കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്'; കെ സുധാകരനെതിരായ പ്രതികരണത്തിൽ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ

Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ കെ സുധാകരനോട് ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ.വിഷയത്തിൽ അദ്ദേഹത്തോട് സംസാരിക്കാതെ പ്രതികരിച്ചത് ശരിയായില്ലെന്നും പ്രതികരണത്തിൽ പാർട്ടിയിലെ മറ്റ് നേതാക്കൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഷാനിമോൾ പറഞ്ഞു.വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എംഎൽഎ വ്യക്തമാക്കി. ഷാനിമോളുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

cover

കഴിഞ്ഞ ദിവസം ഞാൻ ബഹുമാന്യ ശ്രീ കെ സുധാകരൻ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരൻ എന്നെയും ശ്രീ V. S ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവൻ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നിൽക്കുന്നത് കൊണ്ട്, എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാൽ ബഹു. K. സുധാകരൻ എംപി യോട് ഒന്ന് ഫോണിൽ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്.

എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകുകയും അരൂർ ബൈ ഇലക്ഷനിൽ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബഹു കെ സുധാകരൻ അവർക്കൾക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, ഞാൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു, അവർ കുറിച്ചു.

മുഖ്യമന്ത്രിയെ പ്രസം​ഗത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ കെ സുധാകരൻ എംപി മാപ്പ് പറയണമെന്ന് കഴിഞ്ഞ ദിവസം ഷാനിമോള ്‍ ആവശ്യപ്പെട്ടിരുന്നു. കോൺ​ഗ്രസിലെ എല്ലാ നേതാക്കളോടും എനിക്ക് വലിയ ബഹുമാനമാണുള്ളത്. പക്ഷേ, ഇത്തരത്തിലുള്ള പരാമർശങ്ങളോട് യാതൊരു തരത്തിലും യോജിക്കാനാകില്ല. കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ അദ്ദേഹം നടത്തിയ പരാമർശം അങ്ങേയറ്റത്തെ തെറ്റായി പോയി എന്നായിരുന്നു ഷാനിമോൾ പറഞ്ഞത്. എന്നാൽ ഇതിനെതിരെ സുധാകരൻ രംഗത്തെത്തിയിരുന്നു.തന്നെ വിമർശിക്കാൻ ഷാനി മോൾ ഉസ്മാൻ കെപിസിസി അധ്യക്ഷയാണോ? പറഞ്ഞ നിലപാടിൽ താൻ ഉറച്ച് നിൽക്കുകയാണെന്നായിരുന്നു സുധാകരൻ പറഞ്ഞത്.

മലക്കം മറിഞ്ഞ് ചെന്നിത്തല; കെ സുധാകരന് പിന്തുണ,'അദ്ദേഹം ആരേയും ആക്ഷേപിക്കുന്ന നേതാവല്ല'മലക്കം മറിഞ്ഞ് ചെന്നിത്തല; കെ സുധാകരന് പിന്തുണ,'അദ്ദേഹം ആരേയും ആക്ഷേപിക്കുന്ന നേതാവല്ല'

നട്ടെല്ല് വളയ്ക്കാതെ സോനാക്ഷിയും തപ്‌സിയും, അക്ഷയ് കുമാറിനും അജയ് ദേവ്ഗണും മറുപടി!!നട്ടെല്ല് വളയ്ക്കാതെ സോനാക്ഷിയും തപ്‌സിയും, അക്ഷയ് കുമാറിനും അജയ് ദേവ്ഗണും മറുപടി!!

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

കോട്ടയത്ത് ജോസഫിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്; നൽകുക ഈ ഒരു സീറ്റ് മാത്രം? 8 സീറ്റിലും കോൺഗ്രസ് മത്സരിക്കും?കോട്ടയത്ത് ജോസഫിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്; നൽകുക ഈ ഒരു സീറ്റ് മാത്രം? 8 സീറ്റിലും കോൺഗ്രസ് മത്സരിക്കും?

English summary
K sudhakaran's comment against Pinarayi vijayan; shanimol usman seeks apology to sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X