പിണറായിയെ ഒറ്റച്ചവിട്ടിന് വീഴ്ത്തിയ സുധാകരൻ!പിന്നെ കെഎസ് യു പിള്ളേര്‍ വളഞ്ഞിട്ട് തല്ലി!!! ബ്രണ്ണന്‍ കോളേജില്‍
കണ്ണൂര്‍: കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആകണം എന്ന് പല കോണ്‍ഗ്രസ്സുകാരും ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നതിന് ഒരു കാരണം ഉണ്ടായിരുന്നു. കണ്ണൂരില്‍ സിപിഎമ്മിനെതിരെ നെഞ്ച് വിരിച്ച് നിന്ന് പോരാടിയ നേതാവ് എന്ന വിശേഷണം ആയിരുന്നു അത്. അങ്ങനെയുള്ള കണ്ണൂരില്‍ എന്താണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്നതൊക്കെ ചിന്തിക്കേണ്ട വിഷയം ആണ്.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കാനുള്ള ഒരു വകയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. കെ സുധാകരന്‍ കണ്ണൂരിലെ ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയതും കെഎസ് യുപ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചതും ഒക്കെയാണ് വിഷയം. കെ സുധാകരന്‍ മലയാള മനോരമ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പരിശോധിക്കാം...
സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ

അന്ന് കെഎസ് യു കോട്ട
കെ സുധാകരന്‍ പഠിക്കുന്ന കാലത്ത് ബ്രണ്ണന്‍ കോളേജ് കെഎസ് യുവിന്റെ കോട്ട ആയിരുന്നു. അന്ന് എസ്എഫ്‌ഐക്ക് ആകെ കിട്ടിയത് 35 വോട്ടായിരുന്നു എന്നൊക്കെ പറയുന്നുണ്ട് കെ സുധാകരന്‍ അഭിമുഖത്തില്‍. അന്ന് എകെ ബാലന്‍ ആയിരുന്നു കോളേജിലെ എസ്എഫ്‌ഐ നേതാവ്.

എസ്എഫ്‌ഐക്കാരെ തല്ലിയോടിച്ചു
അന്ന് എകെ ബാലന്റെ നേതൃത്വത്തില്‍ സമരം ചെയ്യാന്‍ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തന്റെ നേതൃത്വത്തില്‍ തല്ലിയോടിച്ചു എന്നാണ് കെ സുധാകരന്റെ വീരസ്യം. തങ്ങള്‍ അക്രമരാഷ്ട്രീയത്തിന് എതിരാണെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാണ് ഇപ്പോള്‍ കെ സുധാകരന്‍.

പിണറായിയും കോളേജില്‍
കെ സുധാകരന്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാനെത്തുമ്പോഴേക്കും പിണറായി വിജയന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പിണറായിയ്ക്ക് ചില പേപ്പറുകള്‍ കിട്ടാനുണ്ടായിരുന്നു എന്നാണ് സുധാകരന്‍ പറയുന്നത്. അതിന്റെ പരീക്ഷ എഴുതാന്‍ പിണറായി വിജയന്‍ എത്തിയ സമയത്തായിരുന്നത്രെ ഈ അടിപിടി നടക്കുന്നത്.

നീയാരാടാ ധാരാസിംഗോ
എകെ ബാലനേയും എസ്എഫഐ പ്രവര്‍ത്തകരേയും മര്‍ദ്ദിച്ച കാര്യം അറിഞ്ഞ്, അവരേയും കൂട്ടി പിണറായി വിജയന്‍ എത്തി. എന്നിട്ട് സുധാകരനോട് ചോദിച്ചത്രെ- 'നീയാരാടാ ധാരാസിംഗോ?' എന്ന്. അക്കാലത്ത് ഗുസ്തിയില്‍ ലോകചാമ്പ്യനായ ധാരാസിംഗ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന കാലമാണ്. അതുകൊണ്ടായിരിക്കും അത്തരം ഒരു ചോദ്യം ഉണ്ടായത്.

