കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധിയിൽ കാണിച്ച തിടുക്കം ഇപ്പോഴില്ല; ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിനെതിരെ സുരേന്ദ്രൻ

ശബരിമല വിധിയിൽ കാണിച്ച തിടുക്കം ഇപ്പോഴില്ല; ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിനെതിരെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇക്കാര്യത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാൻ കാണിച്ച തിടുക്കം ഇപ്പോൾ കാണാനില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

K Surendran

"ന്യൂനപക്ഷ അവകാശങ്ങൾ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ല. എല്ലാവർക്കും ലഭിക്കാനാണ് കോടതി വിധി വന്നത്. അത് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഒളിച്ചുകളി അവസാനിപ്പിച്ച് എന്താണ് സർക്കാരിന്റെ നയം എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ധൈര്യം കാണിക്കണം. വോട്ട് ബാങ്ക് താൽപര്യം മാറ്റിവച്ച് കോടതി വിധി നടപ്പാക്കണം."

ഹൈക്കോടതി വിധിയെ കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഇടതു മുന്നണിയിൽ രണ്ട് ഘടകകക്ഷികൾ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് ഒരു ഘടകകക്ഷി പറയുമ്പോൾ വിധിക്കെതിരെ അപ്പിൽ പോകുമെന്നാണ് മറ്റൊരു ഘടകകക്ഷി പറയുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Recommended Video

cmsvideo
റോഡിലെ പരിശോധന ഒഴിവാക്കാന്‍ ഹെലികോപ്ടര്‍ | Oneindia Malayalam

ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യങ്ങൾ പറ്റുന്നത് തെറ്റാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കണം. എല്ലാവർക്കും നീതി ലഭിക്കുന്ന സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.

English summary
K Surendran and Muraleedharan against Kerala government on minority scholarship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X