Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്‍ കുടുങ്ങുമോ? മോന്‍സനുമായി 12 തവണ കൂടിക്കാഴ്ച്ച, ഡിജിറ്റല്‍ തെളിവുകളില്‍ കുരുക്ക്

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ കേസില്‍ കെ സുധാകരനെതിരെ തെളിവുകള്‍ ധാരാളമുണ്ടെന്ന് ക്രൈംബ്രാഞ്ച്. പന്ത്രണ്ട് തവണ സുധാകരന്‍ മോന്‍സനുമായി കൂടിക്കാഴ്ച്ച നടത്തി. ഡിജിറ്റല്‍ തെളിവുകള്‍ സുധാകരന് തിരിച്ചടിയാവുമെന്നാണ് സൂചന. അതേസമയം മോന്‍സന്‍ 2018ല്‍ അറസ്റ്റിലാവുന്നത് വരെയായിരുന്നു സുധാകരന്റെ കൂടിക്കാഴ്ച്ച.

എന്നാല്‍ ഈ കൂടിക്കാഴ്ച്ചകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും സുധാകരന്‍ കൃത്യമായ മറുപടി പറഞ്ഞില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. അതേസമയം താന്‍ പണം കൈപറ്റിയിട്ടില്ലെന്ന് മാത്രമാണ് സുധാകരന്‍ പറഞ്ഞു. കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് സുധാകരനെ ജാമ്യത്തില്‍ വിട്ടത്.

sudhakaran-congress

അതേസമയം ചോദ്യം ചെയ്യലിനോട് സുധാകരന്‍ പൂര്‍ണമായും സഹകരിച്ചെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ സുധാകരനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത് വന്നു. പിണറായി വിജയന്‍ മുണ്ടുടുത്ത മോദിയാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണെന്ന് ദേശീയ വക്താവ് ജയറാം രമേശ് പറഞ്ഞു. സുധാകരന്റെ അറസ്റ്റ് കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിലൂടെ നേതാക്കളുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കത്തെ ഭയപ്പെടില്ല. സിപിഎമ്മിന്റെ തെറ്റായ നടപടികള്‍ക്ക് നീതി ന്യായ വ്യവസ്ഥയിലൂടെ മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.അതേസമയം പിണറായിയുടെ മോദി വിരുദ്ധത എത്രയുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കണം. രഷ്ട്രീയമായി എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി വാ മൂടിക്കെട്ടാമെന്നത വ്യാമോഹമാണ്. സിപിഎം കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

പ്രതികാര രാഷ്ട്രീയം സിപിഎമ്മിനെ നാശത്തിലേക്ക് നയിക്കും. കേരള പോലീസ് അന്തസ് കളഞ്ഞ് കുളിച്ചുവെന്നും വേണുഗോപാല്‍ പറഞ്ഞു. അതേസമയം സുധാകരന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങി. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇവര്‍ ആരോപിച്ചു.ടി സിദ്ദീഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റിയില്‍ റോഡ് ഉപരോധിച്ചാണ് വയനാട് ജില്ലാ നേതൃത്വം പ്രതിഷേധിച്ചത്. മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് സിദ്ദീഖ് പറഞ്ഞു.

സുധാകരനെ അറസ്റ്റ് ചെയ്ത തീരുമാനത്തെ തെരുവില്‍ നേരിടുമെന്നും എംഎല്‍എ പറഞ്ഞു. അതേസമയം എറണാകുളം പിറവത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പാലക്കാട് നഗരത്തില്‍ പന്തം കൊളുത്തി പ്രകടമാണ് നടത്തിയത്. കെഎസ്‌യുവും,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു പ്രകടനം. എറണാകുളത്ത് എംജി റോഡ് അടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+