ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

ഇരട്ടച്ചങ്കനെ പഞ്ഞിക്കിട്ട് കെ സുരേന്ദ്രൻ.. പിണറായിക്ക് നല്ലത് പഴയ പണി, മിടുക്കൻ വിഎസ് തന്നെ!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   പിണറായി വിജയനെ വലിച്ചൊട്ടിച്ച് BJP | Oneindia Malayalam

   കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കുറച്ചൊന്നുമല്ല നാണം കെട്ടിരിക്കുന്നത്. ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത് മുതല്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വരെ സര്‍ക്കാര്‍ പഴി കേട്ടുകൊണ്ടിരിക്കുന്നു. ദുരിതബാധിത പ്രദേശങ്ങളിലെത്തുന്ന മന്ത്രിമാരെ കൂക്കുവിളികളോടെയാണ് നാട്ടുകാര്‍ സ്വീകരിക്കുന്നത്. ദുരന്തമുണ്ടായതിന്റെ അഞ്ചാംദിവസം മാത്രം തീരദേശത്തെത്തിയ മുഖ്യമന്ത്രിയും ജനരോഷത്തിന്റെ ശക്തി ശരിക്കുമറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്ത് വന്നിരിക്കുന്നു.

   അബിയുടെ മരണം പ്രവചിച്ചു, ഇനി 2 പേർ.. ഓഖി ചുഴലിക്കാറ്റും.. യുവാവിന്റെ ഞെട്ടിക്കുന്ന അടുത്ത പ്രവചനം!

   സർക്കാർ തികഞ്ഞ പരാജയം

   സർക്കാർ തികഞ്ഞ പരാജയം

   ഓഖി ചുഴലിക്കാറ്റ് ദുരന്തനിവാരണത്തില്‍ കേരള സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്. പിണറായി വിജയന് ആ പഴയ പാർട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത് എന്നും കെ സുരേന്ദ്രൻ പരിഹസിക്കുന്നു. ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡണ്ടിൻറെ പണി പോലും അങ്ങേക്ക് നേരാം വണ്ണം നിർവഹിക്കാൻ കഴിയില്ലെന്ന് ഇതിനോടകം ഇത് എത്രാമത്തെ തവണയാണ് തെളിയിച്ചത് എന്നും സുരേന്ദ്രൻ പറയുന്നു.

   ഭരണനിർവഹണം കുട്ടിക്കളിയല്ല

   ഭരണനിർവഹണം കുട്ടിക്കളിയല്ല

   ഭരണനിർവഹണം കുട്ടിക്കളിയല്ല. സത്യത്തിൽ കേരളസർക്കാരും മുഖ്യമന്ത്രിയും എന്ത് ഏകോപനമാണ് ഈ ദുരന്തനിവാരണത്തിന് നടത്തിയത് എന്ന് സുരേന്ദ്രൻ ചോദിക്കുന്നു. തികച്ചും നിസ്സഹായമായ നിലയിലായി കേരളസർക്കാർ പൂർണ്ണമായും. ഗുജറാത്ത് ഭൂകമ്പം, പ്ളേഗ്, ഉത്തരാഖണ്ഡ് ദുരന്തം എന്നിവ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഒരു നിമിഷം ദുരഭിമാനം വെടിഞ്ഞ് ഒന്നു മനസ്സിലാക്കാൻ പിണറായി തയ്യാറാവണം തയാറാവണം.

   മിടുക്കൻ വിഎസ് തന്നെ

   മിടുക്കൻ വിഎസ് തന്നെ

   കേന്ദ്ര വ്യോമ, നാവികസേനകൾ ഫലപ്രദമായി ഇറങ്ങിയതുകൊണ്ടു മാത്രമാണ് ഒട്ടേറെ ആളുകളുടെ ജീവൻ രക്ഷിക്കാനായതും ഇത്രയെങ്കിലും മൃതദേഹങ്ങൾ കിട്ടിയതും. ദുരന്തബാധിതപ്രദേശങ്ങൾ ഒന്ന് സന്ദർശിക്കാൻ തന്നെ പിണറായി അഞ്ചു ദിവസമെടുത്തു. സത്യം പറയാമല്ലോ, താങ്കളേക്കാൾ എത്രയോ മിടുക്കൻ വി. എസ്. അച്യുതാനന്ദനായിരുന്നുവെന്നും പിണറായിയോട് സുരേന്ദ്രൻ പറയുന്നു. വിഎസ് ആ യിരുന്നു മുഖ്യമന്ത്രിയെങ്കിൽ ഇതിൽ കൂടുതൽ കാര്യങ്ങൾ നടക്കുമായിരുന്നു.

