അറസ്റ്റ് പ്രതീക്ഷിച്ച് കെ സുരേന്ദ്രന്? പ്രതികരണം ഇങ്ങനെ... പഴയ അനുഭവം പിണറായി ഓർമിക്കുന്നത് നല്ലതെന്നും
ദില്ലി/കോഴിക്കോട്: കെ സുരേന്ദ്രനെതിരെ ഇപ്പോള്‍ ഒരു കേസ് ആണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എതിര് സ്ഥാനാര്‍ത്ഥിയ്ക്ക് കോഴകൊടുത്തു എന്ന പരാതിയില്‍ ആണ് കേസ് എടുത്തിട്ടുള്ളത്. അതിന് പിറകേ വേറെയും വകുപ്പുകള്‍ ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്തായാലും ഈ കേസില്‍ അത്ര എളുപ്പം കെ സുരേന്ദ്രന് രക്ഷപ്പെടാന്‍ ആകുമെന്ന് കരുതുന്നില്ല. പണം വാങ്ങി പത്രിക പിന്‍വലിച്ച കെ സുന്ദര ക്രൈം ബ്രാഞ്ചിന് നല്കിയ മൊഴി അത്രയും ശക്തമാണ്. ഒരുപക്ഷേ, തന്നെ അറസ്റ്റ് ചെയ്യുമായിരിക്കും എന്നാണ് ഇതിനോട് കെ സുരേന്ദ്രന് പ്രതികരിച്ചത്. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ വിശദാംശങ്ങളും വിലയിരുത്തലുകളും നോക്കാം...

അറസ്റ്റ് പ്രതീക്ഷിക്കുന്നു?
പോലീസ് ഒരുപക്ഷേ തന്നെ അറസ്റ്റ് ചെയ്തേക്കാം എന്നാണ് കെ സുരേന്ദ്രന് പറയുന്നത്. അതൊക്കെ പ്രതീക്ഷിക്കുന്നു എന്നും പറയുന്നു. എന്നാല്‍ അത് തന്നെ വ്യക്തിപരമായി ലക്ഷ്യം വക്കുന്നതല്ല, ബിജെപിയുടെ അമരക്കാരന് എന്ന നിലയില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആണെന്നാണ് സുരേന്ദ്രന് വിലയിരുത്തുന്നത്.

പിണറായിക്ക് മുന്നറിയിപ്പ്
ഇതിനിടെ പിണറായി വിജയന് ഒരു മുന്നറിയിപ്പും നല്‍കുന്നുണ്ട് കെ സുരേന്ദ്രന്. ഇതിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം ഓര്‍ക്കുന്നത് നല്ലതാണ് എന്നതായിരുന്നു ആ മുന്നറിയിപ്പ്. ശബരിമല സമരകാലത്ത് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.

പ്രതികാര രാഷ്ട്രീയമെന്ന്
തനിക്കെതിരെ ഇപ്പോള്‍ തന്നെ മുന്നൂറോളം കേസുകള്‍ ഉണ്ട് എന്നാണ് കെ സുരേന്ദ്രന് പറയുന്നത്. ഇത് പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും പറയുന്നുണ്ട് സുരേന്ദ്രന്. പോലീസ് അതിക്രമണങ്ങളെ ശക്തമായി നേരിടുമെന്നും പറയുന്നു.

സുന്ദരയെ കണ്ടിട്ടും സംസാരിച്ചിട്ടും ഇല്ല
മഞ്ചേശ്വരത്ത് വെളിപ്പെടുത്തല്‍ നടത്തിയ കെ സുന്ദരയെ നേരിട്ട് കണ്ടിട്ടോ വിളിച്ചിട്ടോ ഇല്ല എന്നാണ് സുരേന്ദ്രന് പറയുന്നത്. പണം വാങ്ങുന്നയാളും കൊടുക്കുന്ന ആളും കുറ്റക്കാരാണെങ്കില്‍, എന്തുകൊണ്ട് തന്നെ മാത്രം പ്രതിയാക്കി എന്ന ചോദ്യവും സുരേന്ദ്രന് ചോദിക്കുന്നുണ്ട്.

അന്നത്തെ സാഹചര്യമാണോ
ഇനി കെ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വിലയിരുത്തി നോക്കാം. ശബരിമല സമരകാലത്ത് അറസ്റ്റ് ചെയ്തപ്പോള്‍ അത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ബിജെപിയ്ക്കപ്പുറത്തേക്ക് ആ പ്രതിഷേധങ്ങള്‍ വളരുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കേസില്‍ അതുപോലെ ഒരു പിന്തുണ ഒരു വിഭാഗത്തില്‍ നിന്നും സുരേന്ദ്രന് ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍.

എന്തിനുള്ള പ്രതികാരം?
കേരളത്തില്‍ യുഡിഎഫിനെ സംബന്ധിച്ചും എല്‍ഡിഎഫിനെ സംബന്ധിച്ചും ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ ബിജെപിയ്ക്ക് സാധിക്കില്ലെന്നാണ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. അത്തരം ഒരു സാഹചര്യത്തില്‍ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ബിജെപിയോട് പ്രതികാര രാഷ്ട്രീയം പുറത്തെടുക്കേണ്ടത് എന്നതും കെ സുരേന്ദ്രന് വിശദീകരിക്കേണ്ടി വരും.

സുന്ദര അന്ന് പറഞ്ഞപ്പോഴോ
കെ സുന്ദരയെ കെ സുരേന്ദ്രന് നേരിട്ട് കണ്ടിട്ടില്ല എന്നത് ശരിയായിരിക്കാം. എന്നാല്‍ സംസാരിച്ചിട്ടില്ല എന്ന വാദം എത്രത്തോളം ശരിയാണെന്ന ചോദ്യം ഉയരും. കാരണം, പത്രിക പിന്‍വലിക്കുന്നതിന് മുമ്പ് കെ സുന്ദര ബിജെപിയുടെ ഓഫീസില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. കെ സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ച കാര്യം അന്ന് തന്നെ സുന്ദര പറയുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെങ്കില്‍ അന്നേ കെ സുരേന്ദ്രന് അത് നിഷേധിക്കേണ്ടതായിരുന്നു.

പോലീസ് മറുപടി പറയണം
പോലീസിനെതിരെ കെ സുരേന്ദ്രന് ഉന്നയിച്ച ആക്ഷേപത്തിന് പോലീസ് തന്നെ മറുപടി പറയണം. പണം കൊടുത്ത ആളെ പോലെ തന്നെ പണം വാങ്ങിയ ആളും കുറ്റക്കാരന്‍ ആകേണ്ടതാണ്. എന്നാല്‍ സുന്ദരയുടെ കാര്യത്തില്‍ മറ്റ് ചില സാഹചര്യങ്ങള്‍ കൂടിയുണ്ട് എന്നതും പരിഗണിക്കപ്പെടേണ്ടതാണ്. തട്ടിക്കൊണ്ടുപോകലും തടങ്കലില്‍ വയ്ക്കലും ഭീഷണിപ്പെടുത്തലും എല്ലാം കെ സുന്ദര തന്റെ മൊഴിയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications