺഗ്രസിലെ ഐക്യത്തിന് മുൻകൈയെടുക്കാനാണ് ശ്രമം. ഇതിലൂടെ വെറും ഗ്രൂപ്പ് പ്രവർത്തനം അല്ല ആഗ്രഹിക്കുന്നത്.

പഴയ ഐ വികാരം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയാണ് ലക്ഷ്യം

പഴയ ഐ വികാരം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയാണ് ലക്ഷ്യം. അതേ സമയം പാർട്ടിയിൽ ഐക്യം നിലനിർത്തുക. ഇതാണ് ഞാനും രമേശ് ചെന്നിത്തലയും ചർച്ച ചെയ്തു തീരുമാനിച്ചത്. ഞങ്ങളൊക്കെ ആവശ്യപ്പെടുന്നത് എല്ലാ കാര്യങ്ങളിലും കൂടിയാലോചന നടത്തണമെന്നത് മാത്രമാണ്. പാർട്ടി ശക്തമാവുകയാണ് വേണ്ടത്. അത് ആരുടെ നേതൃത്വത്തിലായാലും അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുമെന്നും മുരളീധരന്‍ മനോരമയോട് വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് തിരിച്ച് വരണം എന്നുള്ളത് സാധാരണക്കാരായ

കോണ്‍ഗ്രസ് തിരിച്ച് വരണം എന്നുള്ളത് സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ ആഗ്രഹമാണ്. ആ ആഗ്രഹത്തിന് അനുസരിച്ച പഴയ നേതാക്കളേയും കൂടി സഹകരിപ്പിച്ച് പുതിയ നേതൃത്വം മുന്നോട്ടു പോകണമെന്നാണ് ‍ഞങ്ങൾ പറയുന്നത്. അല്ലാതെ ആരെങ്കിലും മാറി നില്‍ക്കണമെന്നോ മറ്റാരെയെങ്കിലും മാറ്റി നിർത്തണമെന്നോ ഞങ്ങള്‍ പറയുന്നില്ലെന്നും വ്യക്തമാക്കുന്ന മുരളധരന്‍
സഹോദരി പത്മജ വേണുഗോപാലിന് ചില നിരാശകളുണ്ടെന്നും തുറന്ന് പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്മജയെ കാലുവാരാൻ നോക്കി

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്മജയെ കാലുവാരാൻ നോക്കി. അതിൽ നടപടിയെടുക്കുന്നില്ല എന്നൊക്കെയുള്ള പരാതികളുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ചെറിയ ഭൂരിപക്ഷത്തിലാണ് അവർ പരാജയപ്പെട്ടത്. പാർട്ടിക്ക് വ്യക്തമായ ദിശാബോധം ഉണ്ടാക്കാനും അതനുസരിച്ച് മുന്നോട്ടുപോകാനുമുള്ള തീരുമാനവുമാണ് ചിന്തൻ ശിബിരത്തിൽ ഉണ്ടായിട്ടുള്ളത്. അത് കൂട്ടായ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞുവന്ന തീരുമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഓരോ മേഖലയിലുള്ള ജനങ്ങളെ ആ പാർട്ടിയിലേക്ക്

ഓരോ മേഖലയിലുള്ള ജനങ്ങളെ ആ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള ശ്രമമമാണ് ബിജെപി നടത്തുന്നത്. എന്നാല്‍ കേരളത്തില്‍ അത് ഉപയോഗപ്പെടുത്താനുള്ള സംവിധാനം കേരളത്തിലെ ബിജെപിക്കില്ല. ആറു വർഷം സുരേഷ് ഗോപി എംപിയായിട്ടും കേരളത്തിൽ ബിജെപിക്ക് വളർച്ച ഉണ്ടായിട്ടില്ലല്ലോ. സുരേഷ് ഗോപി എന്ന് പറയുന്ന ഒരു നടനെ അവർക്ക് കിട്ടി എന്നുള്ളത് ശരി തന്നെ. പക്ഷെ അതുകൊണ്ട് ലോക്സഭയിലോ നിയമസഭയിലോ എന്തെങ്കിലും നേട്ടം അവർക്കുണ്ടായിട്ടുണ്ടോയെന്നും കെ മുരളീധരന്‍ ചോദിക്കുന്നു.

 'സഹിക്കാന്‍ പറ്റാത്ത അവസ്ഥ, മത്സരിക്കാനില്ലെന്ന് അമിത് ഷായോട് തീര്‍ത്തുപറഞ്ഞു': സുരേഷ് ഗോപി പറയുന്നു 'സഹിക്കാന്‍ പറ്റാത്ത അവസ്ഥ, മത്സരിക്കാനില്ലെന്ന് അമിത് ഷായോട് തീര്‍ത്തുപറഞ്ഞു': സുരേഷ് ഗോപി പറയുന്നു

English summary
K Muraleedharan says KPCC leadership is not giving recognition for his position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X