കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്യൂണിസം പ്രസംഗിക്കുമ്പോഴും സിപിഎം മുദുഹിന്ദുത്വം മനസ്സില്‍ താലോലിക്കുന്നു: കെ.സുധാകരന്‍

ദേശീയതലത്തില്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കുന്ന ബി ജെ പി നയങ്ങള്‍ സോഷ്യല്‍ എഞ്ചിനിയറിംഗ് ഭാഗമായി കേരളത്തില്‍ മുഖ്യമന്ത്രിയും സി പി എമ്മും നടപ്പാക്കുകയാണ്.

Google Oneindia Malayalam News
k sudhakaran

തിരുവനന്തപുരം: ബി ജെ പിയെ അധികാരത്തില്‍ നിന്ന് തുരത്താന്‍ സഹകരണത്തിന് കോണ്‍ഗ്രസ് തയ്യാറാകുമ്പോള്‍ പോലും പിന്നില്‍ നിന്ന് കുത്തുന്ന നിലപാടാണ് സി പി എം നേതാക്കള്‍ സ്വീകരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. സ്വന്തം പാളയത്തില്‍ നിന്ന് എം എല്‍ എ ഉള്‍പ്പെടെ ബി ജെ പിയിലേക്ക് പോകുമ്പോഴും കോണ്‍ഗ്രസിനെ പരിഹസിക്കുന്ന തിരക്കിലാണ് സി പി എം. ത്രിപുരയില്‍ ബി ജെ പിയെ ചെറുക്കാന്‍ കെല്‍പ്പില്ലാതെ കോണ്‍ഗ്രസിന്റെ സഹായം തേടിയിട്ടും ബി ജെ പിയോടുള്ള കൂറ് അവസാനിപ്പിക്കാന്‍ സി പി എം തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്.

ഏറ്റവും ഒടുവില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ കോണ്‍ഗ്രസ് തനിച്ച് 25 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഭരണം നയിച്ച സിപിമ്മിന് 17 ശതമാനം വോട്ട് മാത്രമാണ് അവിടെ നേടാനായത്. അതില്‍ നിന്ന് തന്നെ ബി ജെ പിയിലേക്ക് ഒഴുകിയ വോട്ടുകള്‍ ആരുടെതാണെന്ന് വ്യക്തമാണ്.ത്രിപുരയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്നും സുധാകരന്‍ പറഞ്ഞു.

കമ്യൂണിസം പ്രസംഗിക്കുമ്പോഴും സി പി എം നേതാക്കള്‍ മുദുഹിന്ദുത്വം മനസ്സില്‍ താലോലിക്കുന്നു. ദേശീയതലത്തില്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കുന്ന ബി ജെ പി നയങ്ങള്‍ സോഷ്യല്‍ എഞ്ചിനിയറിംഗ് ഭാഗമായി കേരളത്തില്‍ മുഖ്യമന്ത്രിയും സി പി എമ്മും നടപ്പാക്കുകയാണ്. ബംഗാളിലും ത്രിപുരയിലും ഉള്‍പ്പെടെ പാര്‍ട്ടി ഓഫീസ് കാവിയടിച്ച് കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കളുള്ള പാര്‍ട്ടിയാണ് സി പി എമ്മെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യം പരിഗണിക്കാതെ സ്വന്തം കാര്യം നോക്കി അടവ് നയം സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. അതിനാലാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോയാത്രയില്‍ പങ്കെടുക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ച് പറയുന്നത്. ബി ജെ പിക്കെതിരെ എതിര്‍ ശബ്ദമുയരേണ്ട വേദികളില്‍ ബോധപൂര്‍വം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സി പി എം കേരള ഘടകം ഒഴിഞ്ഞ് മാറുന്നത് സംഘപരിവാര്‍ നേതൃത്വവുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ്.

സി പി എമ്മിന്റെ ഈ മുല്യച്യുതിയും ജീര്‍ണ്ണതയും ജനാധിപത്യബോധമുള്ള പ്രബുദ്ധ ജനത വിലയിരുത്തും. കോണ്‍ഗ്രസ് തകരണമെന്ന് ബിജെപിയെപ്പോലെ സി പി എം ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിന്റെ തകര്‍ച്ച സാധ്യമാക്കിയാല്‍ ബിജെപിയെ മുന്‍നിരയിലേക്ക് കൊണ്ടുവരാമെന്നും ന്യൂനപക്ഷ വോട്ടുകള്‍ സി പി എമ്മില്‍ ഉറപ്പിച്ച് നിര്‍ത്താമെന്നും അവര്‍ മനക്കോട്ട പണിയുന്നു.മൃദുഹിന്ദുത്വ ആരോപണം ഉയര്‍ത്തി ബി ജെ പിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന പണി സി പി എം ഏറ്റെടുത്തതും അതിന്റെ ഭാഗമാണെന്നും സുധാകരന്‍ പരിഹസിച്ചു.

ബി ജെ പിയുടെ കൊടിക്കീഴില്‍ അഭയം തേടിയത് കൊണ്ടുമാത്രമാണ് ലാവ്ലിന്‍,സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ കൈകളില്‍ വിലങ്ങ് വീഴാത്തത്. ബി ജെ പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിര ശക്തിപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് സി പി എം വിഘാതം നില്‍ക്കുന്നതും അതിന്റെ പ്രത്യുപകരമായിട്ടാണ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് അണികള്‍ ചേക്കേറുമ്പോള്‍ സി പി എമ്മിനെപ്പോലെ തങ്ങള്‍ക്ക് ആഹ്ലാദിക്കാനാവില്ലെന്നും ബി ജെ പിയുടെ പരാജയപ്പെടുത്തുക എന്നതുമാത്രമാണ് കോണ്‍ഗ്രസിന്റെ പ്രഥമ ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു .

English summary
K Sudhakaran Says Even while preaching Communism, CPM keeps Mridu Hinduism in mind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X