ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: 'സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല'; പ്രതികരിച്ച് കെ സുധാകരന്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച വിഷയത്തിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആരോഗ്യ വകുപ്പ് സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറി നില്‍ക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഒരു മനുഷ്യ ജീവന്‍ രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം പൊറുക്കാന്‍ കഴിയില്ല. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ കവാടത്തിൽ എത്തിച്ച വ്യക്ക ഏറ്റുവാങ്ങാന്‍ വൈകി പോയി എന്നത് ഗുരുതര ആരോപണമാണെന്ന് സുധാകരന്‍ വ്യക്തമാക്കി.

ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഏകോപനത്തിലെ പിഴവാണ്. ആ പിഴവിലൂടെയാണ് ഒരു മനുഷ്യ ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. പഴുതടച്ച അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അകാലത്തില്‍ ജീവന്‍ നഷ്ടമായ സുരേഷ് കുമാറിന്‍റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കാൻ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.
സാങ്കേതികത്വം ചൂണ്ടിക്കാട്ടി കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കരുതെന്നും അങ്ങനെ ഉണ്ടായാൽ വീണ്ടും സംഭവങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു. ശസ്ത്രക്രിയ സംബന്ധിച്ച വിവരം അറിവുണ്ടായിട്ടും എന്തുകൊണ്ട് ഇത്തരമൊരു പിഴവ് ഉണ്ടായി എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്ത് കേരളം ദേശീയ പ്രശംസ നേടിയിട്ടുളളതാണ്. അത്തരത്തിലുളള ഒരു സംസ്ഥാനത്തെ നാണം കെടുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സമാന വിഷയത്തിൽ മരണപ്പെട്ട സുരേഷിന്റെ സുഹൃത്ത് ചൂഴാൽ നിർമ്മൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. അവയവ മാറ്റ ശസ്ത്രക്രിയയെ തുടർന്ന് മെഡിക്കൽ കോളേജിൽ മരണം നടന്നത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടത്താൻ തഹസിൽദാരാണ് എത്തിയത്. ആർഡിഒ തന്നെ വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അതനുസരിച്ചാണ് പിന്നെ ഇൻക്വസ്റ്റ് നടത്തിയത്. സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരനുമാനം എന്നും അദ്ദേഹം വെഴിപ്പെടുത്തി. അധികൃതരുടെ അനാസ്ഥ കൊണ്ടാണ് വിലപ്പെട്ട ജീവൻ നഷ്ടമായത്. സംഭവത്തിൽ സർക്കാർ നടപടി എടുത്തതായും നിർമ്മൽ ആരോപിച്ചു.
സൂപ്പർ ലുക്കിൽ സ്വാസിക, കയ്യടിച്ച് സോഷ്യൽ മീഡിയ
അതേസമയം, സുരേഷിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് പരാതി ഇല്ലെന്ന വാർത്തകൾ ഇന്നലെ വന്നിരുന്നു. ഇതിനോടും നിർമ്മൽ പ്രതികരിച്ചു. ഇത്തരം വാർത്തകൾ ശരിയല്ല. സുരേഷിന്റെ സഹോദരിയുടെ ഭർത്താവാണ് അങ്ങനെയൊരു പ്രതികരണം നടത്തിയത്. അവർ തമ്മീൽ കുടുംബ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications