കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യമതസ്ഥരും അവിശ്വാസികളും പ്രശ്‌നമുണ്ടാക്കുന്നു, വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കും: സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ശബരിമലയെ തകര്‍ക്കാന്‍ ശ്രമമുണ്ടായാല്‍ വേണ്ടിവന്നാല്‍ നിയമം കയ്യിലെടുക്കുമെന്നാണ് അദ്ദേഹം ഇന്ന് വ്യക്തമാക്കിയത്. ഇതുവരെ പ്രശ്‌നത്തില്‍ സമാധാന പരമായ നിലപാടായിരുന്നു ബിജെപി സ്വീകരിച്ചത്.

<strong>'ഇത് വിശ്വാസമല്ല, ആക്ടിവിസം'; രഹ്നഫാത്തിമക്കെതിരെ വ്യാപകപ്രതിഷേധം, വീട് തകര്‍ത്തു, തെറിവിളി</strong>'ഇത് വിശ്വാസമല്ല, ആക്ടിവിസം'; രഹ്നഫാത്തിമക്കെതിരെ വ്യാപകപ്രതിഷേധം, വീട് തകര്‍ത്തു, തെറിവിളി

യുവതികളെ ശബരിമലയില്‍ കയറ്റാന്‍ സര്‍ക്കാരാണ് ഗൂഢാലോചന നടത്തുന്നത്. സിപിഎം അതിന് വലിയ വിലയായിരിക്കും കൊടുക്കേണ്ടി വരിക. അന്യമതക്കാരും അവിശ്വാസികളുമാണ് ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

<strong>ആ നുണയും പൊളിഞ്ഞു; സ്ത്രീക്ക് പരിക്കേറ്റത് പ്രതിഷേധക്കാരുടെ കല്ലേറില്‍, കെട്ടിവെച്ചത് പോലീസിനുമേല്‍</strong>ആ നുണയും പൊളിഞ്ഞു; സ്ത്രീക്ക് പരിക്കേറ്റത് പ്രതിഷേധക്കാരുടെ കല്ലേറില്‍, കെട്ടിവെച്ചത് പോലീസിനുമേല്‍

ഇന്ന് മലകയറാനെത്തിയ യുവതികള്‍ക്ക് പോലീസിന്റെ യൂണിഫോം നല്‍കിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഉത്തരം പറയണം. ഉന്നത് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മല കയറാനത്തെയിതെന്ന് യുവതിക്ക് ഒപ്പ് എത്തിയ ആള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഗൂഡാലോചനയുടെ തെളിവാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. മാധ്യമങ്ങള്‍ പ്രകോപനം ഉണ്ടാക്കിയത് കൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ksurendran

Recommended Video

cmsvideo
ശബരിമലയെ കര്‍ണ്ണാടകയ്‌ക്കോ തമിഴ്‌നാടിനോ നല്‍കൂ | Oneindia Malayalam

ഇന്ന് രാവിലെ രണ്ട് യുവതികള്‍ മലകയറാന്‍ ശ്രമിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ കവിത ജക്കാല എന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയുമാണ് ഇന്ന് മല കയറാന്‍ എത്തിയത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഇരുവരും തിരിച്ചിറങ്ങുകയും ചെയ്തു.

<strong>രാഹുല്‍ ഈശ്വര്‍ ഇനി രണ്ടാഴ്ച്ച ജയിലിനുള്ളില്‍; പോലീസ് ചുമത്തിയത് വന്‍കുറ്റങ്ങള്‍, റിമാന്‍ഡ് 14 ദിവസം</strong>രാഹുല്‍ ഈശ്വര്‍ ഇനി രണ്ടാഴ്ച്ച ജയിലിനുള്ളില്‍; പോലീസ് ചുമത്തിയത് വന്‍കുറ്റങ്ങള്‍, റിമാന്‍ഡ് 14 ദിവസം

English summary
k surendran against police in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X