Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഴല്‍പണക്കേസേ ഇല്ലെന്ന് കെ സുരേന്ദ്രന്‍; എഫ്‌ഐആർ നമ്പര്‍ പറയാൻ വെല്ലുവിളി... തന്നെ തൂക്കിക്കൊന്നോട്ടെ എന്ന്!

തിരുവനന്തപുരം: കൊടകര കുഴല്‍പണ കേസില്‍ അന്വേഷണം തുടരുകയാണ്. കെ സുരേന്ദ്രനെ ഈ കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തിയത്.

സ്വാഭാവികമായും ഇത് സംബന്ധിച്ച ചോദ്യങ്ങളും ഉയര്‍ന്നു. കെ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് പണമിടപാട് കേസുകള്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കുഴല്‍പണ കേസുമായി ബന്ധപ്പെട്ട ചോദ്യം കെ സുരേന്ദ്രനെ ശരിക്കും പ്രകോപിപ്പിക്കുകയും ചെയ്തു. വിശദാംശങ്ങളും വിലയിരുത്തലുകളും...

അങ്ങനെയൊരു കേസ് ഇല്ല

അങ്ങനെയൊരു കേസ് ഇല്ല

കുഴല്‍പണ കേസ് എന്നൊരു കേസ് തന്നെയില്ല എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. ഏത് കുഴല്‍പണ കേസ് ആണ് നിങ്ങള്‍ അന്വേഷിക്കുന്നത്. എഫ്‌ഐആര്‍ നമ്പര്‍ പറയൂ എന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ഏത് കുഴല്‍പണ കേസ് ആണുള്ളത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

അങ്ങനെയൊരു കേസ് ഉണ്ടോ

അങ്ങനെയൊരു കേസ് ഉണ്ടോ

കൊടകരയില്‍ കുഴല്‍പണം കവര്‍ച്ച ചെയ്തത് സംബന്ധിച്ച് ഒരു കേസ് ആണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുരേന്ദ്രന്റെ വാദം ഒരുതരത്തില്‍ ശരിയാണെന്ന് പറയാനും സാധിക്കും. കാരണം, കൊടകര പോലീസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത് പണം കവര്‍ച്ച ചെയ്ത കേസ് ആണ്.

തൂക്കിലിട്ടോളൂ

തൂക്കിലിട്ടോളൂ

സികെ ജാനുവിന്റെ കേസ് ആയാലും സുന്ദരന്റെ കേസ് ആയാലും ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുകയല്ലേ എന്നാണ് സുരേന്ദ്രന്റെ ചോദ്യം. താന്‍ ഇവിടെ തന്നെ കാണുമെന്നും അദ്ദേഹം പറയുന്നുണ്ട്. അതിന്റെ പേരില്‍ തന്നെ തൂക്കിലിടുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യാമെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്.

ബിജെപിയുമായി

ബിജെപിയുമായി

കുഴല്‍പണ കേസിനെ ബിജെപിയുമായി ബന്ധിപ്പിക്കാന്‍ ഒരു വിധത്തിലും സാധിക്കില്ലെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. എന്തായാലും കുഴല്‍പണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇതുവരെ ചോദ്യം ചെയ്തതില്‍ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ ഒരുപാടുണ്ട് എന്നത് ഒരു വസ്തുതയാണ്. ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ വരെ ചോദ്യം ചെയ്തുകഴിഞ്ഞു.

സുരേന്ദ്രനും ജാനുവും

സുരേന്ദ്രനും ജാനുവും

സികെ ജാനുവിന് മുന്നണിയില്‍ ചേരാനും സ്ഥാനാര്‍ത്ഥിയാകാനും പണം നല്‍കി എന്നതിന് സുല്‍ത്താന്‍ ബത്തേരിയില്‍ കെ സുരേന്ദ്രനെതിരെ കേസ് ഉണ്ട്. ആ കേസില്‍ സികെ ജാനുവും പ്രതിയാണ്. ആദ്യം പത്ത് ലക്ഷവും പിന്നീട് 40 ലക്ഷവും പിന്നീട് 25 ലക്ഷവും സികെ ജാനുവിന് നല്‍കി എന്നാണ് പലരായി വെളിപ്പെടുത്തിയിട്ടുള്ളത്.

സുന്ദരയുടെ കേസ്

സുന്ദരയുടെ കേസ്

മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കി എന്ന കേസ് ആണ് കെ സുരേന്ദ്രനെതിരെയുള്ളത്. ബിഎസ്പി സ്ഥാനാര്‍ത്ഥിയായ കെ സുന്ദരയ്ക്ക് പണവും സ്മാര്‍ട്ട് ഫോണും വാഗ്ദാനങ്ങളും നല്‍കി പത്രിക പിന്‍വലിപ്പിച്ചു എന്നാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്. ഈ കേസില്‍ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും ചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുഴല്‍പണത്തില്‍ ഇഡി

കുഴല്‍പണത്തില്‍ ഇഡി

കുഴല്‍പണം സംബന്ധിച്ച് ഒരു കേസേ ഇല്ലെന്ന് കെ സുരേന്ദ്രന്‍ പറയുന്നത് പൂര്‍ണമായും ശരിയാണെന്ന് പറയാന്‍ പറ്റില്ല. കാരണം, ഈ കേസ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. ഹൈക്കോടതിയിലെ ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ കേസ് അന്വേഷിക്കുന്നത്.

പോലീസ് റിപ്പോര്‍ട്ട് ഉണ്ട്

പോലീസ് റിപ്പോര്‍ട്ട് ഉണ്ട്

ഇതൊന്നും പോരാതെ ഒരു പോലീസ് റിപ്പോര്‍ട്ടും കുഴല്‍പണ ഇടപാട് സംബന്ധിച്ചുണ്ട്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്നതാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+