പശുവിന് വേണ്ടി കേരളത്തിലും മനുഷ്യനെ കൈകാര്യം ചെയ്യാന്‍ ആഹ്വാനം...!!! അപകട സൂചന...!!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: പശുവിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ പലയിടത്തായി മനുഷ്യര്‍ കൊല്ലപ്പെടുന്നു. ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാക് എന്ന വൃദ്ധന്റെ കൊലപാതകത്തോടെ തുടങ്ങിയതാണ് സംഘികളുടെ ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ കൊലപാതകം ഇതുവരെ നടന്നില്ലെങ്കിലും സമീപ ഭാവിയില്‍ തന്നെ അതും പ്രതീക്ഷിക്കാം. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് യഥാര്‍ത്ഥത്തില്‍ ഒരു അപകട സൂചനയാണ്.

 Read More: പശുവിന് അംബാസഡര്‍മാരും...!! അമിതാബ് ബച്ചന്‍...ഷാരൂഖ് ഖാന്‍...പ്രിയങ്ക ചോപ്ര..!! ഗോമാത പൊരിക്കും...!

അപായ സൂചന

അപായ സൂചന

കേരളത്തിലും സംഘപരിവാര്‍ സംഘടനകള്‍ ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചേക്കുമെന്നാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് നല്‍കുന്ന അപായ സൂചന. ഉത്തരേന്ത്യയിലെ തെമ്മാടിത്തം കേരളത്തിലും നടപ്പാക്കാനാണ് സംഘപരിവാര്‍ ഒരുങ്ങുന്നതെന്ന് വ്യക്തം.

ഗോഹത്യാ വിരുദ്ധ മുന്നേറ്റം

കേരളത്തില്‍ ഗോഹത്യാ വിരുദ്ധ മുന്നേറ്റത്തിനുള്ള സമയം അതിക്രമിച്ചുവെന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിവിട്ടിരിക്കുന്നത്. കേരളത്തിലാകെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിയമവിരുദ്ദമായിട്ടാണെന്നും സുരേന്ദ്രന്‍ വാദിക്കുന്നു.

കണ്ണൂരിൽ നടന്നത്

കണ്ണൂരിൽ നടന്നത്

കണ്ണൂരില്‍ പൊതുസ്ഥലത്ത് മാടിനെ കൊന്ന കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന തരത്തിലാണ് സുരേന്ദ്രന്റെ പോസ്റ്റ്. അറസ്‌റ്റോടെ കാലികളെ കൊ്‌ലുന്നത് നിയമവിരുദ്ദമെന്ന് തെളിഞ്ഞുവെന്നും പറയുന്നു.

ലൈസന്‍സില്ലാത്ത അറവ്

ലൈസന്‍സില്ലാത്ത അറവ്

കേരളത്തിലേത് ലൈസന്‍സില്ലാത്ത അറവ് ശാലകളാണ് എന്നും സുരേന്ദ്രന്‍ വാദിക്കുന്നു. സിപിഎം ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഒരറ്റ അറവ് ശാലക്കും ലൈസന്‍സ് ഇല്ലാത്തതിനാല്‍ എല്ലാം അടച്ച് പൂട്ടാന്‍ ഉത്തരവിട്ടിരിക്കുകയാണ്.

വീടിന് ഗോവ്, നാടിന് കാവ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഘപരിവാര്‍ ഗോഗ്രാമ യാത്രകള്‍ സംഘടിപ്പിച്ചത് സുരേന്ദ്രന്‍ ഓര്‍മ്മപെടുത്തുന്നു. അന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ബാലഗോകുലും വീടിന് ഗോവ്, നാടിന് കാവ് എന്ന ക്യാമ്പ് നടത്തിയപ്പോഴും മികച്ച പ്രതികരണം ലഭിച്ചു.

മുസ്ലീങ്ങൾ അനുകൂലം

മുസ്ലീങ്ങൾ അനുകൂലം

മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗംഗോവധ നിരോധനത്തിന് അനുകൂലമായി ചിന്തിക്കുന്നുവെന്നും സുരേന്ദ്രന്‍ കണ്ടെത്തിയിരിക്കുന്നു. പ്രശ്‌നം വഷളാക്കുന്നത് സിപിഎമ്മിന്റെ ദുഷ്ടബുദ്ധിയാണത്രേ. കേരളം കലാപഭൂമിയാക്കാനാണ് സംഘികളുടെ നീക്കമെന്നാണ് സുരേന്ദ്രന്റെ പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
K Surendran advocates to begin anti cow slaughter campaign in kerala
Please Wait while comments are loading...