ധാര്‍ഷ്ട്യത്തോടെ ഇടപെടുന്ന ആദ്യ സിപിഎം നേതാവല്ല ജോസഫൈനെന്ന് സുധാകരന്‍; അപ്പോള്‍ സുധാകരന്റെ ധാര്‍ഷ്ട്യമോ
തിരുവനന്തപുരം: തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതി പറഞ്ഞ സ്ത്രീയോട് മോശമായി പ്രതികരിച്ച വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ രാജിവച്ചുകഴിഞ്ഞു. മാപ്പുപറച്ചിലില്‍ അവസാനിക്കുമെന്ന് കരുതിയ കാര്യമാണ് ഇപ്പോള്‍ രാജിയില്‍ എത്തി നില്‍ക്കുന്നത്.
ജോസഫൈന്റെ രാജി അല്‍പം വൈകിപ്പോയെങ്കിലും അഭിനന്ദനീയമാണെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. പാവങ്ങളോട് ധാര്‍ഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈന്‍ എന്നും സുധാകരന്‍ പറയുന്നുണ്ട്. എന്നാല്‍ സുധാകരന്റെ ധാര്‍ഷ്ട്യം എങ്ങനെയാണെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. പരിശോധിക്കാം...

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
വൈകിയാണെങ്കിലും ജോസഫൈന്റെ രാജി അഭിനന്ദനീയമാണ്.
പാവങ്ങളോട് ധാര്‍ഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈന്‍.
ജോസഫൈന്റെ പതനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സ്വയം നവീകരിക്കാന്‍ തയ്യാറാകണം- ഇതായിരുന്നു കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പിണറായിക്കും ഉപദേശം
മുഖ്യമന്ത്രി പിണറായി വിജയനും ധാര്‍ഷ്ട്യമുള്ള ആളാണ് എന്നാണ് സുധാകരന്‍ പറഞ്ഞവയ്ക്കുന്നത്. ജോസഫൈനില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സ്വയം നവീകരിക്കാന്‍ തയ്യാറാകണം എന്ന ഉപദേശവും നല്‍കുന്നുണ്ട് സുധാകരന്‍.

അപ്പോള്‍ സുധാകരന്റെ ധാര്‍ഷ്ട്യം
അങ്ങനെയെങ്കില്‍ കെ സുധാകരന്റെ ധാര്‍ഷ്ട്യത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്നാണ് ചിലരുടെ ചോദ്യം. കോണ്‍ഗ്രസില്‍ ഏറ്റവും ധാര്‍ഷ്ട്യമുള്ള നേതാവ് കെ സുധാകരന്‍ ആണെന്ന് പറയുന്നവരും കുറവല്ല. എന്തായാലും സാധാരണ കോണ്‍ഗ്രസ് നേതാക്കളെ പോലെയല്ല കെ സുധാകരന്‍ എന്നൊരു പൊതു അഭിപ്രായം ഉണ്ട്.

ഒരു കുറവും ഇല്ല
ധാര്‍ഷ്ട്യത്തിന്റെ കാര്യത്തില്‍ കെ സുധാകരനും തീരെ പുറകിലല്ല എന്നാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്നത്. സുധാകരന്റെ പല വിവാദ പ്രസംഗങ്ങളും ഇതിന് ഉദാഹരണമാണ്. നാല്‍പാടി വാസു വധത്തിന് ശേഷം കെ സുധാകരന്‍ നടത്തിയ പ്രസംഗം തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഏറ്റവും ഒടുവില്‍
ബ്രണ്ണന്‍ വിവാദത്തില്‍ പിണറായി വിജയന് മറുപടി കൊടുക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലും കെ സുധാകരന്റെ ചില പ്രതികരണങ്ങള്‍ ഇത്തരത്തില്‍ വിലയിരുത്തപ്പെടുന്നുണ്ട്. വാട്‌സ്ആപ്പില്‍ വരുന്ന ചോദ്യങ്ങളാണോ ചോദിക്കുന്നത് എന്ന് ചോദിച്ച് കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ക്കുകയായിരുന്നു.

സൂര്യനെല്ലി കേസ്
കെ സുധാകരന്‍ ധാര്‍ഷ്ട്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സ്ത്രീ വിരുദ്ധതയിലും മുമ്പിലാണെന്നും ചിലര്‍ പറയുന്നുണ്ട്. സൂര്യനെല്ലി കേസിലെ ഇരയായ പെണ്‍കുട്ടിയെ കുറിച്ച് കെ സുധാകരന്‍ അന്ന് നടത്തിയത് അത്രയും മോശമായ പരാമര്‍ശങ്ങള്‍ ആയിരുന്നു. അതില്‍ ഇപ്പോഴെങ്കിലും സുധാകരന്‍ തിരുത്തലിന് തയ്യാറാകുമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

സുധാകരനെ പേടിച്ച്
എന്നാല്‍ എംസി ജോസഫൈന്റെ ഇപ്പോഴത്തെ രാജി കെ സുധാകരന്റെ വിജയം ആണെന്ന് പറയുന്നവരും ഉണ്ട്. സുധാകരന്‍ പറഞ്ഞാല്‍ ചെയ്യുമെന്ന് പിണറായി വിജയന് അറിയാമെന്നും, അതുകൊണ്ടാണ് ഇത്ര പെട്ടെന്ന് ജോസഫൈന്റെ രാജി തീരുമാനം വന്നത് എന്നും ആണ് ചിലര്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications