• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നേതാക്കൾക്കിടയിൽ സ്വാധീനമില്ല..അധ്യക്ഷ കസേര ഉറപ്പിക്കാൻ പുതിയ തന്ത്രം പയറ്റാൻ കെ സുധാകരൻ

തിരുവനന്തപുരം; മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ പാർട്ടിയെ നയിക്കാൻ ഇനി ആര് എന്ന ചോദ്യമാണ് ഉയരുന്നത്. മുതിർന്ന നേതാവും കണ്ണൂരിൽ നിന്നുള്ള എംപിയുമായ കെ സുധാകരന്റെ പേരാണ് പ്രധാനമായും സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. ഹൈക്കമാന്റും അദ്ദേഹത്തെ സജീവമായി തന്നെ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

എന്നാൽ സുധാകരനെ അധ്യക്ഷനാക്കുന്നതിനെതിരെ ഇതിനോടകം തന്നെ പാർട്ടിയിലെ ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം അവസാന നിമിഷം അട്ടിമറി ഉണ്ടാകുമെന്ന ഭീതിയിൽ സ്ഥാനം ഉറപ്പിക്കാനുള്ള മറ്റു ചില വഴികളാണ് സുധാകരൻ തേടുന്നതെന്നാണ് വിവരം. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

അന്തിമ തിരുമാനം ഉടൻ

അന്തിമ തിരുമാനം ഉടൻ

പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും പുതിയ നേതാവ് വരുമെന്ന വിലയിരുത്തലുകൾ ശക്തമായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ ഔദ്യോഗികമായി തന്നെ ഹൈക്കമാന്റിനെ രാജിക്കാര്യം അറിയിച്ചതോടെ ഇക്കാര്യത്തിൽ അന്തിമ തിരുമാനം ഉടൻ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ അധ്യക്ഷനായി കെ സുധാകരന്റെ പേരാണ് ഉയരുന്നത്.

ചരടുവലിച്ച് മറുപക്ഷവും

ചരടുവലിച്ച് മറുപക്ഷവും

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സുധാകരൻ അധ്യക്ഷ പദം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. എന്നാൽ മുല്ലപ്പള്ളി രാജിക്ക് സന്നദ്ധനാവിരുത്തനോടെ ആ നീക്കം അവിടെ അവസാനിച്ചു. നിലവിൽ ഒരുവിഭാഗം നേതാക്കൾ സുധാകരന് വേണ്ടി രംഗത്തുണ്ട്. എന്നാൽ സുധാകരൻ അധ്യക്ഷനാവുന്നത് തടയാനുള്ള ചരടവുലികൾ ഗ്രൂപ്പ് അതീതമായി മറുപക്ഷത്തുള്ള ഒരുവിഭാഗം നേതാക്കളും നടത്തുന്നുണ്ട്.

പ്രതികരിക്കാതെ സുധാകരൻ

പ്രതികരിക്കാതെ സുധാകരൻ

സുധാകരനെ അധ്യക്ഷനാക്കുന്നതിനെതിരെ നേതാക്കൾ ഇതിനോടകം തന്നെ ഹൈക്കമാന്റിനെ സമീപിച്ച് കഴിഞ്ഞു. സുധാകരൻ എത്തിയാൽ അത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്. അതേസമയം തനിക്കെതിരായ നീക്കങ്ങൾ അണിയറയിൽ ശക്തമാണെങ്കിലും നിലവിൽ ഇതിനോടൊന്നും പ്രതികരിക്കാൻ സുധാകരൻ തയ്യാറായിട്ടില്ല.