പിണറായിയെ ചവിട്ടി വീഴ്ത്തി
കെഎസ് യുക്കാരുടെ ആവേശത്തില്‍ താന്‍ അന്ന് പിണറായി വിജയെ ഒറ്റച്ചവിട്ടുകൊടുത്തു എന്നാണ് സുധാകരന്‍ അഭിമുഖത്തില്‍ അവകാശപ്പെടുന്നത്. ഒറ്റച്ചവിട്ടിന് പിണറായി വിജയന്‍ താഴെ വീണു. പിന്നെ 'തന്റെ പിള്ളേര്‍' പിണറായി വിജയനെ വളഞ്ഞിട്ടു തട്ടി എന്നും അകാശപ്പെടുന്നുണ്ട് സുധാകരന്‍.

കളരി പഠിക്കുന്ന കാലം
ഒടുവില്‍ പിണറായി വിജയനെ അവിടെ നിന്ന് എടുത്തുകൊണ്ടുപോയത് പോലീസ് വണ്ടി എത്തിയിട്ടാണെന്നും സുധാകരന്‍ പറയുന്നുണ്ട്. അന്ന് അങ്ങനെ ചെയ്യാനുള്ളതിനുള്ള കാരണവും പറയുന്നുണ്ട് സുധാകരന്‍. അദ്ദേഹം അന്ന് കളരിയൊക്കെ പഠിക്കുന്ന കാലം ആയിരുന്നത്രെ. മാത്രമല്ല, കെഎസ് യുവിന്റെ പ്രതാപകാലവും.

അരയില്‍ കത്തിയുള്ള കെഎസ് യുക്കാരന്‍
ബ്രണ്ണന്‍ കോളേജിലെ മറ്റൊരു സംഭവവും പറയുന്നുണ്ട് സുധാകരന്‍. അരയില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന കെഎസ് യു പ്രവര്‍ത്തകന്‍ ഫ്രാന്‍സിസിനേയും പിണറായി വിജയനേയും കുറിച്ചാണത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഫ്രാന്‍സിസ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരു സമരം നടന്നു. ആ സമരത്തിലെ കഥയാണ് അടുത്തത്.

പിണറായിയുടെ തല പൊളിഞ്ഞേനെ
പ്രതിഷേധ സമരത്തില്‍ പ്രസംഗിക്കുന്ന പിണറായി വിജയന്‍, ഫ്രാന്‍സിസിന്റെ അരയിലെ കത്തിയെ കുറിച്ച് പറഞ്ഞത്രെ. ഊരിപ്പിടിച്ച കത്തിയുമായി ഫ്രാന്‍സിസ് സ്റ്റേജിലേക്ക് ചാടിക്കയറുകയും പിണറായി വിജയനെ അടിക്കാന്‍ ആയുകയും ചെയ്തു. മാറിയതുകൊണ്ട് മാത്രമാണ് പിണറായി രക്ഷപ്പെട്ടത് എന്നും സുധാകരന്‍ പറയുന്നു.

തല്ലിയോടിച്ചു
അത് മാത്രമല്ല, ഫ്രാന്‍സിസിന്റെ സ്റ്റേജില്‍ കയറിയുള്ള അടിയ്ക്ക് പിറകെ താനും കെഎസ് യു പ്രവര്‍ത്തകരും ചേര്‍ന്ന് പിണറായി വിജയനേയും എസ്എഫ്‌ഐ പ്രവര്‍ത്തകരേയും തല്ലിയോടിച്ചു എന്നും കൂടി പറയുന്നുണ്ട് കെ സുധാകരന്‍. എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്നവരെ വീണ്ടും തല്ലിയോടിച്ച കാര്യമാണ് സുധാകരൻ പറയുന്നത് എന്നത് കൂടി ശ്രദ്ധിക്കണം.

അതൊന്നും പുതുമയല്ലെന്ന്
ഇതിനെല്ലാം ഒരു ന്യായീകരണം കൂടി പറയുന്നു പുതിയ കെപിസിസി പ്രസിഡന്റ്. അന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അടിക്കലും തിരിച്ചടിയ്ക്കലും ഒന്നും ഒരു പുതുമയുള്ള കാര്യമല്ലെന്നാണ് ന്യായം. പിണറായി വിജയനും താനുമൊക്കെ കണ്ണൂര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് അങ്ങനെ ആണെന്നും സുധാകരന്‍ പറയുന്നുണ്ട്.
തമന്നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം












Click it and Unblock the Notifications