പാല്‍ - വിലകുറയാത്ത കാര്‍ഷിക ഉത്പന്നം, പ്രവാസികളായി മടങ്ങുന്നവര്‍ പോലും ക്ഷീരമേഖലയിലേക്ക്, കേരളത്തെ കോഴിഇറച്ചി സ്വയംപര്യാപ്തമാക്കും: മന്ത്രി കെ. രാജു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ക്ഷീരഗ്രാമം പദ്ധതി കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ക്ഷീര വികസനവകുപ്പ് മന്ത്രി അഡ്വ. കെ രാജു. ഇപ്പോള്‍ സംസ്ഥാനത്ത് എട്ടുപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതാണ് കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ക്ഷീര ദിനാചരണം ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയില്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന ക്ഷീരോത്സവത്തിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.

സ്‌കൂള്‍ ശാസ്‌ത്രോത്സവം; പാലക്കാട് തന്നെ ജേതാക്കള്‍

തീറ്റപ്പുല്‍ കൃഷി വ്യാപകമാക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. ക്ഷീരകര്‍ഷക കുടുംബങ്ങളെക്കൂടി ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരുകളും കൂടി കഴിഞ്ഞ ബജറ്റുകളില്‍ 407 കോടി രൂപയാണ് ക്ഷീരവികസന പദ്ധതികള്‍ക്കായി നീക്കിവെച്ചത്. ഇത് നല്ലൊരു അനുകൂല സാഹചര്യമാണ്. ക്ഷീര കര്‍ഷകര്‍ ഈ സാഹചര്യം ഉപയോഗപ്പെടുത്തണം. വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ടും മറ്റുമെത്തുന്നവര്‍ ക്ഷീരമേഖലയിലേക്ക് താല്പര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ട്. ഇവര്‍ക്ക് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുവാനാവശ്യമായ എല്ലാവിധ പ്രോത്സാഹനവും സര്‍ക്കാര്‍ നല്കും. കാര്‍ഷിക മേഖലയില്‍ പാലിന് മാത്രമാണ് വിലകുറയാത്തത്. മറ്റു കാര്‍ഷിക ഉല്പന്നങ്ങള്‍ക്കെല്ലാം വിലകുറയുമ്പോള്‍, തങ്ങളുടെ ഉല്പന്നത്തിന് മാത്രമാണ് സംസ്ഥാനത്ത് ഒരിക്കലും വിലയിടിയാത്തതെന്ന് കര്‍ഷകര്‍ മനസ്സിലാക്കണം. ഒരിക്കലും വിപണിയില്‍ ആവശ്യം കുറയാത്ത ഉല്പന്നമാണ് പാലെന്നും മന്ത്രി പറഞ്ഞു.

milk1

ഫെബ്രുവരിയില്‍ സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തില്‍ വടകരയില്‍ നടക്കുന്ന സംസ്ഥാന ക്ഷീരോത്സവത്തിന്റെ ലോഗോ മന്ത്രി കെ രാജു പ്രകാശനം ചെയ്യുന്നു. എം കെ രാഘവന്‍ എം പി, ഡോ. എം കെ മുനീര്‍ എം എല്‍ എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ് എന്നിവര്‍ സമീപം.

എന്നാല്‍ ക്ഷീര, മൃഗസംരക്ഷണമേഖലയെ കാര്‍ഷികവൃത്തിയായി കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചിട്ടില്ല. വരും മാസങ്ങളില്‍ കേരളം ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത നേടുമെന്ന കാര്യം ഉറപ്പ്. ഇതുപോലെ കോഴി, കോഴി ഇറച്ചി മേഖലയിലും സ്വയംപര്യാപ്ത നേടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കംകുറിച്ചിട്ടുണ്ട്. കുടുംബശ്രീയിയെയാണ് ഇതിനായി ആശ്രയിക്കുന്നത്. ക്ഷീര സഹകരണ സംഘങ്ങള്‍ക്കും വേണമെങ്കില്‍ കോഴിയെ വളര്‍ത്താന്‍ നല്കാന്‍ സര്‍ക്കാര്‍ തയ്യാര്‍. മലയാളിയില്‍ നിന്ന് മാറിപ്പോയ കോഴി വളര്‍ത്താല്‍ സംസ്‌കാരം തിരിച്ചുകൊണ്ടുവരുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

milk2

ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മികച്ച ക്ഷീര കര്‍ഷക സംഘത്തിനും കര്‍ഷകനുമുള്ള മില്‍മയുടെ അവാര്‍ഡുകള്‍ എം കെ രാഘവന്‍ എം പിയും ഡോ. എം കെ മുനീര്‍ എംഎല്‍എയും വിതരണം ചെയ്തു. മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ്, കല്ലട രമേശ്, പി എ ബാലന്‍ മാസ്റ്റര്‍, കെ എന്‍ സുരേന്ദ്രന്‍ നായര്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ്, മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി പുഗഴേന്തി, കെ എന്‍ സുരേന്ദ്രന്‍ നായര്‍, വി എന്‍ കേശവന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം ഡോ. എം ജി എസ് നാരായണന്‍ നിര്‍വഹിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
K Raju about dairy products and chicken

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്