മൗനത്തിന് പിന്നിൽ

മൗനത്തിന് പിന്നിൽ

തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിനെ ഉൾപ്പെടെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച സുധാകരൻ തോൽവിക്ക് പിന്നാലെയും കടുത്ത പ്രതികകണങ്ങൾ ഒന്നും നടത്തിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.
ഇപ്പോൾ നടത്തുന്ന ഏത് പ്രതികരണവും കെപിസിസി അധ്യക്ഷനെന്ന സാധ്യതയെ ബാധിക്കുമെന്ന ആശങ്ക സുധാകരന്റെ ഈ മൗനത്തിന് പിന്നിൽ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

അവസാനിപ്പിച്ചു

അവസാനിപ്പിച്ചു

അണികൾ സോഷ്യൽ മീഡിയയിലൂടെ വേണ്ടി രംഗത്തെത്തുമ്പോൾ പോലും ഇതിനെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുധാകരന് വേണ്ടി മുദ്രാവാക്യം മുഴക്കിയിരുന്നു. തുടർന്ന് സുധാകരന്റെ പഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഇടപെട്ട് ഈ പ്രതിഷേധം അവസാനിപ്പിക്കുകയായുരുന്നു.

കെസി നീങ്ങുമോ

കെസി നീങ്ങുമോ

സംസ്ഥാനത്ത് ഉടനീളം അണികൾക്കിടയിൽ ശക്തമായ സ്വാധീനം ഉണ്ടെങ്കിലും കണ്ണൂരിന് പുറത്ത് നേതാക്കൾക്കിടയിൽ സ്വാധീനം കുറവാണെന്നത് സുധാകരന് തിരിച്ചടിയാണ്. മാത്രമല്ല കെസി വേണുഗോപാൽ ഹൈക്കമാന്റിൽ തനിക്കെതിരായ ഇടപെടൽ ഉണ്ടാക്കുമോയെന്ന ആശങ്കയും സുധാകരന് ഉണ്ട്. കെ സുധാകരന്റെ എതിർചേരിയിലുള്ള നേതാവായാണ് കെസിയെ കണക്കാക്കി പോരുന്നത്.

പിന്തുണ തേടി

പിന്തുണ തേടി

കണ്ണൂർ കോൺഗ്രിൽ കെ സുധാകരന്റെ മേധാവിത്വം ശക്തമായതോടെയാണ് കെസി വേണുഗോലാൽ ആലപ്പുഴയിലേക്ക് രാഷ്ട്രീയ കളം മാറ്റിയത്. ഈ കണക്കുകൾ കെസി തീർത്താൽ അത് തിരിച്ചടിയാകുമെന്ന് സുധാകരൻ കണക്കാക്കുന്നു. ഈ ഘട്ടത്തിൽ മുതിർന്ന നേതാവായ എകെ ആന്റണിയുടെ പിന്തുണ ഉറ്പാക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തുന്നത്.

സുധാകരന് വേണ്ടി

സുധാകരന് വേണ്ടി

ഇതിനോടകം തന്നെ സുധാകരൻ പാർട്ടിയെ നയിക്കട്ടെയെന്ന് എകെ ആന്റണി വ്യക്തമാക്കി കഴിഞ്ഞു. കെ മുരളീധരൻ, ദേശീയ നേതാക്കളായ ശശി തരൂർ, ഗുലാം നബി ആസാദ് തുടങ്ങിയവരുടെ പിന്തുണയും സുധാകരന് ഉണ്ട്. അതേസമയം 70 വയസ് കഴിഞ്ഞ നേതാക്കളെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കരുതെന്ന നിർദ്ദേശവും ഒരു വിഭാഗവും ഹൈക്കമാന്റിന് മുന്നിൽ വെച്ചിട്ടുണ്ട്.

cmsvideo
  MM Hassan Press Meet | Oneindia Malayalam
  അധ്യക്ഷനാക്കണമെന്ന്

  അധ്യക്ഷനാക്കണമെന്ന്

  കെ സുധാകരന്റെ സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന തരത്തിൽ ആരോപണം ഉയർന്നിട്ടുണ്ട്. മുതിർന്ന നേതാവായ സുധാകരനെ യുഡിഎഫ് കൺവീനറായി നിയമിച്ച് പിടി തോമസിനെ അധ്യക്ഷനാക്കണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതേസമയം ദളിത് നേതാവായ കൊടിക്കുന്നിൽ സുരേഷിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്.

  മോഡേൺ,നാടൻ വേഷങ്ങളിൽ ഒരു പോലെ തിളങ്ങി നടി നിഖിത സ്വാമി, പുതിയ ഫോട്ടോകൾ

  English summary
  K sudhakaran seeks the support of AK antony and other senior leaders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X