സുധാകരന് പിന്നില്‍ അടിയുറച്ച് 14 ഡിസിസികളും: കൂട്ടിന് എഐസിസി നേതൃത്വവും, പുനഃസംഘടന മുന്നോട്ട് തന്നെ
തിരുവനന്തപുരം: പാര്‍ട്ടി പുനഃസംഘടനയെ എതിര്‍ക്കുന്ന ഗ്രൂപ്പുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കെ സുധാകരന്‍. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടനയുമായി മുന്നോട്ട് പോവേണ്ടതില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍. നിലവിലെ നേതൃത്വത്തിന്റെ കീഴില്‍ പുനഃസംഘടന നടക്കുമ്പോള്‍ അത് സംഘടനാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് ഗ്രൂപ്പുകളുടെ ആശങ്ക.
അതുകൊണ്ടാണ് അവര്‍ പുനഃസംഘടനയ്ക്ക് എതിരെ എതിര്‍പ്പ് ഉയര്‍ത്തുന്നത്. എന്നാല്‍ പുനഃസംഘടന നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കമാൻഡ് നിർദേശിച്ചിട്ടില്ലെന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കുന്നത്.

നാമനിര്‍ദേശം ചെയ്യുന്നുവെന്ന് പറഞ്ഞാണ് ഇപ്പോള്‍ ചിലര്‍ ആരോപണവുമായി മുന്നോട്ട് വരുന്നത്. എന്നാല്‍ ഇവരില്‍ പലരും മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെട്ടവരാണ്. സംഘടന തിരഞ്ഞെടുപ്പിനെ ഗ്രൂപ്പുകല്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനെ കാര്യമാക്കുന്നില്ലെന്നും പറഞ്ഞ കെ പി സി സി പ്രസിഡന്റ് നാമനിർദേശപ്രക്രിയയിലൂടെ നേതൃപദവിയിലെത്തിയവരെ വിമർശിക്കുന്ന ഗ്രൂപ്പ് നേതാക്കളെ പരിഹസിക്കകുയം ചെയ്യുന്നു.
മലയാളികളുടെ താരദമ്പതികള്‍; വൈറലായി ദിലിപീന്റെ കാവ്യയുടേയും ചിത്രങ്ങള്‍

എന്ത് വന്നാലും പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ട് പോവുമെന്ന ഉറച്ച് നിലപാടിലാണ് സുധാകരന്‍. ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ ഒരു തരത്തിലും മുഖവിലയ്ക്ക് എടുക്കുന്നില്ല. ഏറ്റവും പുതുതായി രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികള്‍ വഴി അംഗത്വം വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി എ ഐ സി സി നേതൃത്വത്തിന്റെ അംഗീകാരം തേടും.

പാര്‍ട്ടിയില്‍ തന്നെയുള്ള ചിലര്‍ ഇപ്പോള്‍ യൂണിറ്റ് കമ്മിറ്റികളെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അതേക്കുറിച്ച് മനസ്സിലാക്കാതെയുള്ള വിമര്‍ശനമാണ് അത്. നിർവാഹകസമിതിയിലെ ഭൂരിപക്ഷവും ഡിസിസി പ്രസിഡന്റുമാരുടെ പിന്തുണയും ഉറപ്പിച്ചാണു ഗ്രൂപ്പുകളെ കെ.സുധാകരൻ നേരിടുന്നു. പുനസംഘടനയുമായി മുന്നോട്ട് പോവാനുള്ള സുധാകരന്റെ തീരുമാനത്തെ 14 ഡി സി സികളും പിന്തുണയ്ക്കുന്നുണ്ട്.

അതേസമയം, പുനഃസംഘടനയ്‌ക്കെതിരെ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കുമെന്ന നിലപാടിലാണു ഗ്രൂപ്പുകൾ. കെ പി സി സിയുടെ സമ്പൂർണ യോഗത്തിൽ എടുത്ത തീരുമാനങ്ങൾക്കു വിരുദ്ധമായി മുന്നോട്ടുപോയാൽ നേരിടുമെന്ന മുന്നറിയിപ്പും ഗ്രൂപ്പുകള്‍ നല്‍കുന്നു. പാര്‍ട്ടി യോഗത്തിലെ വിമർശനങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകിയ കെ സുധാകരൻറെ നടപടിയിലും എ ഐ ഗ്രൂപ്പുകൾക്ക് കടുത്ത അതൃപ്തിയുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനസംഘടനാ നിർത്തിവെക്കണമെന്നായിരുന്നു കെ പി സി സി വിശാല നേതൃയോഗത്തില്‍ എ-ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. യുണിറ്റ് കമ്മിറ്റികൾ സുധാകരൻ അനുകൂലികൾ കയ്യടക്കുന്നുവെന്ന ആരോപണവും ഉണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ക്ക് യോഗത്തില്‍ തന്നെ സുധാകരനും മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം വാര്‍ത്താസമ്മേളനത്തിലും യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചവരെ സുധാകരന്‍ രൂക്ഷമായി കുറ്റപ്പെടുത്തിയതാണ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്.

ചാനല്‍ അഭിമുഖത്തില്‍ വിഎം സുധീരന്‍ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചതും സുധാകരന്‍ വിരുദ്ധ പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ചില മുന്‍ കെ പി സി സി പ്രസിഡന്റുമാര്‍ വൈരാഗ്യ ബുദ്ധിയോടെയാണ് തന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണുന്നതെന്നായിരുന്നു മനോരമ ന്യൂസിന്റെ പ്രത്യേക പരിപാടിയായ നേരെ ചൊവ്വേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കെ സുധാകരന്‍ പറഞ്ഞത്.
Recommended Video

ഞങ്ങളെ സഹകരിപ്പിക്കുന്നില്ല എന്ന ആക്ഷേപം പുറത്ത് പറയുകയും സഹകരിപ്പിക്കാന്‍ നോക്കുമ്പോള്‍ അതിനോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുകയാണ്. ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുകയുമൊക്കെയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ നമുക്ക് സ്വാഭാവികമായും ഒരു മടുപ്പ് വരുമല്ലോ. അവരുമായി ചേര്‍ന്ന് പോവേണ്ടത് തന്നെയാണ്. എന്നാല്‍ അതിനുള്ള ഒരു അവസരം അവര്‍ തരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യമെന്നുമായിരുന്നു സുധാകരന്റെ ആരോപണം.












Click it and Unblock the Notifications