Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് പേടിച്ചോടുന്നത് കള്ളവോട്ട് ചെയ്തതിനാൽ!മഞ്ചേശ്വരത്ത് ഏറ്റവും വലിയ അട്ടിമറി,3000 കള്ളവോട്ടുകൾ

മഞ്ചേശ്വരത്ത് 3000 കള്ളവോട്ടുകൾ നടന്നിട്ടുണ്ടെന്നും, കേസ് നീണ്ടുപോകാതിരിക്കാൻ 259 കള്ളവോട്ടുകളുടെ വിവരങ്ങൾ മാത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ പരാജയപ്പെടുമെന്ന് തീർച്ചയുള്ളത് കൊണ്ടാണ് മുസ്ലീം ലീഗ് ഉപതിരഞ്ഞെടുപ്പിന് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടന്നാൽ മത്സരിച്ച് ലീഗിനെ പരാജയപ്പെടുത്താൻ സാധിക്കുമോയെന്ന് നോക്കും. അതേസമയം, മഞ്ചേശ്വരത്ത് 3000 കള്ളവോട്ടുകൾ നടന്നിട്ടുണ്ടെന്നും, കേസ് നീണ്ടുപോകാതിരിക്കാൻ 259 കള്ളവോട്ടുകളുടെ വിവരങ്ങൾ മാത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളതെന്നും, ലീഗിന് ഈ കള്ളവോട്ടുകളിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ksurendran

മഞ്ചേശ്വരം എംഎൽഎ പിബി അബ്ദുറസാക്ക് രാജിവെച്ചാലും അത് ബിജെപിയുടെ വിജയമാണ്. തങ്ങളുടെ വാദങ്ങൾ ശരിവെയ്ക്കുന്നതാകും അതെന്നും, കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസ്തുതാപരമായിരുന്നുവെന്നും വിദേശത്തുള്ളവരും മരിച്ചവരും കള്ളവോട്ട് ചെയ്താണ് തന്നെ പരാജയപ്പെടുത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റ്, വിദേശത്തുള്ളവരുടെ പാസ്പോർട്ട് അടക്കം കള്ളവോട്ട് നടന്നുവെന്ന് തെളിയിക്കുന്നതിനാവശ്യമായ എല്ലാ രേഖകളും കോടതിയിൽ ഹാജരാക്കാനായന്നും അദ്ദേഹം വ്യക്തമാക്കി. ആസൂത്രിതമായ തിരഞ്ഞെടുപ്പ് അട്ടിമറിയാണ് മഞ്ചേശ്വരത്ത് നടന്നതെന്നും, താൻ നടത്തിയ കേസ് ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ നിയമയുദ്ധമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+