അമിത് ഷായെ 'ഷാജി' ആക്കി കെ സുരേന്ദ്രന്‍... ഇത് ശരിക്കും ദുരന്തമോ, അതോ ഞെട്ടിക്കുന്ന ഗിമ്മിക്കോ?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കോഴിക്കോട്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുകയാണ്. അപ്പോഴാണ് കെ സുരേന്ദ്രന്‍ അദ്ദേഹത്തിന് സ്വാഗതം ആശംസിച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടുന്നത്.

അടുത്ത കാലത്ത് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയ കാര്യങ്ങളെല്ലാം ദുരന്തമായ സാഹചര്യത്തില്‍ ഈ സ്വാഗതം എങ്കിലും അങ്ങനെ അല്ലാതാകും എന്ന് പ്രതീക്ഷിച്ചു. പക്ഷേ അത്, അതിലും വലിയ ദുരന്തമായി എന്ന് പറയേണ്ടി വരും.

'സ്വാഗതം അമിത് ഭായ് ഷാ ജി.. കേരളത്തിലേക്ക' എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. അമിത് ഷാ എങ്ങനെ 'അമിത് ഭായ് ഷാ ജി' ആയി എന്നാണ് ഇപ്പോള്‍ എല്ലാവരുടേയും സംശയം. ഇങ്ങനെ ഒരു സാധനം കിട്ടിയാല്‍ പിന്നെ പൊങ്കാലയിടാതിരിക്കാന്‍ പറ്റില്ലല്ലോ....

സ്വാഗത പോസ്റ്റ്

സ്വാഗത പോസ്റ്റ്

കേരളത്തിലെത്തുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് സ്വാഗതം ആശംസിക്കുകയായിരുന്നു കെ സുരേന്ദ്രന്‍ പക്ഷേ അത് വലിയ ദുരന്തം ആയിപ്പോയി.

അമിട്ട് ഷാജി!!!

അമിട്ട് ഷാജി!!!

അമിത് ഷായെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വിളിക്കുന്ന പേരാണ് 'അമിട്ട് ഷാജി' . ഇപ്പോള്‍ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോള്‍ അത് 'ഷാജി' എന്ന് വിളിക്കുന്നത് പോലെ ആയിപ്പോയി.

വെറൈറ്റി സ്വാഗതം

വെറൈറ്റി സ്വാഗതം

എന്തായാലും ഇത് വല്ലാത്ത വെറൈറ്റ് ആയിപ്പോയി. ഇനിയിപ്പോള്‍ അമിത് ഷായ്ക്ക് ഇതിനും താങ്ക്‌സ് പറയേണ്ടി വരുമോ എന്നാണ് സംശയം.

സ്ഥിരം വേട്ടമൃഗം

സ്ഥിരം വേട്ടമൃഗം

ട്രോളേഴ്‌സിന്റെ സ്ഥിരം വേട്ടമൃഗമാണി ഇപ്പോള്‍ കെ സുരേന്ദ്രന്‍. ഇനിയിപ്പോള്‍ സുരേന്ദ്രന്‍ ശരിക്കും ട്രോളേഴ്‌സിനെ ആണോ വേട്ടയാടുന്നത്!

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍

കെ സുരേന്ദ്രന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ആണത്രെ... എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ പോലെ. ശരിയല്ലേ... എന്ത് ചെയ്താലും ദുരന്തം.

സുരേ...

സുരേ...

അമിത് ഷായ്ക്ക് മലയാളം വായിക്കാന്‍ അറിയാത്തത് ഭാഗ്യമായിപ്പോയി. അല്ലെങ്കില്‍ ദേ ദിങ്ങനെ വിളിച്ചേനെ!

അതിപ്പോ എന്തും ചെയ്യാമല്ലോ

അതിപ്പോ എന്തും ചെയ്യാമല്ലോ

കെ സുരേന്ദ്രന്റെ കാര്യത്തില്‍ ഇപ്പോള്‍ എങ്ങനെ വേണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. എന്തും ചെയ്തുകളയും എന്നതാണ് അവസ്ഥ.

ഒരെണ്ണം തീര്‍ന്നതേയുള്ളൂ

ഒരെണ്ണം തീര്‍ന്നതേയുള്ളൂ

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കശാപ്പ് ചിത്രം കേരളത്തിലേതെന്ന പോലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ കേട് മാറിയിട്ടില്ല. അപ്പോഴേക്കും വന്നു അടുത്തത്.

തര്‍ജ്ജമ ചെയ്യാനെങ്ങാന്‍ വന്നാല്‍

തര്‍ജ്ജമ ചെയ്യാനെങ്ങാന്‍ വന്നാല്‍

ഒരിക്കല്‍ അമിത് ഷായുടെ പ്രസംഗം തര്‍ജ്ജമ ചെയ്തതിന്റെ നാണക്കേട് ഇപ്പോഴും സുരേന്ദ്രന് ഉണ്ട്. ഫേസ്ബുക്കില്‍ എഴുതുന്ന മണ്ടത്തരങ്ങള്‍ വേറേയും. ഇനിയിപ്പോ ഇങ്ങനെ വല്ലതും ചെയ്യേണ്ടി വരും.

