Get Updates
Get notified of breaking news, exclusive insights, and must-see stories!

നാമനിർദേശപത്രിക തള്ളിയത് സിപിഎം സമ്മര്‍ദം മൂലം: നിയമപരമായി നേരിടുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിക്കളഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ. തലശേരി, ഗുരുവായൂർ എന്നീ മൂന്ന് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളാണ് വരണാധികാരികൾ തള്ളിക്കളഞ്ഞിട്ടുള്ളത്. ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. ഇതിനെ നിയമപരമായി നേരിടുമെന്നും എൻഡിഎയ്ക്ക് ഈ മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുണ്ടാകുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

നാമനിർദ്ദേശ പത്രിക തള്ളിയത് സിപിഎം- ബിജെപി ധാരണയ്ക്ക് തെളിവാണെന്ന ആരോപണമാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് സിപിഎം കുറുക്കുവഴി തേടുകയാണ്. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിര്‍ത്തിയിട്ടുള്ളതെന്നും പകരം സിപിഎമ്മും സമാന നിലപാടാണ് സ്വീകരിച്ചതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നതെന്നും വികസന നേട്ടം അവകാശപ്പെടാനില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്നതിനാണ് സിപിഎം ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

 k-surendran3-15

ദേവികുളം, തലശ്ശേരി, ഗുരുവായൂർ നാമനിർദേശ പത്രിക സമർപ്പിച്ച എഐഎഡിഎംകെയുടെ ആർ എം ധനലക്ഷ്മി, എന്‍ഡിഎയുടെ ഡമ്മി സ്ഥാനാർഥി പൊൻപാണ്ടി, ബിജെപി സ്ഥാനാർഥി എൻ ഹരിദാസ് എന്നിവരുടെ പത്രികയാണ് തള്ളിക്കളഞ്ഞിട്ടുള്ളത്. ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രികയും തള്ളിയിരുന്നു. ഇവിടെ ബിജെപിയ്ക്ക് ഡമ്മി സ്ഥാനാർഥിയും ഇല്ല. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് ഇല്ലാത്ത സത്യവാങ്ങ്മൂലം സമർപ്പിച്ചതാണ് പത്രിക തള്ളാൻ കാരണം. ‌യ മണ്ഡലമാണ് ഗുരുവായൂർ. ആദ്യം സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ പരിഗണിച്ചതും ഗുരുവായൂരിലായിരുന്നു.

തലശ്ശേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ നാമനിർദേശ പത്രികയും നേരത്തെ തള്ളിയിരുന്നു. ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. ‌‍സീൽ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയിൽ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പത്രിക നൽകിയിരുന്നെങ്കിലും ഫോം എ രണ്ടു പേർക്കും ഒന്നുതന്നെ ആയതിനാൽ ഈ പത്രികയും തള്ളുകയായിരുന്നു. ഇതോടെ തലശ്ശേരിയിൽ ബിജെപിക്കു സ്ഥാനാർഥിയില്ലാത്ത സ്ഥിതിയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+