   കേന്ദ്രത്തിന് പുകഴ്ത്തൽ

   കേന്ദ്രത്തിന് പുകഴ്ത്തൽ

   കേന്ദ്രസർക്കാരിനെ പുകഴ്ത്തിയും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് സുരേന്ദ്രന്റെ വകയായുണ്ട്. കേരളം കയ്യും കെട്ടിയിരിക്കുന്പോൾ കേന്ദ്രം കൈയ് മെയ് മറന്നു രക്ഷാപ്രവർത്തനം നടത്തുന്നു. പ്രതിരോധമന്ത്രി മുതൽ മഹാരാഷ്ട്രാ മുഖ്യമന്ത്രി വരെ ഉറക്കമൊഴിഞ്ഞ് രക്ഷക്കെത്തുന്പോൾ പിണറായി വിജയനും ശശി തരൂരും തിരിഞ്ഞുനോക്കുന്നില്ല എന്നാണ് നേരത്തെ ഉന്നയിച്ച വിമർശനം.

   പിണറായി വീണ വായിക്കുന്നു

   പിണറായി വീണ വായിക്കുന്നു

   മുകേഷ് എം. എൽ. എയും മേഴ്സിക്കുട്ടിയമ്മയും ദുരിതബാധിതരെ പരിഹസിക്കുകയും ചെയ്യുന്നു. കേന്ദ്രം നൽകിയ മുന്നറിയിപ്പുകൾ ചവററുകൊട്ടയിലിട്ടവരാണ് കേരളത്തിൻറെ യഥാർത്ഥ ദുരന്തം. റോമാസാമ്രാജ്യം കത്തിയെരിയുന്പോൾ വീണവായിച്ച നീറോ ചക്രവർത്തിയുടെ മലയാള പതിപ്പാണ് പിണറായി വിജയൻ എന്നും സുരേന്ദ്രൻ പരിഹസിക്കുകയുണ്ടായി.

   മന്ത്രിമാർക്ക് കൂവൽ

   മന്ത്രിമാർക്ക് കൂവൽ

   വിഴിഞ്ഞത്തും പൂന്തുറയിലും ദുരിതബാധിതരെ സന്ദർശിക്കാനെത്തിയ മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനേയും നാട്ടുകാർ പ്രതിഷേധമറിയിച്ചു. ദുരിതബാധിതരെ കാണാൻ മുഖ്യമന്ത്രി വൈകി ചെന്നതാണ് പ്രതിഷേധത്തിന് കാരണമായത്. കനത്ത പോലീസ് വലയത്തിലായിരുന്നു മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്

   ജനരോഷമറിഞ്ഞ് മുഖ്യമന്ത്രി

   ജനരോഷമറിഞ്ഞ് മുഖ്യമന്ത്രി

   അലമുറകളും പരാതികളുമാണ് മുഖ്യമന്ത്രിയെ വിഴിഞ്ഞത്ത് വരവേറ്റത്. തിരികെ പോകുന്നതിനിടെ പോലീസിന് നിയന്ത്രിക്കാൻ കഴിയുന്നതിലും വലിയ തരത്തിലേക്ക് പ്രതിഷേധം ഉയർന്നു. സ്വന്തം വാഹനത്തിൽ കയറാൻ കഴിയാതെ കുടുങ്ങിപ്പോയ മുഖ്യമന്ത്രിയെ മന്ത്രി കടകംപള്ളിയുടെ വാഹനത്തിൽ കയറ്റിയാണ് പോലീസ് പുറത്തെത്തിച്ചത്. വിഴിഞ്ഞത്തെ പ്രതിഷേധത്തെ തുടർന്ന് പൂന്തുറയിലേക്കുള്ള സന്ദർശനം മുഖ്യമന്ത്രി റദ്ദാക്കുകയും ചെയ്തു.

   സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

   പിണറായിക്കെതിരെ കെ സുരേന്ദ്രൻ

   English summary
   BJP leader K Surendran's facebook post against Pinarayi Vijayan

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more