എപ്പോഴും ഇങ്ങനെ ഞെട്ടാന്‍ പറ്റുമോ

എപ്പോഴും ഇങ്ങനെ ഞെട്ടാന്‍ പറ്റുമോ

കുമ്മനം എല്ലാ ദിവസവും സുരേന്ദ്രന്റെ പോസ്റ്റുകള്‍ കാണുന്നതല്ലേ... വര്‍ഷത്തില്‍ 365 ദിവസവും ഇങ്ങനെ ഞെട്ടാന്‍ പറ്റുമോ!

കൗബോയ്!!!

കൗബോയ്!!!

കെ സുരേന്ദ്രന്റെ ഗോമാതാ സ്‌നേഹം പ്രസിദ്ധമാണല്ലോ... ഇനിയിപ്പോള്‍ അമേരിക്കക്കാര്‍ കൗ ബോയ് എന്ന് പറയുന്നത് പോലും നിരോധിക്കാന്‍ സാധ്യതയുണ്ട്.

അവാസ്ഥവമായി

അവാസ്ഥവമായി

കുറച്ച് ദിവസമായി ഇതാണ് അവസ്ഥ. റിജില്‍ മാക്കുറ്റിയെ റസൂല്‍ പൂക്കുട്ടിയാക്കി... ഇപ്പോള്‍ ഒടുവില്‍ അമിത് ഷായെ ഷാജിയും ആക്കി. അവാസ്ഥവമായി ഒന്നും ഇല്ല!

വല്ലാത്ത കഷ്ടമാണല്ലോ

വല്ലാത്ത കഷ്ടമാണല്ലോ

ശെടാ... ഇത് വല്ലാത്ത കഷ്ടമായല്ലോ എന്നൊക്കെ അമിത് ഷാ ചിന്തിക്കാന്‍ തുടങ്ങിയാല്‍ കുറ്റം പറയാന്‍ പറ്റില്ല!

ആര്‍ക്കാണ് വട്ടായത്

ആര്‍ക്കാണ് വട്ടായത്

പാവം അമിത് ഷാ... ഇതിപ്പോ തനിക്ക് വട്ടായതാണോ സുരേന്ദ്രന് വട്ടായതാണോ അതോ നാട്ടുകാര്‍ക്ക് മുഴുവന്‍ വട്ടായതാണോ എന്ന സംശയത്തില്‍ ആയിരിക്കും.

ഷാ..ജി?

ഷാ..ജി?

ശരിക്കും സുരേന്ദ്രന്‍ എന്താണാവോ ഉദ്ദേശിച്ചത്...!!! ഷാ..ജി എന്നാണോ അതോ ഷാജി എന്നാണോ!

ഇതായിരുന്നു കെ സുരേന്ദ്രന്‍ അമിത് ഷായ്ക്ക് സ്വാഗതം ഓതിയ ആ ഫേസ്ബുക്ക് പോസ്റ്റ്. സംഗതി എന്തായാലും വൈറല്‍ ആയിക്കഴിഞ്ഞു.

അറിയാതെ പറ്റിയതോ?

അറിയാതെ പറ്റിയതോ?

കെ സുരേന്ദ്രന് അറിയാതെ പറ്റിയ ഒരു പിഴവാണോ ഇത്? അങ്ങനെയെങ്കില്‍ അത് ശ്രദ്ധയില്‍ പെടുന്ന നിമിഷം തന്നെ അദ്ദേഹം അത് തിരുത്തേണ്ടതല്ലേ... എന്നാല്‍ അത് സംഭവിച്ചിട്ടില്ല.

ദുരന്ത പോസ്റ്റുകള്‍

ദുരന്ത പോസ്റ്റുകള്‍

വിവാദമാകുന്നതും, സെല്‍ഫ് ട്രോള്‍ ആകുന്നതും ആയ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഇടുന്നത് കെ സുരേന്ദ്രന്‍റെ പതിവ് രീതിയായി മാറിയിരിക്കുകയാണ്. എന്താണ് ഇതിന് പിന്നില്‍ എന്ന കാര്യവും പരിശോധിക്കേണ്ടത്.

മനപ്പൂര്‍വ്വം ചെയ്യുന്നതാണോ

പ്രശസ്തി രണ്ട് രീതിയില്‍ ഉണ്ട്. നല്ല പ്രശസ്തിയും കുപ്രശസ്തിയും. ഏത് രീതിയില്‍ ആണെങ്കിലും പൊതുജനത്തിന്‍റെ ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ അത് സഹായകമാകും. ഇനിയിപ്പോള്‍ അതായിരിക്കുമോ സുരേന്ദ്രന്‍റെ ലക്ഷ്യം.

കപ്പിനും ചുണ്ടിനും ഇടയില്‍

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്നായിരുന്നു കെ സുരേന്ദ്രന്‍ ജനവിധി തേടിയത്. അന്ന് കപ്പിനും ചുണ്ടിനും ഇടയില്‍ ആയിരുന്നു വിജയം നഷ്ടപ്പെട്ടത്. ഇക്കണക്കിനാണ് കാര്യങ്ങളെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എന്തായിരിക്കും സംഭവിക്കുക!

English summary
K Surendran's Facebokk Post Welcoming Amit Shah to Keralam became a troll!!!
Please Wait while comments are loading...