കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോ അക്കാദമി: വി മുരളീധരന് പിന്നാലെ കെ മുരളീധരനും അനിശ്ചിതകാല നിരാഹാരത്തിന്

ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹരം ആരംഭിക്കുമെന്ന് കെ മുരളീധരന്‍ എംഎല്‍എ.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്ന് കെ മുരളീധരന്‍ എംഎല്‍എ. പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമി പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന് വി മുരളീധരനും നിരാഹാര സമരത്തിലാണ്. പ്രിന്‍സിപ്പലിനെ മാറ്റുക അധിക ഭൂമി പിടിച്ചെടുക്കുക എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

K Muralidharan

ഒരു സ്ഥാപനത്തെ നയിച്ചുകൊണ്ട് പോകേണ്ട ആളാണ് പ്രിന്‍സിപ്പല്‍. അവര്‍ പലപ്പോഴും കോളേജില്‍ പോലും ഉണ്ടാകില്ലെന്നാണ് തനിക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും മനസിലായത്. വിവിധ ആശയങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ പോലും ഒറ്റക്കെട്ടായാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിട്ട് പോലും വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സര്‍വകലാശാലയുടെ പ്രിന്‍സിപ്പലിനെ മാറ്റുന്നതിനുള്ള അധികാരം സര്‍ക്കാരിനല്ല സര്‍വലാശാലയ്ക്കാണ്. എന്നാല്‍ ഇക്കര്യത്തില്‍ തീരമാനമെടുക്കേണ്ട സിന്‍ഡിക്കേറ്റ് കൃത്രിമ ന്യായങ്ങളുണ്ടാക്കി വിഷയം സര്‍ക്കാരിന് വിടുകയായിരുന്നു. ലോ അക്കാദമിക്ക് നല്‍കിയ 13 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കമമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുമ്പ് അക്കാദമി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി നല്‍കിയിരിക്കുന്നത്. എന്നാല്‍ മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി ഏത് ആവശ്യത്തിനാണോ നല്‍കിയത് ആ ലക്ഷ്യം നിറവേറ്റിയില്ലെന്നില്ലെങ്കില്‍ തിരിച്ചെടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനം ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ക്ക് ഭൂമി ലഭ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കേന്ദ്രസര്‍വകാലശാലയ്ക്ക് പോവും ആവശ്യത്തിന് സ്ഥലം ന ല്‍കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ലോ അക്കാദമിയിലെ അധിക ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നും മുരളീധന്‍ ആവശ്യപ്പെട്ടു.

English summary
If the Government didn't solve Law Academy issue before Thursday K Muralidharan will start hunger strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X