കേരളം കടക്കണിയില്‍ പൊറുതിമുട്ടി; മന്ത്രിമാരുടെ വിദേശ യാത്ര ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രന്‍
ദില്ലി: സംസ്ഥാനം വലിയ കടക്കെണിയിലും വിലകയറ്റത്തിലും പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോവുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക കേരള സഭ ഏട്ടിലെ പശുവാണ്. അതുകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ലോക കേരള സഭ കൊണ്ട് ഇതുവരെ ഒരു നിക്ഷേപവും സംസ്ഥാനത്തേക്ക് വന്നിട്ടില്ല. ഇത്രയും വലിയ സമ്മേളനങ്ങള്‍ വര്‍ഷങ്ങളായി നടന്നിട്ടും കേരളത്തില്‍ സംരഭം ആരംഭിക്കാന്‍ ആരും തയ്യാറായിട്ടില്ല. എന്നാല്‍ ഇതിന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികളാണ് പൊടിച്ചത്. വിദേശ രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മന്ത്രിമാരും പോവുന്നത് ജനങ്ങള്‍ക്ക് ഇരുട്ടടിയാണ്.

ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ധൂര്‍ത്തടിക്കുകയാണ്. നികുതി വര്‍ദ്ധനവില്‍ ജനങ്ങള്‍ക്ക് രക്ഷയില്ല. ഭൂനികുതി, വെള്ളക്കരം, വൈദ്യുതിചാര്‍ജ്, ഇന്ധന നികുതി തുടങ്ങിയവയെല്ലാം ജനങ്ങളുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. ജനവിരുദ്ധ യാത്രയില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പിന്‍മാറണം. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട് ട്രെയിന്‍ തീവെപ്പ് മറ്റൊരു ??ഗോധ്ര ആവര്‍ത്തിക്കാനുള്ള ശ്രമമാണോയെന്ന സംശയമുണര്‍ത്തുന്നു. തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് ശക്തമാവുകയാണ്. ഇതില്‍ രാജ്യാന്തര വിധ്വംസക ശക്തികള്‍ക്കും കേരളത്തിലെ തീവ്രവാദ സംഘടനകള്‍ക്കും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം.
ഇടത് മുന്നണിയും യുഡിഎഫും പിഎഫ്‌ഐ നിരോധനത്തിന് ശേഷം തീവ്രവാദികളെ പ്രീണിപ്പിക്കുകയാണ്. സംഭവം നടന്നതിന്റെ തൊട്ടടുത്ത് ബിപിസിഎല്ലിന്റെ ഓയില്‍ ടാങ്ക് ഉള്ളത് ?ഗൗരവതരമാണ്. സ്‌ഫോടനമുണ്ടായിരുന്നെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമായിരുന്നു. ഇതിന് പിന്നില്‍ ആരെല്ലാമുണ്ടെന്ന സത്യം പുറത്തുവരണം.
കേരള പൊലീസിന്റെ അന്വേഷണം വോട്ട് ബാങ്ക് താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ നില്‍ക്കാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രിയും പാര്‍ട്ടിയും മതഭീകരവാദികളുമായി സൗഹൃദത്തിലാണ്. പിഎഫ്‌ഐ അണികളെ തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ രണ്ട് മുന്നണികളും ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications