കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് താൻ ജയിക്കുമോയെന്ന് മുഖ്യമന്ത്രിക്ക് ഭയം; കള്ളക്കേസുകളെ നേരിടുമെന്ന് സുരേന്ദ്രൻ

  • By Goury Viswanathan
Google Oneindia Malayalam News

പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനം തുടങ്ങിയത് മുതൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് കഷ്ടകാലമാണ്. വിലക്ക് ലംഘിച്ച് രാത്രി സന്നിധാനത്തേയ്ക്ക് കടക്കാൻ ശ്രമിച്ച സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ സുരേന്ദ്രന് ജാമ്യം അനുവദിച്ചെങ്കിലും ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. മറ്റൊരു കേസിൽ നിലനിൽക്കുന്ന അറസ്റ്റ് വാറണ്ടായിരുന്നു അതിന് കാരണം. ഇതിന് പുറമെ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഇപ്പോൾ.

സുരേന്ദ്രനെ കുടുക്കാൻ പിണറായി വിജയന്റെ പോലീസ് മനപൂർവ്വം കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുകയാണെന്നാണ് കെ സുരേന്ദ്രനും പറയുന്നത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നാണ് കെ സുരേന്ദ്രൻ ആരോപണം ഉന്നയിക്കുന്നത്.

വിലക്ക് ലംഘിച്ചതിന് അറസ്റ്റ്

വിലക്ക് ലംഘിച്ചതിന് അറസ്റ്റ്

സംഘർഷ സാധ്യതകൾ മുന്നിൽകണ്ട് ശക്തമായ നിയന്ത്രണങ്ങളായിരുന്നു ശബരിമലയിലും പരിസരത്തും ഏർപ്പെടുത്തിയിരുന്നത്. നിരോധനാജ്ഞ ലംഘിച്ച് രാത്രിയിൽ സന്നിധാനത്തേയ്ക്ക് കടക്കാൻ ശ്രമിച്ച സുരേന്ദ്രനെ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്യുന്നത്. മടങ്ങിപ്പോകാൻ വിസമ്മതിച്ച സുരേന്ദ്രനെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്. സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നടന്ന പ്രകടനങ്ങളിൽ സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു.

 ജാമ്യം കിട്ടിയിട്ടും ജയിലിൽ

ജാമ്യം കിട്ടിയിട്ടും ജയിലിൽ

കർശന നിയന്ത്രണങ്ങളോടെയാണ് പത്തനംതിട്ട കോടതി സുരേന്ദ്രന് ജാമ്യം അനുവദിക്കുന്നത്. റാന്നി താലൂക്കിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള നിബന്ധനകളോടെയായിരുന്നു ജാമ്യം. എന്നാൽ കണ്ണൂരിൽ പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിൽ വാറണ്ട് നിലനിൽക്കുന്നതിനാൽ സുരേന്ദ്രന് ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടരേണ്ടി വന്നു.

മൂന്നാമതും തിരിച്ചടി

മൂന്നാമതും തിരിച്ചടി


രണ്ടാമത്തെ കേസിൽ ജാമ്യം കിട്ടിയാലും സുരേന്ദ്രന് ജയിലിൽ നിന്നിങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ചിത്തിര ആട്ട വിശേഷ സമയത്ത് തൃശൂർ സ്വദേശിനി ലളിതയെ ആക്രമിക്ക കേസിൽ ഗൂഡാലോചനക്കുറ്റം അടക്കം ചുമത്തി കെ സുരേന്ദ്രനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. 50 വയസിൽ താഴെ പ്രായമുള്ളയാളാണെന്ന സംശയത്തെ തുടർന്നാണ് 52കാരിയായ ലളിതയ്ക്ക് നേരെ സന്നിധാനത്ത് കയ്യേറ്റ ശ്രമം ഉണ്ടാകുന്നത്.

