ഇതാണ് മാന്യത! ശ്രീജിത്തിനോട് ക്ഷമ ചോദിച്ച് കെ സുരേന്ദ്രൻ... പിണറായിയെ കുറ്റപ്പെടുത്തേണ്ട....

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ഒറ്റയാൾ സമരം നയിക്കുന്ന ശ്രീജിത്തിനോട് മാപ്പ് ചോദിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. പൊതു പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് സ്വയം പുച്ഛം തോന്നുന്നുവെന്നും, രമേശ് ചെന്നിത്തല കാണിച്ചത് പോലെ മനസാക്ഷിയില്ലാത്ത പണിക്ക് പോകാൻ പറ്റാത്തതുകൊണ്ടാണ് ശ്രീജിത്തിനെ കാണാൻ പോകാത്തതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയും മുങ്ങി! ഒരൊറ്റ ദിവസം കോട്ടയത്ത് കാണാതായത് അഞ്ച് യുവതികളെ ...

ഭർത്താവുമായി അകന്നുകഴിയുന്നു! യുവ എംഎൽഎ പ്രതിഭാ ഹരി വിവാഹബന്ധം വേർപ്പെടുത്തുന്നു, പേരും മാറ്റി...

സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് ഒറ്റയാൾ സമരം നടത്തുന്നത്. 764-ാം ദിവസത്തിലേക്ക് കടന്ന സമരം, ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞദിവസം മുതൽ വീണ്ടും ചർച്ചാവിഷയമായിരുന്നു. ശ്രീജിത്തിന് നീതി ലഭ്യമാക്കാൻ ജസ്റ്റിസ് ഫോർ ശ്രീജിത്ത് എന്ന ഹാഷ്ടാഗ് ക്യാമ്പയിനും സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.

കെ സുരേന്ദ്രൻ...

കെ സുരേന്ദ്രൻ...

ശ്രീജിത്തിന്റെ ഒറ്റയാൾ സമരം വീണ്ടും ചർച്ചാവിഷയമായതോടെയാണ് ബിജെപി നേതാവ് കെ സുരേന്ദ്രനും വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്. ശനിയാഴ്ച ശ്രീജിത്തിനെ സന്ദർശിച്ച രമേശ് ചെന്നിത്തലയെ നാട്ടുകാർ നാണംകെടുത്തിവിട്ടതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ ശ്രീജിത്തിനോട് മാപ്പ് ചോദിച്ചത്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:-

നിർബന്ധിച്ചിട്ടും

നിർബന്ധിച്ചിട്ടും

ഒരുപാടുപേർ നിർബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാൻ പോയില്ല. മനസ്സാക്ഷിക്കുത്തുകൊണ്ടുതന്നെ. എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരൻ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോൾ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ല.

തിരിഞ്ഞുനോക്കിയിട്ടില്ല

തിരിഞ്ഞുനോക്കിയിട്ടില്ല

രാഷ്ട്രീയനേതാക്കളും സിനിമാ നടൻമാരും നവമാധ്യമസദാചാരക്കാരും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നോടുതന്നെ ഏററവും പുഛം തോന്നിയ സംഭവമാണിത്.

കൊലചെയ്യപ്പെട്ടത്

കൊലചെയ്യപ്പെട്ടത്

രമേശ് ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനസ്സാക്ഷിയില്ലാത്ത പണിക്കു പോകാൻ പററാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നത്. ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിൻറെ സഹോദരൻ കൊലചെയ്യപ്പെട്ടത്.

തേച്ചുമാച്ചുകളഞ്ഞതും

തേച്ചുമാച്ചുകളഞ്ഞതും

അദ്ദേഹത്തിൻറെ പോലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതും. ഇക്കാര്യത്തിൽ പിണറായിയെ കുറപ്പെടുത്തുന്നത് ന്യായവുമല്ല. ഇങ്ങനെ ഒരുപാടു കേസ്സുകൾ പോലീസ് കേരളത്തിൽ തേച്ചുമാച്ചുകളഞ്ഞിട്ടുമുണ്ട്.

ക്ഷമ ചോദിക്കുന്നു.

ക്ഷമ ചോദിക്കുന്നു.

എല്ലാ തെളിവുകളും നശിപ്പിച്ചുകളഞ്ഞ ശേഷം സി. ബി. ഐ അന്വേഷിക്കണമെന്നു പറയുന്നതിലും യുക്തിയില്ല. ഈ ഒററയാൾ സമരം കാണാതെ പോയതിൽ ലജ്ജിക്കുന്നു. ശ്രീജിത്തിനോട് ഹൃദയത്തിൽതൊട്ട് ക്ഷമ ചോദിക്കുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
k surendran apologizes to sreejith.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്