'കേരളത്തെ മുഖ്യമന്ത്രി കാശ്മീരാക്കും, പി സി ജോർജ് പ്രീണന രാഷ്ട്രീയത്തിന്റെ ഇര'; കെ സുരേന്ദ്രൻ
തിരുവനന്തപുരം: പി സി ജോർജിനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി സർക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണ് പി സി ജോർജെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പി സി ക്ക് മുൻപ് അറസ്റ്റ് ചെയ്യേണ്ട പലരും ഈ കേരളത്തിലുണ്ട്. ഈ അറസ്റ്റ് മുഖ്യമന്ത്രി പോപ്പുലർ ഫ്രണ്ടിന് കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുൻപ് പി സിയെ അറസ്റ്റ് ചെയ്യാൻ സർക്കാറിന് തിടുക്കമായിരുന്നെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
സുരേന്ദ്രന്റെ വാക്കുകൾ ;-
'ഒരാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ, പോലീസ് ധൃതി പിടിച്ച് ഇത്തരത്തിലൊരു അറസ്റ്റ് രേഖപ്പെടുത്താറില്ല. സർക്കാർ ആർക്കോ വാക്ക് കൊടുത്തതു പോലെ എന്നാണ് ഈ നടപടിയെ കണക്കാക്കാൻ കഴിയുന്നത്. ഈ അറസ്റ്റിന് പിന്നിൽ മറ്റൊരു തിരക്കഥ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പി സി ക്ക് മുന്നേ അറസ്റ്റ് ചെയ്യേണ്ട പല പ്രമുഖരും ഈ കേരളത്തിൽ തന്നെയുണ്ട്.
ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വംശഹത്യ നടത്തുമെന്ന് മുദ്രാവാക്യം വിളിച്ച ഒരു കുട്ടി എറണാകുളം തോപ്പുംപടിയിൽ ഉണ്ട്. ആ കുട്ടിയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് തയ്യാറാകുന്നില്ല. അവരുടെ രക്ഷിതാക്കളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല. മറ്റു സംഘാടകരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ല.

അങ്ങേയറ്റം നീതി നിഷേധമാണ് പി സി ജോർജിനോട് കാണിച്ചിരിക്കുന്നത്. കേരളത്തിൽ ഇടതുമുന്നണി ഗവൺമെന്റ് നടപ്പിലാക്കുന്നത് ഇരട്ട നീതിയാണ്. ഇത്തരത്തിലുള്ള അറസ്റ്റ് രാജ്യ ദ്രോഹികൾക്കും ഭീകരവാദികൾക്കും മാത്രമേ സന്തോഷം നൽകുകയുള്ളൂ. അവർക്ക് ഈ ഭരിക്കുന്ന സർക്കാർ ഉറപ്പു കൊടുത്തിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുൻപ് പി സി ജോർജിനെ പിടിച്ച് അകത്തിടാമെന്ന്. പോപ്പുലർ ഫണ്ടിന് ഇക്കാര്യം സി പി എം ഉറപ്പു കൊടുത്തതായി സംശയമുണ്ട്. കേരളത്തെ മുഖ്യമന്ത്രി കാശ്മീരിലേക്ക് കൊണ്ടു പോകുന്ന അവസ്ഥയാണ് ഇവിടെ. പോപ്പുലർ ഫ്രണ്ടിനോട് മൃദു സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്'...
അതേസമയം, മതവിദ്വേഷം പ്രസംഗത്തിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മകൻ ഷോൺ ജോർജും രംഗത്ത് വന്നിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഷോൺ ജോർജ് പറഞ്ഞു. ഇതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രീണന നയമാണ്. പോലീസിന്റെ ഈ നടപടി മുഖ്യമന്ത്രി ഈ വിഷയത്തിൽ എത്ര പ്രതികാരത്തോടെ ഇടപെട്ടു എന്ന് തെളിയിക്കുന്നു എന്നും ഷോൺ ജോർജ് ആരോപിച്ചു.
മുഖ്യമന്ത്രി നാട്ടില്‍ തിരിച്ചു വന്ന ശേഷം ആദ്യം ചര്‍ച്ച ചെയ്തത് പി സി ജോര്‍ജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയം ആയിരുന്നു. ഒരു മണിക്കൂറെങ്കിലും പി സി ജോര്‍ജിനെ ജയിലിലിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ആരെയോ ബോധിപ്പിക്കാനുണ്ട്.
'എനിക്ക് എന്റേതായ ശരിയുണ്ട്, അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ല'; ജാസ്മിൻ പറയുന്നു
കേരളത്തിൽ ഇതിനെക്കാൾ കൂടുതൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇവിടെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാത്തത് അടക്കമുള്ള ജനകീയ പ്രശ്‌നങ്ങള്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്. എന്നാൽ, ഈ അറസ്റ്റ് ഈ നടപടി മുഖ്യമന്ത്രി ഈ വിഷയത്തില്‍ എത്ര പ്രതികാരത്തോടെയാണ് ഇടപെട്ടത്. അക്കാര്യം തെളിയിക്കുന്നുണ്ടെന്നും ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിക്കവെ വ്യക്തമാക്കി.
സൂപ്പറെന്ന് ആരാധകരുടെ കമന്റ്; കറുപ്പിൽ തിളങ്ങി ഇതാ ജുവൽ മേരി; ചിത്രങ്ങൾ കാണാം
കേസിൽ തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രം തയാറാക്കിയ എഫ് ഐ ആര്‍ ആണ് പുറത്തു വന്നിരിക്കുന്നത്. രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നാണ് ഷോണ്‍ ജോര്‍ജിന്റെ മറ്റൊരു ആരോപണം. പ്രസംഗത്തില്‍ നിന്നും പെറുക്കിയെടുത്ത ചില വാചകങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടിയാണ് എഫ് ഐ ആര്‍. ഇക്കാര്യം ആര്‍ക്കും മനസിലാകുന്നതാണ്. അന്ന് പി സി ജോര്‍ജ് വിമര്‍ശിച്ചത് ചില തീവ്ര വിഭാഗങ്ങളെ മാത്രം ആയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ വാക്കുകള്‍ ഇസ്ലാമിനെതിരെ ആണെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ടെന്നു മകൻ ഷോൺ ജോർജ് വ്യക്തമാക്കി.