തെളിവുണ്ടെന്ന് പോലീസ്

തെളിവുണ്ടെന്ന് പോലീസ്

ലളിതയെ ആക്രമിച്ചല സംഭവത്തിൽ അറസ്റ്റിലായ ഇലന്തൂർ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവദിവസം സന്നിധാനത്ത് കെ സുരേന്ദ്രന്റെ സാന്നിധ്യം ഉണ്ടായിരുന്നതും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസിൽ പ്രതിയാക്കുന്നത്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി, വിവി രാജേഷ് തുടങ്ങിയവരും കേസിൽ പ്രതികളാണ്.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ്

മഞ്ചേശ്വരം തിരഞ്ഞെടുപ്പ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വെറും 89 വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ സുരേന്ദ്രന് മഞ്ചേശ്വരം മണ്ഡലം നഷ്ടമാകുന്നത്. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തതിനെ തുടര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിലെ അബ്ദുള്‍ റസാഖ് വിജയിച്ചതെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അബ്ദുൾ റസാഖിന്റെ മരണശേഷവും കേസുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു സുരേന്ദ്രൻ. ഉപതിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ തന്നെയാകും ബിജെപിയുടെ സ്ഥാനാർത്ഥിയെന്നാണ് സൂചന.

 ജയിക്കുമോയെന്ന് ഭയം

ജയിക്കുമോയെന്ന് ഭയം

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ നിന്നും തന്നെ മാറ്റി നിർത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്കെതിരെ കള്ളക്കേസുകൾ ചമയ്ക്കുന്നതെന്നാണ് കെ സുരേന്ദ്രൻ ആരോപിക്കുന്നത്. തന്നെ അനന്തമായി ജയിലിൽ അടയ്ക്കാൻ ഗൂഡാലോചന നടക്കുന്നു. തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമോയെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും സുരേന്ദ്രൻ റാന്നി കോടതിയിലേക്ക് പോകും മാധ്യമങ്ങളോട് പറഞ്ഞു.

നെഞ്ച് വിരിച്ച് നേരിടും

നെഞ്ച് വിരിച്ച് നേരിടും

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമാണ് എല്ലാ സ്റ്റേഷനുകളിലേക്കും നിർദ്ദേശം നൽകുന്നത്. സിപിഎം നേതാക്കളെപോലെ താൻ നെഞ്ചുവേദന അഭിനയിക്കാൻ പോകുന്നില്ലെന്നും കള്ളക്കേസുകളെ ധൈര്യപൂർവ്വം നേരിടുമെന്നും സുരേന്ദ്രൻ പറയുന്നു. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ മുൻനിരയിൽ നിന്ന് നടത്തിയ പോരാട്ടം മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.

പിന്തുണച്ച് എം ടി രമേശും

പിന്തുണച്ച് എം ടി രമേശും

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കെ സുരേന്ദ്രനെ സിപിഎമ്മും സര്‍ക്കാരും വേണ്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും ആരോപിച്ചിക്കുന്നു. കള്ളക്കേസുകളിൽ കുടുക്കി സുരേന്ദ്രനെ ആജീവനാന്തകാലം ജയിലിലിടാനാണ് സർക്കാരിന്റെ നീക്കം. സുരേന്ദ്രനെതിരെ നടക്കുന്ന ഗൂഡാലോചനകൾ രാഷ്ട്രീയപരമായും നിയമപരമായും പാർട്ടി നേരിടുമെന്ന് എംടി രമേശ് പറഞ്ഞു.

ശബരിമല സന്നിധാനത്ത് വീണ്ടും നാമജപപ്രതിഷേധം; നൂറോളം പേർക്കെതിരെ കേസെടുത്തുശബരിമല സന്നിധാനത്ത് വീണ്ടും നാമജപപ്രതിഷേധം; നൂറോളം പേർക്കെതിരെ കേസെടുത്തു

കെ സുരേന്ദ്രനെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; ഇത് ബിജെപിയോടുള്ള വെല്ലുവിളി: എംടി രമേശ്‌കെ സുരേന്ദ്രനെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; ഇത് ബിജെപിയോടുള്ള വെല്ലുവിളി: എംടി രമേശ്‌

English summary
k surendran alleges pinarayi vijayan behind fake cases registered against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X