മോദി സർക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്: ഘട്ടമായി റബ്ബർ വില കൂട്ടുകയാണ്: സുരേന്ദ്രന്‍

കൊച്ചി: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. കർഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങൾ നേടിയ കോൺഗ്രസ് -സി പി എം മുന്നണികൾ കർഷകരെ വഞ്ചിച്ചു. നരേന്ദ്രമോദി സർക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. മോദി സർക്കാർ ഘട്ടംഘട്ടമായി റബർ വില കൂട്ടുകയാണ്. എന്നാൽ യു പി എ സർക്കാർ റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാർ കർഷകർക്ക് ഗുണമുണ്ടാകുന്ന നിലപാട് ശക്തിപ്പെട്ടുത്തും. കേന്ദ്ര സർക്കാരിനെ സമീപിക്കും. കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കും അത്താണി മോദി സർക്കാർ മാത്രമാണ്. മോദിയെ പിന്തുണയ്ക്കുന്ന സർക്കാർ കേരളത്തിലും വരണം. എന്നാൽ മാത്രമേ കേരളത്തിലുള്ളവർക്ക് കേന്ദ്ര സർക്കാരിൻ്റെ വികസനം പൂർണമായും ലഭ്യമാവുകയുള്ളൂ. ബിഷപ്പിൻ്റെ പ്രസ്താവനയോടുള്ള ഗോവിന്ദൻ്റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണ്. കർഷകർക്കൊപ്പം നിൽക്കുന്നതിന് പകരം അസഹിഷ്ണുത കാണിക്കുകയാണ് ഗോവിന്ദൻ.

കേരളത്തിലും എൻ ഡി എ സഖ്യം അധികാരത്തിൽ വരുമെന്ന നരേന്ദ്രമോദിയുടെ വാക്കുകൾ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയാണ്. ഇതു മനസിലാക്കി തെറ്റായ പ്രചരണം നടത്തുകയാണ് ഇടതുപക്ഷവും കോൺഗ്രസും. ഇത് കേരളത്തിലെ ക്രൈസ്തവ സമൂഹം തള്ളികളഞ്ഞത് നല്ല കാര്യമാണ്. നരേന്ദ്രമോദി സർക്കാരിൻ്റെ ഭരണത്തിൽ വിശ്വാസി സമൂഹം സന്തുഷ്ടരാണ്. വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലും പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
റബ്ബർ വില 300 ആയി ഉയർത്തിയാല്‍ കേരളത്തില്‍ ഒരു എംപിയും പോലും ഇല്ലെന്ന ബി ജെ പിയുടെ വിഷമം പരിഹരിക്കുമെന്നായിരുന്നു തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടത്. 'കർഷകർ വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. റബ്ബറിന് വിലയില്ല, വലിയ വിലത്തകര്‍ച്ചയാണ് അടുത്തിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരാ ഉത്തരവാദി, ആരും ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്റെ വില 250 രൂപയാക്കാന്‍ കഴിയും. തിരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ല എന്ന സത്യം എല്ലാവരും ഓർക്കണം' എന്നായിരുന്നു ബിഷപ്പ് അഭിപ്രായപ്പെട്ടത്.
'കർഷകർക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാനുള്ളത് നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക. സംസ്ഥാനത്ത് നിങ്ങള്‍ക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം.' എന്നും ആലങ്കോട് കർഷകുടെ പ്രതിഷേധ റാലിയില്‍ പങ്കെടുത്തുകൊണ്ട് ബിഷപ്പ് പറഞ്ഞു.












Click it and Unblock the Notifications