'ജേക്കബ് തോമസ് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലത്; ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞില്ല'

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമള്‍നവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജേക്കബ് തോമസ് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിക്കേസുകളിലൊന്നും ഒരു ചുക്കും ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

ജേക്കബ് തോമസിന്റെ കയ്യിലുള്ളത് എകെജി സെന്ററില്‍ നിന്ന് നല്‍കിയ ചുവപ്പ് കാര്‍ഡാണ്. ആ കാര്‍ഡ് മാത്രമേ അദ്ദേഹത്തിന്റെ കയ്യിലുള്ളൂവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വന്‍ പ്രതീക്ഷയോടെയാണ് ജേക്കബ് തോമസ് വന്നത് എന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

 വന്‍ പ്രതീക്ഷയായിരുന്നു

വന്‍ പ്രതീക്ഷയായിരുന്നു

പ്രസംഗമൊക്കെ കേട്ടപ്പോള്‍ ജേക്കബ് തോമസ് എന്തെങ്കിലും ചെയ്യും എന്നൊക്കെയാണ് കരുതിയിരുന്നത്. എന്നാല്‍ അഴിമതിക്കേസുകളില്‍ ഒരു ചുക്കും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

 കേസുകള്‍ നിലച്ചു

കേസുകള്‍ നിലച്ചു

ഉമ്മന്‍ ചാണ്ടി, കെ. ബാബു, എ. പി അനില്‍കുമാര്‍, കെ. എം മാണി, രമേശ് ചെന്നിത്തല എന്നിവര്‍ പ്രതികളായ മുഴുവന്‍ കേസ്സുകളും പൂര്‍ണ്ണമായും നിലച്ചു. ഇതൊക്കെ വെറും തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

 സിപിഎം നേതാക്കള്‍

സിപിഎം നേതാക്കള്‍

ഇപി ജയരാജന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ കേസ്സില്‍ കോടതി ശാസിച്ചതുകൊണ്ടുമാത്രം ഒരു ഐവാഷ് നടത്തി. ടി ഒ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം എട്ടുമാസമായി ചുകപ്പു നാടയില്‍ കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജേക്കബ് തോമസ്

ക്വാറി മാഫിയകളും സര്‍ക്കാര്‍ ഭൂമി കയ്യേറിയവരും സുഖമായി വിലസുന്നു. ജേക്കബ് തോമസ് സിപിഎമ്മിന്റെ വെറും ചട്ടുകമായി മാറിക്കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

English summary
K Surendran against Vigilance director Jacob Thomas
Please Wait while comments are loading...