Get Updates
Get notified of breaking news, exclusive insights, and must-see stories!

കിഫ്ബിക്കെതിരായി വീണ്ടും സിഎജി റിപ്പോർട്ട്: സർക്കാർ മാപ്പു പറയണം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മൂന്നാം തവണയും കിഫ്ബിക്കെതിരൊയി സിഎജി റിപ്പോർട്ടിലുണ്ടായ ഗുരുതര പരാമർശങ്ങൾക്ക് സർക്കാർ മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കിഫ്ബി നാടിനെ കടക്കെണിയിലാക്കുമെന്ന് സിഎജിയും പ്രതിപക്ഷവും പറഞ്ഞിട്ടും സർക്കാർ അവഗണിച്ചാണ് മുന്നോട്ടുപോകുന്നത്. ജനിക്കാൻ പോകുന്ന കുട്ടികളെ പോലും കടക്കാരാക്കുന്ന സമീപനമാണ് ഇടതുസർക്കാർ നടത്തുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

. വിവാദ പരാമർശങ്ങൾ നിയമസഭ നീക്കം ചെയതത് ആസൂത്രിതമായിരുവെന്ന് പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ വ്യക്തമായിരിക്കുകയാണ്. സർക്കാർ വർഷം തോറും ഇങ്ങനെ കടം വാങ്ങുന്നത് തുടർന്നാൽ കടം കുമിഞ്ഞുകൂടുന്നതിനും കൂടുതൽ പലിശ ബാധ്യതയ്ക്കും കാരണമാകുമെന്ന് ബിജെപി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു - കെ സുരേന്ദ്രൻ പറഞ്ഞു.

 ksurendran

പലിശ നൽകാൻ പോലും കടമെടുക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. കുട്ടികൾ ഉൾപ്പെടുന്ന ഭാവി തലമുറയെ പോലും കടക്കാരാക്കുന്ന സാമ്പത്തിക നയമാണ് ഇടത് സർക്കാരിൻ്റേതെന്ന് സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രം നിശ്ചയിച്ച വായ്പ്പാപരിധി മറികടക്കാനും അഴിമതി നടത്താനും വേണ്ടിയുള്ള ഉപാധിയാണ് കിഫ്ബിയെന്ന് സർക്കാർ തെളിയിച്ചിരിക്കുകയാണ്. സംസ്ഥാന ബജറ്റിലോ സർക്കാരിന്റെ കണക്കുകളിലോ കടബാധ്യത വെളിപ്പെടുത്തിയിട്ടില്ലെന്നത് ഗൗരവതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോട്ട് ലുക്കില്‍ ഞെട്ടിച്ച് നയന; പുതിയ മേക്കോവര്‍ ഏറ്റെടുത്ത് ആരാധകര്‍

വിദേശത്തു നിന്ന് കടമെടുത്തു ധൂർത്ത് നടത്താനല്ല പിണറായി വിജയൻ ശ്രമിക്കേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. യഥാസമയം സർക്കാർ പിരിച്ചെടുക്കേണ്ട നികുതികൾ പിരിച്ചെടുക്കണം. അതിലൂടെ സാമ്പത്തികഭദ്രത ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടത്. ബജറ്റ് രേഖകളിൽ കിഫ്ബി വായ്പകൾ ഉൾപ്പെടുത്തിയിട്ടില്ല. കിഫ്ബി വായ്പകൾക്ക് അംഗീകാരം ലഭിക്കില്ലെന്ന് അറിയാമായിരുന്നിട്ടും സർക്കാർ നാടകം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫ്ബിക്കെതിരെ സമരം ചെയ്യാതെ അവരുടെ നിർദ്ദേശങ്ങൾ പാലിക്കാനാണ് സർക്കാർ തയ്യാറാകേണ്ടത്. യാഥാർഥ്യബോധമില്ലാത്ത ബജറ്റ് അവതരിപ്പിച്ച് ഇനിയെങ്കിലും ജനങ്ങൾക്ക് മുമ്പിൽ പരിഹാസ്യരാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും സുരേന്ദ്രൻ ഓർമിപ്പിച്ചു.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+