കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുധാകരന്‍ ഒരു കോടിരൂപ വാഗ്ദാനം ചെയ്‌തെന്ന് പി ജയരാജന്‍

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് നേതാവ് കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്തെത്തി. മേയര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ ഐഎന്‍എല്‍ സ്വതന്ത്രന്‍ അഷ്‌റഫിന് കെ സുധാകരന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ജയരാജന്‍ വെളിപ്പെടുത്തി.

50 ലക്ഷം രൂപ ആദ്യം തരാമെന്നും മേയര്‍ തെരഞ്ഞെടുപ്പിനുശേഷം ശേഷിക്കുന്ന 50 ലക്ഷം രൂപ തരമാമെന്നുമായിരുന്നു സുധാകരന്റെ കങ്കാണിയുടെ വാഗ്ദാനം. ഇക്കാര്യം താനും എം പ്രകാശനും ഫോണിലൂടെ കേട്ടതാണ്. ഇതിനുശേഷം അഷ്‌റഫ് കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കി. ഇതിന്റെ തെളിവും പോലീസിന്റെ കൈയ്യിലുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.

p-jayarajan

എല്‍ഡിഎഫ് സ്വതന്ത്രന് പണം വാഗ്ദാനം ചെയ്ത കെ സുധാകരന്‍ സിപിഎം കുതിരക്കച്ചവടം നടത്തി എന്നു പറയുന്നതില്‍ എന്ത് അടിസ്ഥാനമാണുള്ളത്. കുതിരക്കച്ചവടം നടത്തുന്നത് സുധാകരനാണ്. പി കെ രാഗേഷിനെതിരെ പ്രതികരിക്കാനും സുധാകരന് അര്‍ഹതയില്ല. കെ എസ് യു വിമതനായി മത്സരിച്ചയാളാണ് സുധാകരനെന്നും ജയരാജന്‍ പറഞ്ഞു.

മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചതിനുശേഷം കെ സുധാകരന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സിപിഎമ്മിനെതിരെയും പികെ രാഗേഷിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് ജയരാജന്റെ പ്രതികരണം.

English summary
kannur corporation k sudhakaran offered 1 crore, k sudhakaran offered 1 crore says p jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X